09:38am 09/04/2016

പത്തനാപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദ്യാഭ്യാസം മാത്രം പോര സംസ്കാരവും വേണമെന്ന് എ.ഐ.സി.സി അംഗം ശാഹിദ കമാല്‍.
പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചടങ്ങിലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി നടന് ജഗദീഷിനെതിരെ ഷാഹിദാ കമാലിന്റെ പരസ്യവിമര്‍ശം. ഗണേഷിനെതിരെ ജഗദീഷ് നടത്തിയ പരാമര്‍ശം തന്നെ വേദനിപ്പിച്ചു. വ്യക്തിഹത്യ നടത്തുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം.
ജഗദീഷിന്റെ പ്രതികരണത്തോട് തനിക്ക് യോജിക്കാനാവില്ല. രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങളും സൗഹൃദവും സൂക്ഷിക്കാനാവണം. മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന കാലമാണിത്.
ആരേയും എന്തും പറയാമെന്ന ധാരണ ശരിയല്ല. വിദ്യാഭ്യാസത്തിനപ്പുറം സംസ്കാരം കൂടിയുണ്ട്. നിര്‍ഭാഗ്യകരമായ പ്രതികരണമാണ് ജഗദീഷിന്േറതെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. ഷാഹിദാ കമാലിന്റെ പ്രസ്താവന യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്.
