08:01 am 11/5/2017
നെടുമ്പാശ്ശേരി: ഈ വർഷത്തെ ഹജ്ജ് സർവിസ് കരിപ്പൂരിൽനിന്നുതന്നെ വേണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉന്നയിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദുകുഞ്ഞ് മൗലവി വ്യക്തമാക്കി.
11,197 പേർക്കാണ് ഈ വർഷം കേരളത്തിൽനിന്ന് ഇതുവരെ ഹജ്ജിന് അനുമതി ലഭിച്ചത്. 1000 പേരുടെ വെയിറ്റിങ് ലിസ്റ്റും തയാറാക്കി. ഇപ്പോൾ രാജ്യത്തെ മുസ്ലിം ജനസംഖ്യയുടെ മാനദണ്ഡത്തിൽ 1000 പേർക്ക് ഒരാൾ എന്ന നിലക്കാണ് അനുപാതം തീരുമാനിച്ചത്.
എന്നാൽ, ഇതിനുപകരം ഓരോ സംസ്ഥാനത്തുനിന്നുമുള്ള അപേക്ഷകരുടെ എണ്ണം കണക്കാക്കി പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നെടുമ്പാശ്ശേരിയിൽനിന്ന് ഹജ്ജ് സർവിസിന് പ്രാരംഭ നടപടി സ്വീകരിക്കാൻ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇക്കുറി തീർഥാടകരുടെ എണ്ണം കൂടുമെങ്കിലും ഇവർക്കുവേണ്ട സൗകര്യങ്ങൾ നെടുമ്പാശ്ശേരിയിൽ സാധ്യമാകുമെന്ന് വിമാനത്താവള കമ്പനി അധികൃതർ വ്യക്തമാക്കി.