സണ്‍ഡേ സ്കൂള്‍ കലാമത്സരം: പ്ലയിനോ സെന്റ് പോള്‍സിന് ഉന്നത വിജയം

08:03 am 9/5/2017

ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട പ്ലയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്കൂള്‍ ഡാളസ് ഏരിയയിലുള്ള സണ്‍ഡേ സ്കൂള്‍ കലാമത്സരത്തില്‍ ഉന്നത വിജയം നേടി. ഡാളസിലേയും സമീപ ഇടവകകളിലേയും സണ്‍ഡേ സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ മത്സരത്തില്‍ സെന്റ് പോള്‍സ് സണ്‍ഡേ സ്കൂളിലെ ഇരുപത് കുട്ടികള്‍ പങ്കെടുക്കുകയും 30 മെഡലുകള്‍ കരസ്ഥമാക്കി ഉന്നത വിജയം നേടുകയും ചെയ്തു.

സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ലിന്‍സ് ഫിലിപ്പ് കുട്ടികള്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. എല്ലാ ഞായറാഴ്ചയും രാവിലെ 8.30 മുതല്‍ 9.30 വരേയാണ് സണ്‍ഡേ സ്കൂള്‍ പരിശീലനം നല്‍കിവരുന്നത്. പാട്ട്, വേദപഠന ക്ലാസ്, സഭാ ചരിത്രം, ആരാധനാ ഗാനങ്ങള്‍ എന്നിവ കൂടാതെ മലയാളം അക്ഷരമാലയും കുട്ടികളെ പരിശീലിപ്പിച്ചുവരുന്നു.