12:00 pm 12/5/2017
തിരുവനന്തപുരം: നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന് അധികാരമുണ്ടെങ്കിലും സര്‍ക്കാറിനെയും പൊലീസിനെയും അറിയിക്കുന്നതാണ് കീഴ്വഴക്കം. മൂന്നാറില്‍ അത് പാലിക്കപ്പെട്ടില്ല. ഉദ്യോഗസ്ഥന് എന്ന നിലയില്‍ പ്രവര്‍ത്തനത്തില്‍ വ്യതിയാനം ഉണ്ടായി. ഇക്കാര്യം ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സി. മമ്മുട്ടിയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.