സംസ്ഥാനത്തുള്ള സാധ്യത ഉപയോഗിച്ച് ജലവൈദ്യുത പദ്ധതികൾ തുടങ്ങുമെന്ന് മന്ത്രി

3:10 pm 29/5/2017


കണ്ണൂർ: സംസ്ഥാനത്തുള്ള സാധ്യത ഉപയോഗിച്ച് ജലവൈദ്യുത പദ്ധതികൾ തുടങ്ങുമെന്ന് മന്ത്രി എം.എം. മണി. അതിരപ്പള്ളി പദ്ധതി സംബന്ധച്ച് പല വിവാദങ്ങളും നിലനിൽക്കുന്നുണ്ട്. എൽഡിഎഫിൽതന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും സമവായത്തിലെത്തിയില്ലെങ്കിൽ അതിരപ്പള്ളി പദ്ധതി വേണ്ടന്നു വയ്ക്കാതെ നിവൃത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുണ്ടെങ്കിലും പരിസ്ഥിതി വാദികൾ കാരണം വൈദ്യുതി പദ്ധതികൾ തുടങ്ങാനാവില്ലെന്നും മാണി കുറ്റപ്പെടുത്തി.