കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

01:50 0m 19/5/2017

കൊച്ചി: കേരളത്തിന്‍റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചടങ്ങിന് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ആലുവയിലായിരിക്കും ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.

മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കണമെന്ന് കെഎംആർഎൽ നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നു. സർക്കാർ പ്രധാനമന്ത്രിയെ ക്ഷണിച്ചെങ്കിലും തിരക്ക് കാരണം തീയതി അനുവദിച്ചിട്ടില്ല. ഉദ്ഘാടനം അനന്തമായി നീട്ടുകൊണ്ടുപോകേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് 30ന് ഉദ്ഘാടനം നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.