ഷിക്കാഗോ സെന്റ് മേരീസില്‍ പ്രഥമ ദിവ്യകാരുണ്യസ്വീകരണം മേയ് 30 ന്

08:50am 28/4/2016

– അനില്‍ മറ്റത്തിക്കുന്നേല്‍
Newsimg1_57915177
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ പ്രഥമ ദിവ്യകാരുണ്യസ്വീകരണം മേയ് 30 ന് നടത്തപ്പെടും. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്‌നാനായ മാധബോധന സ്‌കൂള്‍ എന്ന് അംഗീകരിക്കപെട്ട ഷിക്കാഗോ സെന്റ് മേരീസ് മാധബോധന സ്‌കൂളിലെ 30 കുട്ടികളാണ് ഒരു വര്ഷം നീണ്ടു നിന്ന പ്രത്യേക പരിശീലനത്തിന് ശേഷം ദിവ്യകാരുണ്യസ്വീകരണത്തിനായി ഒരുങ്ങുന്നത്. മേയ് 30 ന് ഉച്ചകഴിഞ്ഞ് ഇടവക വികാരി ഫാ. തോമസ് മുളവനാല്‍, അസി. വികാരി ഫാ. ജോസ് ചിറപ്പുറത്ത്, ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ വികാരി. ഫാ. എബ്രഹാം മുത്തോലത്ത്, ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ. സജി പിണര്‍ക്കയില്‍, അറ്റ്‌ലാന്റ ഇടവക വികാരി ഫാ. ജെമി പുതുശ്ശേരില്‍, ക്‌നാനായ സമുദായത്തില്‍ നിന്നും മിഷന്‍ രംഗങ്ങളില്‍ സേവനം ചെയ്യുന്ന ഫാ. ജഗിന്‍ പുത്തെന്‍പുരയില്‍, ഫാ. അനില്‍ വിരുത്തികുളങ്ങര എന്നിവരുടെ കാര്‍മികത്വത്തിലായിരിക്കും
ദിവ്യകാരുണ്യസ്വീകരണത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുക. മാധബോധനസ്‌കൂളിന്റെ DRE സജി പുതൃക്കയില്‍, Assi. DRE മനീഷ് കൈമൂലയില്‍ എന്നിവരുടെ നേതൃത്വത്തില്‍ മതബോധനസ്‌കൂളിലെ അധ്യാപകരും സെന്റ് മേരീസ് ഇടവകയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സി. സേവ്യറിന്റെ നേതൃത്വത്തിലുള്ള വിസിറ്റെഷന്‍ സന്യാസസമൂഹംഗങ്ങളും ദൈവാലയത്തിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ദൈവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം എല്ലാ കുട്ടികളുടെയും മാതാപിതാക്കള്‍ ഒരുമിച്ച് നൈല്‍സിലെ വൈറ്റ് ഈഗിള്‍സ് ബാങ്ക്വറ്റ് ഹാളില്‍ ഷിക്കാഗോയിലെ ക്‌നാനായ സമൂഹത്തെയും ക്ഷണിക്കപ്പെട്ട അതിഥികളെയും ഒരുമിച്ചു കൂട്ടി വിഭവ സമൃദ്ധമായ സല്‍ക്കാരവും നടത്തപ്പെടുന്നുണ്ട്. വര്‍ഷങ്ങളായി ഇടവകയുടെ പൊതു ആഘോഷം എന്ന രീതിയില്‍ നടത്തപ്പെടുന്ന പ്രഥമ ദിവ്യകാരുണ്യസ്വീകരണാഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് കുട്ടികളെ അനുഗ്രഹിക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി ഇടവകയെ പ്രധിനിധീകരിച്ച് പി. ആര്‍. ഓ. ജോണിക്കുട്ടി പിള്ളവീട്ടില്‍ അറിയിച്ചു.