കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

01:50 0m 19/5/2017 കൊച്ചി: കേരളത്തിന്‍റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചടങ്ങിന് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ആലുവയിലായിരിക്കും ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കണമെന്ന് കെഎംആർഎൽ നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നു. സർക്കാർ പ്രധാനമന്ത്രിയെ ക്ഷണിച്ചെങ്കിലും തിരക്ക് കാരണം തീയതി അനുവദിച്ചിട്ടില്ല. ഉദ്ഘാടനം അനന്തമായി നീട്ടുകൊണ്ടുപോകേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് 30ന് ഉദ്ഘാടനം നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു.

01:49 pm 19/5/2017 തി​രു​വ​ന​ന്ത​പു​രം: ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലെ വീ​ഴ്ച​ക​ളാ​ണ് ഡെ​ങ്കി​പ്പ​നി വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പും ഏകോപനത്തിലെ വീഴ്ചകളെന്ന് ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​വ​കു​പ്പും പരസ്പരം പഴിചാരുകയാണ്. കേ​ര​ള​ത്തി​ൽ 3,525 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചി​ട്ടു​ള്ള​താ​യാ​ണ് ക​ണ​ക്ക്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ്. 2,700 പേ​ർ​ക്കാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.14 പേ​ർ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. ശു​ചീ​ക​ര​ണ​ത്തി​ലെ വീ​ഴ്ച​ക​ളാ​ണ് പ​നി പ​ട​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഒരിക്കൽ വന്നവർക്ക് ഡെങ്കിപ്പനി വേഗത്തിൽ പിടിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Read more about സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു.[…]

ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും വേണ്ടെന്ന് ഉത്തരവ്.

01;48 pm 19/5/2017 തിരുവനന്തപുരം: കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിട്രേറ്ററാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കോഫീ ബോര്‍ഡ് ഓഫീസുകളിലും പാര്‍ട്ടി പത്രം മാത്രമേ ഇനിയുണ്ടാകൂ. ഈ മാസം ഒന്നുമുതലാണ് ഉത്തരവ് നടപ്പാക്കിയതെന്നാണ് വിവരം. കോഫി ഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ ജനപ്പിക്കുന്ന വാര്‍ത്തകളാണ് മറ്റുപത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നുമാണ് ഉത്തരവില്‍ പറയുന്ന കാരണം. ചില കോഫി ഹൗസുകളില്‍ പത്രങ്ങള്‍ വില്‍പന നടത്തിയിരുന്നു. ഇതു നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടു.

എ​ല്ലാ ജി​ല്ല​ക​ളി​ലും എ​ക്സൈ​സ് ട​വ​ർ സ്ഥാ​പി​ക്കു​മെ​ന്ന് എ​ക്സൈ​സ് ക​മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ്.

07:23 am 19/5/2017 ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് എ​ല്ലാ ജി​ല്ല​ക​ളി​ലും എ​ക്സൈ​സ് ട​വ​ർ സ്ഥാ​പി​ക്കു​മെ​ന്ന് എ​ക്സൈ​സ് ക​മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ്. നി​ല​വി​ൽ വ​യ​നാ​ട്, തൃ​ശൂ​ർ, പാ​ല ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് ട​വ​റു​ള്ള​ത്. കൊ​ല്ല​ത്ത് ട​വ​റി​ന്‍റെ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് ഓ​ഫി​സ്, നാ​ർ​കോ​ട്ടി​ക് സെ​ൽ, സി​ഐ ഓ​ഫി​സ് തു ​ട​ങ്ങി​യ അ​ഞ്ചോ​ളം ഓ​ഫി​സു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​വും ട​വ​ർ.

ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​പ്ര​വേ​ശ​നം: ഹി​ന്ദു​ഐ​ക്യ​വേ​ദി പി ​ന്തു​ണ​യ്ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ കെ.​പി. ശ​ശി​ക​ല.

