09:02 AM 20/05/2016
ചാലക്കുടി:ബി.ജെ.പി -ബി.ഡി.ജെ.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ സി.പി.എം പ്രവര്‍ത്തകര്‍ വ്യാപകമായി കല്ളേറ് നടത്തിയെന്ന് ആരോപിച്ച് ചാലക്കുടിയില്‍ എന്‍.ഡി.എ വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചതോടെ ബി.ജെ.പി -ബി.ഡി.ജെ.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ കല്ളെറിഞ്ഞെന്നാണ് ആരോപണം.

