സിന്ധു ജോയിയും ശാന്തിമോന്‍ ജേക്കബും വിവാഹിതരായി

07:54 am 28/5/2017

കൊച്ചി: എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയിയും മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ശാന്തിമോന്‍ ജേക്കബും തമ്മില്‍ വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ഡോ. മാണി പുതിയിടം വിവാഹം ആശീര്‍വദിച്ചു.
സീറോ മലബാര്‍ സഭ കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, ഫാ. സിറിയക് തുണ്ടിയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കലൂര്‍കടവന്ത്ര റോഡിലുള്ള പാര്‍ക്ക് സെന്‍ട്രല്‍ ഹോട്ടലില്‍ വിവാഹസത്കാരം നടന്നു.