8:33 pm 15/5/2017
ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണാബ് മുഖർജിക്ക് ഒരുവസരം കൂടി നൽകണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഭരണകക്ഷി ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രണാബ് മുഖർജി രണ്ടാമതും രാഷ്ട്രപതി സ്ഥാർഥിയാവുകയാണെങ്കിൽ പിന്തുണയ്ക്കും. നിലവിൽ അദ്ദേഹം രാഷ്ട്രപതിയാകുന്നതാണ് നല്ലത്. ഭരണകക്ഷി ഇക്കാര്യത്തിൽ മുൻകൈ എടുക്കണം- നിതീഷ് പറഞ്ഞു. ജൂലൈയിലാണ് പ്രണാബ് മുഖർജിയുടെ കാലാവധി അവസാനിക്കുന്നത്.
നേരത്തെ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തിയിരുന്നു.