ത​ളി​പ്പ​റ​മ്പി​ല്‍ 20 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

05:19 pm 2/6/2017


കണ്ണൂർ: ത​ളി​പ്പ​റ​മ്പി​ല്‍ 20 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മോ​റാ​ഴ​യി​ലെ പു​തി​യ​പു​ര​യി​ല്‍ ഷാ​ന​വാ​സ് (26)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ണ്ണൂ​ര്‍ ഡി​വൈ​എ​സ്പി പി.​പി.​സ​ദാ​ന​ന്ദ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​രത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിലാണ് ഷാനവാസിന്‍റെ വീട്ടിൽ നിന്നും പണം പിടിച്ചെടുത്തത്.

ഷാ​ന​വാ​സി​ന്‍റെ വീ​ട്ടി​ലെ ബെ​ഡ്‌​റൂ​മി​ലെ ക​ട്ടി​ലി​ന​ടി​യി​ല്‍ സൂ​ക്ഷി​ച്ച നിലയിലായിരുന്നു പണം. 2,000 രൂ​പ​യു​ടെ ഏ​ഴ് കെ​ട്ടും 500 രൂ​പ​യു​ടെ 12 കെ​ട്ടു​മാ​യി​ട്ടാ​ണ് പ​ണം ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് പോ​ലീ​സ് ക​ണ്ണൂ​ര്‍ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ര​ഹ​സ്യ​ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇതിന്‍റെ തുടർച്ചയായിട്ടായിരുന്നു പരിശോധന.

ര​ണ്ട് വ​ര്‍​ഷ​മാ​യി ഗ​ള്‍​ഫി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ഷാ​ന​വാ​സ് മാ​ങ്ങാ​ട് സ്വ​ദേ​ശി​യാ​ണ്. മോ​റാ​ഴ​യി​ല്‍ താ​മ​സം തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ര്‍​ഷ​മാ​കു​ന്ന​തേ​യു​ള്ളൂ. മ​ല​പ്പു​റ​ത്ത് നി​ന്നാ​ണ് പ​ണം എ​ത്തി​യ​തെ​ന്ന് ഇ​യാ​ള്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഗ​ള്‍​ഫി​ലും ഹ​വാ​ല റാ​ക്ക​റ്റി​ന് കീ​ഴി​ല്‍ പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന ഷാ​ന​വാ​സ് നാ​ട്ടി​ലെ​ത്തി​യ​തി​ന് ശേ​ഷ​മു​ള്ള ര​ണ്ടാ​മ​ത്തെ പ​ണ​മി​ട​പാ​ടാ​ണ് ഇ​തെ​ന്ന് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. മ​ല​പ്പു​റ​ത്ത് നി​ന്നും വീ​ട്ടി​ലെ​ത്തി​ക്കു​ന്ന പ​ണം ഫോ​ണ്‍ വ​ഴി വി​വ​രം ല​ഭി​ക്കു​ന്ന​ത് പ്ര​കാ​രം ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ക്കു​ക​യാ​ണ് പ​തി​വ്.

ത​ളി​പ്പ​റ​മ്പി​ലെ ചി​ല​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​ണ് പ​ണം എ​ത്തി​ച്ച​തെ​ന്ന് പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നും അ​ടു​ത്ത​കാ​ല​ത്താ​യി ത​ളി​പ്പ​റ​മ്പി​ലേ​ക്ക് വ​ന്‍​തോ​തി​ല്‍ ക​ള്ള​പ്പ​ണം എ​ത്തു​ന്ന​തി​നേ​ക്കു​റി​ച്ച് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. വ​ന്‍​തോ​തി​ല്‍ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ചി​ല​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് പോ​ലീ​സ് സൂ​ചി​പ്പി​ച്ചു.