06:52 pm 26/5/2017
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസം ഒന്നാം തീയതി മുതൽ മദ്യവില ഉയരും. ഒരു കുപ്പി മദ്യത്തിന്റെ വില 40 മുതൽ 100 രൂപവരെ വർധിക്കുമെന്നാണ് സൂചന.
ഒരു കെയ്സിന്റെ ലാഭവിഹിതം 24 ശതമാനത്തിൽനിന്ന് 29 ശതമാനമാക്കാനും തീരുമാനം. ബെവ്കോയുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണിത്. കഴിഞ്ഞ മാസം മാത്രം ബെവ്കോയ്ക്ക് 100 കോടിയുടെ നഷ്ടമാണുണ്ടായത്.