ക്യാ​പ്റ്റ​ൻ മ​ണി അ​ന്ത​രി​ച്ചു.

07:09 am 28/4/2017 ക​ള​മ​ശേ​രി: കേ​ര​ള​ത്തി​ന് ആ​ദ്യ സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം നേ​ടി​ത്ത​ന്ന ടി.​കെ.​എ​സ്. മ​ണി (ക്യാ​പ്റ്റ​ൻ മ​ണി-77) അ​ന്ത​രി​ച്ചു. ഉ​ദ​ര​രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 17നു ​കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട മ​ണി വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ഇ​ട​പ്പ​ള്ളി പോ​ണേ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ രാ​ജ​മ്മ: മ​ക്ക​ൾ: ആ​ന​ന്ദ്, ജ്യോ​തി, ഗീ​ത, അ​രു​ണ്‍. 1973ൽ ​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് മൈ​താ​നി​യി​ൽ റെ​യി​ൽ​വേ​സി​നെ​തി​രേ ന​ട​ന്ന ഫൈ​ന​ലി​ലാ​ണു മ​ണി കേ​ര​ള​ത്തി​നു ഹാ​ട്രി​ക് ഗോ​ൾ നേ​ടി Read more about ക്യാ​പ്റ്റ​ൻ മ​ണി അ​ന്ത​രി​ച്ചു.[…]

മൂ​ന്നാ​ർ പൊ​മ്പി​ളൈ ഒ​രു​മൈ സ​മ​ര​പ്പ​ന്ത​ലി​ൽ സം​ഘ​ർ​ഷം.

07:03 am 28/4/2017 മൂ​ന്നാ​ർ: ആം ​ആ​ദ്മി പാ​ർ​ട്ടി​യു​മാ​യി നി​രാ​ഹാ​ര സ​മ​ര​ത്തി​നി​ല്ലെ​ന്ന് പൊ​മ്പി​ളൈ ഒ​രു​മൈ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. എ​എ​പി പ്ര​വ​ർ​ത്ത​ക​ർ ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കാ​ൻ സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തി​യ​പ്പോ​ൾ ഒ​രു സം​ഘം ആ​ളു​ക​ൾ പ്ര​ശ്ന​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നാ​റി​ലെ പ്ര​ശ്നം മൂ​ന്നാ​റു​കാ​ർ​ക്ക് പ​രി​ഹ​രി​ക്കാ​ന​റി​യാം. പു​റ​ത്തു​നി​ന്നു​ള്ള ആ​ളു​ക​ൾ മൂ​ന്നാ​റി​ൽ സ​മ​രം ന​ട​ത്തേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് ചി​ല ആ​ളു​ക​ൾ പ്ര​ശ്നം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​ശ്നം ഉ​ണ്ടാ​ക്കി​യ​വ​ർ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് ഗോ​മ​തി ആ​രോ​പി​ച്ചു. ഇ​തി​നി​ടെ സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ക്കാ​നും ശ്ര​മം ഉ​ണ്ടാ​യി. പ​ന്ത​ൽ ഉ​ട​മ​യാ​ണ് പൊ​ളി​ക്കാ​ൻ ശ്ര​മം Read more about മൂ​ന്നാ​ർ പൊ​മ്പി​ളൈ ഒ​രു​മൈ സ​മ​ര​പ്പ​ന്ത​ലി​ൽ സം​ഘ​ർ​ഷം.[…]

ടി.​പി.​സെ​ൻ​കു​മാ​റി​നെ ഉ​ട​ൻ നി​യ​മി​ക്ക​ണ​മെ​ന്ന് നി​യ​മ​വ​കു​പ്പ് സെ​ക്ര​ട്ട​റി സ​ർ​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ന​ൽ​കി.

