മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയ മതബോധന സ്കൂളില്‍ ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയവരെ ആദരിച്ചു

07:24 am 23/5/2017

– സ്റ്റീഫന്‍ ചൊള്ളമ്പേല്‍


ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ മതബോധന സ്കൂളില്‍ ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു. മെയ് 21-നു രാവിലെ 10 മണിക്കുള്ള വി. കുര്‍ബാനയ്ക്കുശേഷമാണ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചത്. 154 കുട്ടികളാണ് ഈവര്‍ഷം പെര്‍ഫെക്ട് അറ്റന്‍ഡന്‍സ് അവാര്‍ഡിന് അര്‍ഹരായത്.

വികാരി ഫാ. തോമസ് മുഴവനാല്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൃത്യമായി ക്ലാസുകളില്‍ എത്തിച്ചേര്‍ന്ന കുട്ടികളേയും, കുട്ടികളെ ക്ലാസുകളില്‍ എത്തിക്കാന്‍ പ്രോത്സാഹനം ചെയ്ത മാതാപിതാക്കളേയും വൈദീകരും സ്കൂള്‍ ഡയറക്ടര്‍മാരും അനുമോദിച്ചു.