കൊ​ച്ചി​യി​ൽ പ​ട്ടാ​പ്പ​ക​ൽ ഹോ​ട്ട​ലു​ട​മ​യെ ത​മി​ഴ്നാ​ട് സ്വ​ദേ​ശി കു​ത്തി​ക്കൊ​ന്നു.

07:11 pm 17/5/2017 കൊ​ച്ചി: വൈ​റ്റി​ല​യി​ൽ ഹോ​ട്ട​ൽ ഉ​ട​മ​യാ​യ ജോ​ണ്‍​സ​ണ്‍(48) ആ​ണ് കു​ത്തേ​റ്റു മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. ഭ​ക്ഷ​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ മൊ​ഴി ന​ൽ​കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ജോ​ണ്‍​സ​ണെ കു​ത്തി​യ ശേ​ഷം പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

മണിയുടെ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധത ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി

11:33 am 17/52017 തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം.മണിയുടെ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധത ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്‍റെ വാക്കുകളിൽ സ്ത്രീവിരുദ്ധത ഇല്ല എന്ന് ബോധ്യപ്പെട്ടതിനാലാണ് കേസെടുക്കാതിരുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

അമിത പലിശ ഈടാക്കുന്നവർക്കെതിരെ ശക്​തമായ നടപടി കൈക്കൊള്ളാൻ ടി.പി. സെൻകുമാർ

07:39 am 17/5/2017 തിരുവനന്തപുരം: അമിത പലിശ ഈടാക്കുന്നവർക്കെതിരെ ശക്​തമായ നടപടി കൈക്കൊള്ളാൻ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാർ . സംസ്​ഥാനത്തെ മലയോര ഗ്രാമങ്ങളിലും പാലക്കാട് പോലുള്ള ജില്ലകളിലും അമിത പലിശക്ക് പണം നൽകുന്നവരുടെ ചതിയിൽ​െപട്ട് സാധാരണക്കാർ ദുരിതം അനുഭവിക്കുന്നതായുള്ള വാർത്തകളെ തുടർന്നാണ് സെൻകുമാറി‍​െൻറ ഇടപെടൽ. കൊള്ളപ്പലിശയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ എല്ലാ ജില്ല പൊലീസ്​ മേധാവിമാരും സർക്കുലർ 10/2014, എക്സിക്യൂട്ടിവ് ഡിറക്ടിവ് നമ്പർ 12/2014 എന്നിവ പ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കണം. കേരള മണി Read more about അമിത പലിശ ഈടാക്കുന്നവർക്കെതിരെ ശക്​തമായ നടപടി കൈക്കൊള്ളാൻ ടി.പി. സെൻകുമാർ[…]

തി​രു​നെ​ൽ​വേ​ലി-​ദാ​ദ​ർ സ്പെ​ഷ​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി.

07:33 am 17/5/2017 പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മീ​നാ​ക്ഷി​പു​ര​ത്തി​നു സ​മീ​പ​മാ​ണ് ട്രെ​യി​ൻ പാ​ളം​തെ​റ്റി​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ.

റബര്‍-രാജ്യാന്തരവില ഉയര്‍ന്നിട്ടും ആഭ്യന്തരവിപണിയുടെ തകര്‍ച്ചയില്‍ ദുരൂഹത: ഇന്‍ഫാം

7:26 am 17/5/2017 കോട്ടയം: റബറിന്റെ രാജ്യാന്തരവിലയും ക്രൂഡോയില്‍ വിലയും ഇടവേളയ്ക്കുശേഷം വന്‍ ഉയര്‍ച്ച രേഖപ്പെടുത്തുമ്പോഴും ആഭ്യന്തരവിപണി തകര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ പിന്നില്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കര്‍ഷകവിരുദ്ധ നിലപാടാണെന്നും, വന്‍കിട റബര്‍ വ്യാപാരികളുടെയും വ്യവസായികളുടെയും ബിനാമിയായി റബര്‍ബോര്‍ഡ് അധഃപതിച്ചിരിക്കുന്നത് ദുഃഖകരമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ആഭ്യന്തരവില നിശ്ചയിക്കുന്നതില്‍ തങ്ങള്‍ക്കുപങ്കില്ലെന്നും വിവിധ സ്ഥലങ്ങളിലെ വിപണിവില ഏകീകരിച്ചു പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമുള്ള ബോര്‍ഡിന്റേതായി മാധ്യമങ്ങളില്‍ വന്ന പ്രസ്താവന വളരെ വിചിത്രമാണ്. വന്‍കിട വ്യാപാരികള്‍ നല്‍കുന്ന വില Read more about റബര്‍-രാജ്യാന്തരവില ഉയര്‍ന്നിട്ടും ആഭ്യന്തരവിപണിയുടെ തകര്‍ച്ചയില്‍ ദുരൂഹത: ഇന്‍ഫാം[…]

മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ അന്തരിച്ചു

07:23 am 17/5/2017 കൊച്ചി: ചരിത്രകാരനും കേരള ടൈംസ് മാനേജിംഗ് എഡിറ്ററുമായിരുന്ന മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ (86) നിര്യാതനായി. വരാപ്പുഴ അതിരൂപതാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3.30ന് ചേരാനല്ലൂര്‍ നിത്യസഹായമാതാ പള്ളിയില്‍. ഗണിതശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദവും ന്യൂസ് പേപ്പര്‍ മാനേജ്‌മെന്‍റില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുള്ള മോണ്‍. വെളിപ്പറമ്പില്‍ 1962 മുതല്‍ 1992 വരെ കേരള ടൈംസില്‍ സേവനം ചെയ്തു. 27 വര്‍ഷം മാനേജിംഗ് എഡിറ്ററായിരുന്നു. ഐസിപിഎ പ്രസിഡന്‍റ്, സൗത്ത് ഏഷ്യന്‍ പ്രസ് അസോസിയേഷന്‍ മേഖല പ്രസിഡന്‍റ്, സംസ്ഥാന സര്‍ക്കാരിന്‍റെ Read more about മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ അന്തരിച്ചു[…]

കേരളത്തിൽ വീണ്ടും റാൻസംവേർ ആക്രമണം.