07:19 am 19/5/2017 കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​പ്ര​വേ​ശ​നം വേ​ണ​മെ​ന്ന് വി​ശ്വാ​സി സ​മൂ​ഹ​ത്തി​ൽ നി​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നാ​ൽ ഹി​ന്ദു​ഐ​ക്യ​വേ​ദി പി ​ന്തു​ണ​യ്ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ കെ.​പി. ശ​ശി​ക​ല. വ്യ​ക്തി​ക​ളി​ൽ നി​ന്ന​ല്ല. വി​ശ്വാ​സി സ​മൂ​ഹ​ത്തി​ൽ നി​ന്നാ​ണ് ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​രേ​ണ്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഭ​ക്ത​ജ​ന​സ​മൂ​ഹ​ത്തി​ൽ നി​ന്നോ ഹി​ന്ദു​സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നോ ഇ​ത്ത​രം ആ​വ​ശ്യം ഉ​യ​ർ​ന്നാ​ൽ ആ​ചാ​ര്യ​സ​ഭ വി​ളി​ച്ചു​കൂ​ട്ടാ​നും ആ​ചാ​ര​ത്തി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്താ​നും ഹി​ന്ദു​ഐ​ക്യ​വേ​ദി നേ​തൃ​ത്വം ന​ൽ​കും.​ഹി​ന്ദു​ഐ​ക്യ​വേ​ദി​യ്ക്ക് ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ മു​ൻ​വി​ധി​ക​ളൊ​ന്നു​മി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ നേ​വ​ൽ ഓ​ഫീ​സ​ർ ട്രെ​യി​നി മ​രി​ച്ചു.

12:11 pm 18/5/2017 പ​രി​യാ​രം (​ക​ണ്ണൂ​ർ): നാ​വി​ക അ​ക്കാ​ഡ​മി അ​ധി​കൃ​ത​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ആ​രോ​പി​ച്ച് വീ​ട്ടു​കാ​ർ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. മ​ല​പ്പു​റം തി​രൂ​ര്‍ കാ​ന​ല്ലൂ​രി​ലെ പു​ത്ര​ക്കാ​ട്ട് ഹൗ​സി​ല്‍ റി​ട്ട. നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി ഗൂ​ഡ​പ്പ​യു​ടേ​യും തി​രൂ​രി​ലെ പു​ഷ്പ​ല​ത​യു​ടേ​യും മ​ക​ന്‍ സൂ​ര​ജ് (25) ആ​ണ് മ​രി​ച്ച​ത്. ബുധനാഴ്ച വൈ​കു​ന്നേ​രം 7.10 നാ​ണ് സൂ​ര​ജി​നെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റെ​ന്ന് പ​റ​ഞ്ഞ് നാ​വി​ക അ​ക്കാ​ഡ​മി അ​ധി​കൃ​ത​ര്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ച​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ 3.30 നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സൂ​ര​ജി​നെ Read more about ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ നേ​വ​ൽ ഓ​ഫീ​സ​ർ ട്രെ​യി​നി മ​രി​ച്ചു.[…]

സുരക്ഷാ നടപടികൾ പാലിക്കാത്ത മാളുകൾക്കെതിരെ നടപടിക്കൊരുങ്ങി

7:33 am 18/5/2017 കൊച്ചി: സുരക്ഷാ നടപടികൾ പാലിക്കാത്ത മാളുകൾക്കെതിരെ നടപടിക്കൊരുങ്ങി എറണാകുളം ജില്ലാഭരണകൂടം. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലാത്ത മാളുകൾക്കെതിരെ നടപടിയെടുക്കാൻ എറണാകുളം ജില്ലാ കളക്ടർ കെ. മുഹമ്മദ്. വൈ. സഫറുള്ള, മേയർ സൗമിനി ജെയ്നോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഇടപ്പള്ളിയിലെ ഒബ്റോൺമാളിലുണ്ടായ വൻ തീപിടിത്തത്തെത്തുടർന്നാണ് നടപടി. സംഭവത്തിൽ മാളിന്‍റെ നാലാംനില പൂർണമായും കത്തി നശിച്ചിരുന്നു.

