07:20 am _19/5/2017
കൊച്ചി: വൈറ്റിലയിൽ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി. തമിഴ്നാട് സ്വദേശി രതീഷാണ് കട്ടപ്പന പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഷിബി ഹോട്ടൽ ഉടമ വൈറ്റില ജൂനിയർ ജനത റോഡിൽ മംഗലപ്പിള്ളി വീട്ടിൽ പി.ജെ. ജോൺസണെ (48) കുത്തി കൊലപ്പെടുത്തിയ കേസിലാണ് കീഴടങ്ങിയത്. ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. കുത്തിയ ഉടൻ പ്രതി ഓടി രക്ഷപ്പെട്ടു. ജനതാ സ്റ്റോപ്പിനു സമീപം കുത്തേറ്റ് റോഡില്‍ വീണ ജോൺസണെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രതീഷ് കടവന്ത്രയിൽ വാടകക്ക് താമസിച്ചുവരികയായിരുന്നു.

