മൂന്നു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി.

02:10 pm 1/6/2017

കോഴിക്കോട്: വലിയങ്ങാടിയിൽ മൂന്നു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. വലിയങ്ങാടിയിലെ ലോഡ്ജിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഓപിയം, ബ്രൗണ്‍ഷുഗർ, കഞ്ചാവ് എന്നിവയാണ് കണ്ടെത്തിയതെന്നും സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.