നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ര്‍ ലോ​റി ക​ത്തി​ന​ശി​ച്ചു.

01:22 pm 13/5/2017


കൊ​ച്ചി: ക​രി​മു​ക​ളി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ര്‍ ലോ​റി ക​ത്തി​ന​ശി​ച്ചു. ഇന്ന് പുലർച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചെ​ങ്ക​ല്ലു​മാ​യി എ​ത്തി​യ ടി​പ്പ​ര്‍ ലോ​റി​യു​ടെ ബാ​റ്റ​റി ന​ന്നാ​ക്കു​ന്ന​തി​നിടെ തീപിടിക്കുകയായിരുന്നു. ലോറിയുടെ മുൻഭാഗം മുഴുവൻ കത്തിനശിച്ചു.
കി​ഴ​ക്ക​മ്പ​ലം പ​ഴ​ങ്ങ​നാ​ട് പു​ളി​ക്ക​ല്‍ ലൈ​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു ലോ​റി. അ​പ​ക​ട​സ​മ​യം ലോ​റി​ക്കു സ​മീ​പം ഡ്രൈ​വ​ര്‍ പ്ര​ശാ​ന്ത് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

വി​വ​ര​മ​റി​ഞ്ഞു തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍​ നി​ന്നും ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം എ​ത്തി​യാ​ണു തീ​യ​ണ​ച്ച​ത്. തീപിടുത്തത്തിന്‍റെ കാരണം അറിവായിട്ടില്ല.