സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ കൊണ്ടാടുന്നു

07:55 pm 10/5/2017
– ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍ : സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ്മാസം 13, 14(ശനി, ഞായര്‍) തീയതികളില്‍ കൊണ്ടാടുന്നു.13-ന് ശനിയാഴ്ച വൈകീട്ട് 5.30ന് കൊടിയേറുന്നതോടു കൂടി പെരുന്നാളിനു തുടക്കം കുറിക്കും. 6 മണിക്ക് സന്ധ്യാ നമസ്കാരവും തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ്, തിയോളജിക്കല്‍ സെമിനാരി പ്രഫസ്സര്‍ റവ.ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ തടത്തുന്ന വചന പ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്.

14ന് ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് പ്രഭാത നമസ്കാരവും തുടര്‍ന്ന് റവ.ഫാ.ജോണ്‍ തോമസ് കരിങ്ങാട്ടിലിന്റെ നേതൃത്വത്തില്‍ വി.മൂന്നിന്‍മേല്‍ കുര്‍ബ്ബാനയും നടത്തപ്പെടുന്നു.തുടര്‍ന്ന് വി.ഗീവര്‍ഗീസ് സഹദാ നാമത്തില്‍ മദ്ധ്യസ്ത പ്രാര്‍ത്ഥനയും ആശീര്‍വാദവും നടത്തപ്പെടുന്നതാണ്. നേര്‍ച്ച വിളമ്പിനു ശേഷം കൊടിയിറക്കുന്നതോടു കൂടി ഈയാണ്ടത്തെ പെരുന്നാള്‍ സംമംഗളം പര്യവസാനിക്കുന്നതാണ്.

ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളും പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി റവ.ഫാ.ഐസക് ബി. പ്രകാശ് താത്പര്യപ്പെടുന്നു.സെക്രട്ടറി ഷിജിന്‍ തോമസും ട്രസ്റ്റി രാജു സകറിയായും ചേര്‍ന്ന് അറിയിച്ചതാണീ വിവരം.