ഒക്കലഹോമ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുനാള്‍ ആഘോഷിച്ചു

08:06 am 9/5/2017

ബെഥനി, ഒക്കലഹോമ: ബെഥനി സെന്റ് ജോര്‍ജ്ജ് സിറിയാക് ഓര്‍ത്ത്‌ഡോക്‌സ് ദേവാലയത്തില്‍ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന പെêന്നാളിനു മെയ് 7 ഞായാഴ്ച വിശുദ്ധ മൂന്നില്‍മേല്‍ æര്‍ബാനക്ക് ഭദ്രാസന മെത്രാപോലീത്ത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് നേത്രുത്വം നല്‍കി. റവ. ഫാ. æര്യന്‍ പുതുക്കയില്‍, റവ. ഫാ. ജോസഫ് æര്യന്‍ എന്നിവര്‍ സഹകാര്‍മികര്‍ആയിരുന്നു.

മെയ് 5 വെള്ളിയാഴ്ച്ച വൈകുന്നേരം 6:30 നു സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം റവ. ഫാ. കുര്യന്‍ പുതുക്കയിലും (മൂവാറ്റുപുഴ) , മെയ് 6 -ന് ശനിയാഴ്ച വൈകുന്നേരം 6:30 നു സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം റവ. ഫാ ജോസഫ് æര്യന്‍ (ഡാളസ്) ,എല്‍ദോ മാത്യു (ഡാളസ്) എന്നിവരും സുവിശേഷപ്രസംഗം നടത്തി. തുടര്‍ന്ന് നേര്‍ച്ചവിളമ്പും ഉണ്ടായിരുന്നു.

ഞായറാഴ്ച മൂന്നില്‍മേല്‍ കുര്‍ബാനക്ക് ശേഷം നടത്തിയ റാസയില്‍ വിശ്വാസികള്‍ “സ്വര്‍ഗരാജ്യേ,സിംഹാസനമേറി’ എന്ന ഗീതവും ആലപിച്ച് ഭക്തിപൂര്‍വ്വം പങ്കെടുത്തു. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിച്ചത് പോള്‍ വര്‍ക്കീയുടേയും റെജി വര്‍ഗീസിന്റേയും കുടുംബാഗംങ്ങളും മറ്റു ഇടവകാഗംങ്ങളുമാണ്. വിശിഷ്ടാഥിതികള്‍ക്കും പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ച എല്ലാവിശ്വാസികളായ ഇടവകാംഗള്‍ക്കും സമീപ ഇടവകളില്‍ നിന്നു പങ്കെടുത്തവര്‍ക്കും ഡാളസില്‍ നിന്നെത്തിയ അഥിതികള്‍ക്കും വികാരി ഫാ. ബിനു പി തോമസ് നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് നേര്‍ച്ച വിളമ്പോടും കൊടി ഇറക്കലോടും ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിച്ചു.