നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 83 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. കല്യാശേരി, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ മണ്ഡലങ്ങളാണ് ഒഴിച്ചിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്.
ബെന്നി ബഹനാന് പിന്മാറിയ തൃക്കാക്കരയില്‍ പി.ടി. തോമസ് ആണ് സ്ഥാനാര്‍ഥി. 33 സിറ്റിങ് എംഎല്‍എമാര്‍ മല്‍സരിക്കും.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക
തിരുവനന്തപുരം
വര്‍ക്കല കഹാര്‍ (വര്‍ക്കല), കെ.എസ്. അജിത്കുമാര്‍ (ചിറയിന്‍കീഴ്), പാലോട് രവി (നെടുമങ്ങാട്), ശരത്ചന്ദ്ര പ്രസാദ് (വാമനപുരം), എം.എ.വാഹിദ് (കഴക്കൂട്ടം), കെ.മുരളീധരന് (വട്ടിയൂര്‍ക്കാവ്), വി.എസ്. ശിവകുമാര്‍ (തിരുവനന്തപുരം), കെ.എസ്. ശബരീനാഥന് (അരുവിക്കര), എ.ടി. ജോര്‍ജ് (പാറശാല), എന്‍.എന്‍. ശക്തന് (കാട്ടാക്കട), എം.വിന്‍സന്റ് (കോവളം), ആര്.ശെല്‍വരാജ് (നെയ്യാറ്റിന്‍കര).
കൊല്ലം
സി.ആര്. മഹേഷ് (കരുനാഗപ്പള്ളി), സവിന്‍ സത്യന് (കൊട്ടാരക്കര), ജഗദീഷ് (പത്തനാപുരം), എം.എം. ഹസന് (ചടയമംഗലം), രാജ്മോഹന്‍ ഉണ്ണിത്താന് (കുണ്ടറ), സൂരജ് രവി (കൊല്ലം), ശൂരനാട് രാജശേഖരന് (ചാത്തന്നൂര്‍).
പത്തനംതിട്ട
മറിയാമ്മ ചെറിയാന് (റാന്നി), കെ.ശിവദാസന്‍ നായര്‍ (ആറന്മുള), അടൂര്‍ പ്രകാശ് (കോന്നി), കെ.കെ. ഷാജു (അടൂര്‍)
ആലപ്പുഴ
സി.ആര്. ജയപ്രകാശ് (അരൂര്‍), എസ്.ശരത് (ചേര്‍ത്തല), ലാലി വിന്‍സന്റ് (ആലപ്പുഴ), രമേശ് ചെന്നിത്തല (ഹരിപ്പാട്), എം.ലിജു (കായംകുളം), ബൈജു കലാശാല (മാവേലിക്കര), പി.സി. വിഷ്ണുനാഥ് (ചെങ്ങന്നൂര്‍)
കോട്ടയം
എ.സനീഷ് കുമാര്‍ (വൈക്കം), തിരുവഞ്ചൂര്‍ രാധാകൃഷ്ണന് (കോട്ടയം), ഉമ്മന്‍ചാണ്ടി (പുതുപ്പള്ളി)
ഇടുക്കി
ആര്. രാജാറാം (ദേവികുളം), സേനാപതി വേണു (ഉടുമ്പന്‍ചോല), സിറിയക് തോമസ് (പീരുമേട്)
എറണാകുളം
എല്‍ദോസ് കുന്നപ്പള്ളി (പെരുമ്പാവൂര്‍), റോജി എം.ജോണ്‍ (അങ്കമാലി), അന്‍വര്‍ സാദത്ത് (ആലുവ), വി.ഡി. സതീശന് (പറവൂര്‍), കെ.ആര്. സുഭാഷ് (വൈപ്പിന്‍), ഡൊമനിക് പ്രസന്റേഷന് (കൊച്ചി),കെ.ബാബു (തൃപ്പുണ്ണിത്തുറ), ഹൈബി ഈഡന് (എറണാകുളം), പി.ടി. തോമസ് (തൃക്കാക്കര), വി.പി. സജീന്ദ്രന് (കുന്നത്തുനാട്), ജോസഫ് വാഴയ്ക്കന് (മൂവാറ്റുപുഴ)
തൃശൂര്‍
കെ.എ. തുളസി (ചേലക്കര), ഒ. അബ്ദുല്റഹുമാന്കുട്ടി (മണലൂര്‍), അനില്‍ അക്കര (വടക്കാഞ്ചേരി), എം.പി. വിന്‍സന്റ് (ഒല്ലൂര്‍), പത്മജ വേണുഗോപാല്‍ (തൃശൂര്‍), കെ.വി. ദാസന് (നാട്ടിക),സുന്ദരന്‍ കുന്നത്തുള്ളി (പുതുക്കാട്), ടി.യു. രാധാകൃഷ്ണന് (ചാലക്കുടി),കെ.പി.ധനപാലന് (കൊടുങ്ങല്ലൂര്‍)
പാലക്കാട്
വി.ടി. ബല്‍റാം (തൃത്താല), സി.പി. മുഹമ്മദ് (പട്ടാമ്പി), സി. സംഗീത (ഷൊര്‍ണൂര്‍),ശാന്ത ജയറാം (ഒറ്റപ്പാലം), പന്തളം സുധാകരന് (കോങ്ങാട്), വി.എസ്. ജോയ് (മലമ്പുഴ), ഷാഫി പറമ്പില്‍ (പാലക്കാട്), കെ.അച്യുതന് (ചിറ്റൂര്‍), എ.വി. ഗോപിനാഥ് (നെന്മാറ)
മലപ്പുറം
ആര്യാടന് ഷൗക്കത്ത് (നിലമ്പൂര്‍), എ.പി. അനില്‍കുമാര്‍ (വണ്ടൂര്‍), ഇഫ്തിഖറുദീന്‍ (തവനൂര്‍), പി.ടി.അജയമോഹന് ( പൊന്നാനി)
കോഴിക്കോട്
പ്രവീണ്‍കുമാര്‍ (നാദാപുരം), എന്‍. സുബ്രഹ്മണ്യന് (കൊയിലാണ്ടി), പി.എം. സുരേഷ് ബാബു (കോഴിക്കോട് നോര്‍ത്ത്), ആദം മുല്‍സി (ബേപ്പൂര്‍), ടി.സിദിഖ് (കുന്നമംഗലം)
വയനാട്
പി.കെ. ജയലക്ഷ്മി (മാനന്തവാടി), ഐ.സി. ബാലകൃഷ്ണന് (സുല്‍ത്താന്‍ ബത്തേരി)
കണ്ണൂര്‍
കെ.സി. ജോസഫ് (ഇരിക്കൂര്‍), സതീശന് പാച്ചേനി (കണ്ണൂര്‍),മമ്പറം ദിവാകരന് (ധര്‍മടം), എ.പി. അബ്ദുല്ലക്കുട്ടി (തലശേരി), സണ്ണി ജോസഫ് (പേരാവൂര്‍)
കാസര്‍കോട്
കെ. സുധാകന് (ഉദുമ), കെ.പി. കുഞ്ഞിക്കണ്ണന് (തൃക്കരിപ്പൂര്‍)