07:17 am 3/6/2017
കോഴിക്കോട് പാളയം ബസ് സ്റ്റാന്റിനെ ചുമരുകള്‍ പോസ്റ്ററുകളും ചുവരെഴുത്തും കൊണ്ട് വൃത്തികേടാക്കിയതില്‍ അമര്‍ഷം പൂണ്ട് പഴയ കലക്ടര്‍ ബ്രോ
കോഴിക്കോട് പാളയം ബസ് സ്റ്റാന്റിനെ ചുമരുകള്‍ മുഴുവന്‍ പോസ്റ്ററുകളും ചുവരെഴുത്തും കൊണ്ട് വൃത്തികേടായിരുന്നു. കോഴിക്കോട്ടെ കുട്ടികള്‍ കഴിഞ്ഞ കുറേക്കാലമായി അവരുടെ കുറെയധികം സമയം മെനക്കെടുത്തിയാണ് അതൊക്കെ വൃത്തിയാക്കി മനോഹരമായ ചിത്രങ്ങള്‍ വരച്ചത്. മണിച്ചിത്രതുണ് പദ്ധതിയില്‍ കുട്ടികളുടെ ഈ സംരംഭം ഇപ്പോള്‍ ബസ് സ്റ്റാന്‍ഡ് ഉപയോഗിക്കുന്നവരും കോഴിക്കോട്ടെ പൊതുസമൂഹവും വളരെ സ്‌നേഹാദരങ്ങളുടെ നോക്കിക്കാണുന്ന ഒന്നാണ്. അതു കൊണ്ടു തന്നെ പാളയം ബസ് സ്റ്റാന്‍ഡ് ചുമരുകള്‍ കഴിഞ്ഞ
കുറെക്കാലമായി ആരും വൃത്തികേടാക്കാറില്ല.
കഴിഞ്ഞ ദിവസം അവിടെ കുറെപ്പേര്‍ പോര്‍ക്ക് ഫെസ്റ്റിന്റെ പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നു. കോഴിക്കോട്ടെ സാമൂഹ്യ രംഗത്ത് ഒരു പ്രകോപനം ഉദ്ദേശിച്ചാവണം ഫെസ്റ്റ്. പക്ഷെ അതോടൊപ്പം ഇത്തരം നല്ല സംരംഭങ്ങള്‍ കൂടി വൃത്തികേടാക്കണം എന്ന് തീരുമാനിക്കുന്നത് എന്തു കൊണ്ടാണ്?
പന്നിയിറച്ചി കഴിക്കാനൊക്കെ ഇഷ്ടമാണ്. പക്ഷെ ഇക്കൂട്ടര്‍ പന്നിക്ക് ദുഷ്‌പേരുണ്ടാക്കും എന്നാണ് തോന്നുന്നത്