09:40am   13/05/2016
വിഡിയോ കടപ്പാട്: ഡി.ഡി.ബി.ഐ എന്റർടെയ്ൻമെന്റ്
പത്തനാപുരം: നടനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ.ബി ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് സിനിമ താരം മോഹന്‍ലാല്‍ പത്തനാപുരത്തത്തെി. സംവിധായകന് പ്രിയദര്‍ശനും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. പത്തനാപുരത്ത് എത്തിയ മോഹന്‍ലാലിന് വന്‍ സ്വീകരണമായിരുന്നു ഒരുക്കിയത്. സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് മോഹന്‍ലാല്‍ സംസാരിക്കുകയും ചെയ്തു.
സിനിമ നടന് എന്ന നിലയിലല്ല കുടുംബ സുഹൃത്ത് എന്ന നിലയിലാണ് വോട്ട് ചോദിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഗണേഷ് കുമാറുമായി നല്ല സൗഹാര്‍ദത്തിലാണെന്നും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
സാധാരണക്കാരുടെ വാഹനമാണ് ഓട്ടോറിക്ഷയെന്നും ഈ ചിഹ്നത്തില്‍ വോട്ട് നല്കാന് മറക്കരുതെന്നും പറഞ്ഞ് കൊണ്ടാണ് മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിച്ചത്.
