10:05 am 20/5/2017
തിരുവനന്തപരും: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് (16127), ഗുരുവായൂർ-ചെന്നൈ എഗ്മോർ (16128) എക്സ്പ്രസ് എന്നിവ മേയ് 23ന് സേലം-കാരൂർ-തൃച്ചിറപ്പള്ളി റൂട്ടിലൂടെയാകും സർവിസ് നടത്തുക. ഇതിനാൽ ട്രെയിനുകൾ മൂന്ന് മണിക്കൂർ വരെ വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അറിയിച്ചു.