നിലമ്പൂരും വയനാട്ടിലും ഇന്ന് ഹർത്താൽ

07:29 am 18/5/2017 ക​ൽ​പ​റ്റ/ നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ-​ബ​ത്തേ​രി-​ന​ഞ്ച​ൻ​കോ​ട് റെ​യി​ൽ​വേ പാ​ത​യോ​ടു​ള്ള ഇ​ട​തു​സ​ർ​ക്കാ​റി​െൻറ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫും എ​ൻ.​ഡി.​എ​യും ആ​ഹ്വാ​നം ചെ​യ്ത വയനാട്​ ജി​ല്ല ഹ​ർ​ത്താ​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റു​മ​ണി മു​ത​ൽ വൈ​കീ​ട്ട് ആ​റു​മ​ണി​വ​രെ ന​ട​ക്കും. നി​ല​മ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫും ബി.​ജെ.​പി​യു​ം ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​ിട്ടുണ്ട്​. പ​ത്രം, പാ​ൽ, ആ​ശു​പ​ത്രി, വി​വാ​ഹം തു​ട​ങ്ങി​യ​വ​യെ ഹ​ർ​ത്താ​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

നോ​ട്ട് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ ബാ​ങ്കു​ക​ൾ​ക്കും എ​ടി​എ​മ്മു​ക​ൾ​ക്കും ക്യൂ ​നി​ന്നു മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു ര​ണ്ടു ല​ക്ഷം രൂ​പ വീ​തം.

07:23 am 18/5/2017 തി​രു​വ​ന​ന്ത​പു​രം: നോ​ട്ട് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ ബാ​ങ്കു​ക​ൾ​ക്കും എ​ടി​എ​മ്മു​ക​ൾ​ക്കും മു​ന്നി​ൽ ക്യൂ ​നി​ന്നു മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു ര​ണ്ടു ല​ക്ഷം രൂ​പ വീ​തം സ​ഹാ​യം ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. റ​ദ്ദാ​ക്കി​യ നോ​ട്ട് മാ​റ്റി​യെ​ടു​ക്കാ​ൻ ബാ​ങ്കി​നു മു​ന്നി​ലും പു​തി​യ നോ​ട്ടി​ന് വേ​ണ്ടി എ​ടി​എ​മ്മി​നു മു​ന്നി​ലും ക്യൂ ​നി​ൽ​ക്കു​ന്ന​തി​നി​ടെ മ​രി​ച്ച നാ​ല് പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു സ​ഹാ​യം ല​ഭി​ക്കും. സി ​ച​ന്ദ്ര​ശേ​ഖ​ര​ൻ (കൊ​ല്ലം), കാ​ർ​ത്തി​കേ​യ​ൻ (ആ​ല​പ്പു​ഴ), പി.​പി. പ​രീ​ത് (തി​രൂ​ർ), കെ.​കെ. ഉ​ണ്ണി (ക​ണ്ണൂ​ർ) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മു​സ്ലിം വി​വാ​ഹ​മോ​ച​ന സ​ന്പ്ര​ദാ​യ​മാ​യ ത​ലാ​ഖി​ന് നി​യ​മ​സാ​ധു​ത ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളി.

07:13 pm 17/5/2017 മ​ല​പ്പു​റം: മു​സ്ലിം വി​വാ​ഹ​മോ​ച​ന സ​ന്പ്ര​ദാ​യ​മാ​യ ത​ലാ​ഖി​ന് നി​യ​മ​സാ​ധു​ത ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളി. ഇ​സ്ലാ​മി​ക നി​യ​മ​പ്ര​കാ​രം ത​ലാ​ഖി​ന് വ്യ​ക്ത​മാ​യ കാ​ര​ണം വേ​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ഹ​ർ​ജി ത​ള്ളി​യ​ത്. മ​ല​പ്പു​റം കു​ടും​ബ​കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. ത​ലാ​ഖി​ന് നി​യ​മ​സാ​ധു​ത ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ലി ഫൈ​സി​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2012ലാ​ണ് ഫൈ​സി ഭാ​ര്യ​യെ ത​ലാ​ഖ് ചൊ​ല്ലി​യ​ത്. ഇ​തി​നു​ശേ​ഷം താ​ൻ ഭാ​ര്യ​ക്കു ജീ​വ​നാം​ശം ന​ൽ​കു​ന്നു​ണ്ടെ​ന്ന് ഫൈ​സി കോ​ട​തി​യി​ൽ വാ​ദി​ച്ചെ​ങ്കി​ലും, ത​ലാ​ഖി​നു മു​ന്നോ​ടി​യാ​യി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഇ​രു​കൂ​ട്ട​രു​ടെ​യും Read more about മു​സ്ലിം വി​വാ​ഹ​മോ​ച​ന സ​ന്പ്ര​ദാ​യ​മാ​യ ത​ലാ​ഖി​ന് നി​യ​മ​സാ​ധു​ത ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളി.[…]