03:50 pm 16/5/2017 പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിലാണ് സംഭവം. പേഴ്സണൽ, അക്കൗണ്ട്സ് വിഭാഗങ്ങളിലെ കന്പ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇവിടെ റാൻസംവേർ ആക്രമണമുണ്ടായത് പത്ത് കന്പ്യൂട്ടറുകളിലാണ്. തിങ്കളാഴച വ​യ​നാ​ട്, തൃ​ശൂ​ർ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ൽ റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണം ക​ണ്ടെ​ത്തി​യിരുന്നു. ഈ ​ജി​ല്ല​ക​ളി​ലെ ചി​ല പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സു​ക​ളി​ലെ കന്പ്യൂ​ട്ട​റു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു വി​ധേ​യ​മാ​യ​ത്. വ​യ​നാ​ട്ടി​ലെ ത​രി​യോ​ട്, തൃ​ശൂ​രി​ലെ കു​ഴൂ​ർ, അ​ന്ന​മ​ന​ട, പ​ത്ത​നം​തി​ട്ട കോ​​ന്നി അ​​രു​​വാ​​പ്പു​​ലം, അ​​ടൂ​​ർ ഏ​​നാ​​ദി​​മം​​ഗ​​ലം, കൊ​ല്ല​ത്തെ തൃ​ക്കോ​വി​ൽ​വ​ട്ടം എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കന്പ്യൂ​ട്ട​റു​ക​ളാ​ണു നി​ശ്ച​ല​മാ​യ​ത്.

വയനാട്ടിൽ വ്യാഴാഴ്ച യുഡിഎഫ് ഹർത്താൽ.

03:44 pm 16/5/2017 വയനാട്: വയനാട്ടിൽ വ്യാഴാഴ്ച യുഡിഎഫ് ഹർത്താൽ. നിലമ്പൂർ- നഞ്ചൻകോട് റെയിൽപാതയോടുള്ള സംസ്ഥാന സർക്കാരിന്‍റെ അവഗണനയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

സെ​ൻ​കു​മാ​ർ വ​രു​ന്ന​ത്​ ത​ട​യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ മൂ​ന്നു​കോ​ടി​യോ​ളം രൂ​പ ​ ചെലവഴിച്ചു.

7:51 am 16/5/2017 തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ്​ മേ​ധാ​വി സ്​​ഥാ​ന​ത്തേ​ക്ക്​ ടി.​പി. സെ​ൻ​കു​മാ​ർ വ​രു​ന്ന​ത്​ ത​ട​യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ മൂ​ന്നു​കോ​ടി​യോ​ളം രൂ​പ ​ ചെലവഴി​ച്ച​താ​യി വി​വ​രാ​വ​കാ​ശ​രേ​ഖ. അ​ഭി​ഭാ​ഷ​ക​ർ​ക്ക് ഫ​യ​ലു​ക​ളെ​ത്തി​ക്കാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ 150 ത​വ​ണയോ​ളം ഡ​ൽ​ഹി​യി​ലേ​ക്ക് വി​മാ​ന​യാ​ത്ര ന​ട​ത്തി. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് സാ​ൽ​വേ​ക്ക്​ 80ല​ക്ഷം ഫീ​സ് ന​ൽ​കി. സാ​ൽ​വേ​​ക്കൊ​പ്പം കേ​സ് പ​ഠി​ക്കു​ന്ന 30 അ​ഭി​ഭാ​ഷ​ക​ർ​ക്ക് പ്ര​ത്യേ​കം ഫീ​സ് ന​ൽ​കി. വി​വ​രാ​വ​കാ​ശ​നി​യ​മ​പ്ര​കാ​രം പാ​ച്ചി​റ ന​വാ​സാ​ണ് ഈ ​ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ച​ത്. സ​ർ​ക്കാ​റി​നു​ വേ​ണ്ടി ഹാ​ജ​രാ​യ പി.​പി. റാ​വു, സി​ദ്ധാ​ർ​ഥ്​ ലൂ​ത്ര, ജ​യ​ദീ​പ് Read more about സെ​ൻ​കു​മാ​ർ വ​രു​ന്ന​ത്​ ത​ട​യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ മൂ​ന്നു​കോ​ടി​യോ​ളം രൂ​പ ​ ചെലവഴിച്ചു.[…]

കോഴിക്കോട്ട് ഒരുകോടി രൂപയുടെ പഴയ നോട്ടുകൾ പിടികൂടി.

07:44 am 16/5/2017 കോഴിക്കോട്: കോഴിക്കോട് പിവിഎസ് ആശുപത്രിക്ക് സമീപത്തു നിന്നുമാണ് നോട്ടുകൾ പിടികൂടിയത്. വടക്കാഞ്ചേരി സ്വദേശി സിറാജുദീൻ എന്നയാളിൻ നിന്നാണ് 500, 1000 രൂപ നോട്ടുകൾ പിടികൂടിയത്. കോടികളുടെ ഇടപാടാണ് ഇയാൾ ഉദ്ദേശിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.