തിരുവനന്തപുരം വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെയും ബീയറിന്റെയും വില കൂടും. സാധാരണ മദ്യത്തിന്റെ വില 10 രൂപ മുതൽ 40 രൂപ വരെയും പ്രീമിയം ബ്രാൻഡുകൾക്കു 30 മുതൽ 80 രൂപ വരെയും വർധിക്കും. ബീയറിന്റെ വിലയിൽ കുപ്പിക്കു 10 രൂപ മുതൽ 20 രൂപ വരെയാണു കൂടുന്നത്.
നിലവിലുള്ള വിലയുടെ അഞ്ചു ശതമാനമാണു വർധന. ഒരു കെയ്സ് മദ്യത്തിന്റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തിൽനിന്നു 29 ശതമാനമായി ബിവറേജസ് കോർപറേഷൻ ഉയർത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനുപാതിക വിലവർധന.