07:13 pm 17/5/2017
മലപ്പുറം: മുസ്ലിം വിവാഹമോചന സന്പ്രദായമായ തലാഖിന് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി കോടതി തള്ളി. ഇസ്ലാമിക നിയമപ്രകാരം തലാഖിന് വ്യക്തമായ കാരണം വേണമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. മലപ്പുറം കുടുംബകോടതിയുടേതാണ് നടപടി.
തലാഖിന് നിയമസാധുത ആവശ്യപ്പെട്ട് കണ്ണൂർ അഴീക്കോട് സ്വദേശിയായ അലി ഫൈസിയാണ് കോടതിയെ സമീപിച്ചത്. 2012ലാണ് ഫൈസി ഭാര്യയെ തലാഖ് ചൊല്ലിയത്. ഇതിനുശേഷം താൻ ഭാര്യക്കു ജീവനാംശം നൽകുന്നുണ്ടെന്ന് ഫൈസി കോടതിയിൽ വാദിച്ചെങ്കിലും, തലാഖിനു മുന്നോടിയായി പ്രശ്നം പരിഹരിക്കാൻ ഇരുകൂട്ടരുടെയും ഭാഗത്തുനിന്ന മധ്യസ്ഥശ്രമം നടന്നതായി തെളിയിക്കാൻ ഇയാൾക്കു കഴിഞ്ഞില്ല. എന്നാൽ മധ്യസ്ഥശ്രമം നടന്നിരുന്നെന്നാണ് ഫൈസി കോടതിയിൽ വാദിച്ചത്.
അലി ഫൈസി വേറെ മൂന്നു വിവാഹങ്ങൾകൂടി ചെയ്തിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് കോടതി ഇയാളുടെ തലാഖ് ചൊല്ലലിന് നിയമസാധുത നിഷേധിച്ചത്.