പഫ്സ് വാങ്ങാൻ 10 രൂപ മോഷ്ടിച്ചതിന് അമ്മ മകനെ പൊള്ളലേൽപ്പിച്ചു.

07:34 pm 01/6/2017

തൊടുപുഴ: പെരുന്പിള്ളിച്ചിറയിൽ പഫ്സ് വാങ്ങാൻ 10 രൂപ മോഷ്ടിച്ചതിന് അമ്മ മകനെ പൊള്ളലേൽപ്പിച്ചു. പൊള്ളലേറ്റ മൂന്നാം ക്ലാസുകാരനെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്തും കൈയിലും വയറിലുമാണ് പൊള്ളലേറ്റത്.

ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പഫ്സ് വാങ്ങാൻ പൈസ മോഷ്ടിച്ചത് അമ്മ അറിഞ്ഞതിനെ തുടർന്ന് കുട്ടിയെ ചോദ്യം ചെയ്യവെയാണ് കത്തിച്ച വിറകു കന്പുകൊണ്ട് പൊള്ളലേൽപ്പിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.