01:00 pm 27/4/2017 തി​രു​വ​നന്തപു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി ടി.​പി.​സെ​ൻ​കു​മാ​റി​നെ ഉ​ട​ൻ നി​യ​മി​ക്ക​ണ​മെ​ന്ന് നി​യ​മ​വ​കു​പ്പ് സെ​ക്ര​ട്ട​റി സ​ർ​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ന​ൽ​കി. സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രെ ഇ​നി പു​നഃപ​രി​ശോ​ധ​ന ഹ​ർ​ജി​ക്ക് സാ​ധ്യ​ത​യി​ല്ല. സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ൾ സു​പ്രീം​കോ​ട​തി പ​രി​ശോ​ധി​ച്ച് ക​ഴി​ഞ്ഞ​താ​ണെ​ന്നും പു​ന​ർ നി​യ​മ​ന​മ​ല്ലാ​തെ മ​റ്റ് സാ​ധ്യ​ത​ക​ളി​ല്ലെ​ന്നു​മാ​ണ് നി​യ​മ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ നി​യ​മോ​പ​ദേ​ശ റി​പ്പോ​ർ​ട്ട്. സെ​ൻ​കു​മാ​റി​ന്‍റെ നി​യ​മ​നം വൈ​കി​പ്പി​ക്ക​രു​തെ​ന്നും അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ കോ​ട​തി​യ​ല​ക്ഷ്യ​മാ​കു​മെ​ന്നും സ​ർ​ക്കാ​രി​ന് നി​യ​മ​സെ​ക്ര​ട്ട​റി ഉ​പ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്ത് നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സെ​ൻ​കു​മാ​ർ സു​പ്രീം​കോ​ട​തി വി​ധി​യു​ടെ Read more about ടി.​പി.​സെ​ൻ​കു​മാ​റി​നെ ഉ​ട​ൻ നി​യ​മി​ക്ക​ണ​മെ​ന്ന് നി​യ​മ​വ​കു​പ്പ് സെ​ക്ര​ട്ട​റി സ​ർ​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ന​ൽ​കി.[…]

തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ കാർ അപകടത്തിൽപ്പെട്ടു.

08:40 am 27/4/2017 തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തെ നാലാഞ്ചിറയിൽവച്ചാണ് തിരുവഞ്ചൂർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കു പറ്റിയതായി റിപ്പോർട്ടില്ല. കാറിന്‍റെ മുൻ ഭാഗം പൂർണമായും തകർന്നു.

ജേക്കബ് തോമസിെൻറ സർക്കുലർ സർക്കാർ റദ്ദാക്കി.

03:16pm 26/4/2017 തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിെൻറ സർക്കുലർ സർക്കാർ റദ്ദാക്കി. വിജിലൻസ് അന്വേഷണങ്ങളിലെ മാനദണ്ഡങ്ങളാണ് സർക്കാർ പുതുക്കിയത്. വിജിലൻസ് ഡയറക്ടർ പരിശോധിച്ച ശേഷമേ കേസുകളിൽ ഇനി അന്തിമ തീരുമാനം എടുക്കാനാവു. ഇതോടെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിെൻറ സർക്കുലർ അസാധുവായി. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർക്കും കേസെടുക്കാൻ അധികാരം നൽകുന്നതായിരുന്നു വിജിലൻസ് ഡയറക്ടറുടെ സർക്കുലർ.

മൂ​ന്നാറിലെ കൈയേറ്റങ്ങളിൽ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ സ്വ​മേ​ധ​യ കേസെ​ടു​ത്തു.

03:14 pm 26/4/2017 ചെന്നൈ: മൂ​ന്നാറിലെ കൈയേറ്റങ്ങളിൽ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ സ്വ​മേ​ധ​യ കേസെ​ടു​ത്തു. ഇ​തു​സം​ബ​ന്ധി​ച്ച് വ​നം​വ​കു​പ്പി​നും ജി​ല്ലാ ക​ള​ക്ട​ർ​ക്കും ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ നോ​ട്ടീ​സ് അ​യ​ച്ചു. മേ​യ് മൂ​ന്നി​ന് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ചെ​ന്നൈ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക.

പൊ​ന്പി​ള ഒ​രു​മൈ : അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി.

12:55 pm 26/4/2017 തി​രു​ന​ന്ത​പു​രം: പൊ​ന്പി​ള ഒ​രു​മൈ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള നീ​ക്കം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. വി.​ഡി. സ​തീ​ശനാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പൊ​ന്പി​ള ഒ​രു​മൈ സ​മ​രം അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ച്ചു എ​ന്നു പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൊ​ന്പി​ള ഒ​രു​മൈ സ​മ​ര​ത്തി​ൻ ജ​ന​പി​ന്തു​ണ​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

മണ്ണാർക്കാട്ട് ഇരുന്പകച്ചോലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു.

09:22 am 26/4/2017 പാലക്കാട്: മണ്ണാർക്കാട്ട് ഇരുന്പകച്ചോലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. വട്ടവനാൽ ടോമി (58) ആണ് മരിച്ചത്.

മന്ത്രി എം.എം മണിയെ ബഹിഷ്കരിക്കുമെന്ന് യു.ഡി.എഫ്.

09:10 am 26/4/2017 തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ വൈദ്യുതി മന്ത്രി എം.എം മണിയെ ബഹിഷ്കരിക്കുമെന്ന് യു.ഡി.എഫ്. മണിയോട് നിയമസഭയിൽ ഇനി ചോദ്യങ്ങൾ ചോദിക്കേണ്ടെന്നാണ് യു.ഡി.എഫ് പാർലമെൻററി സമിതി തീരുമാനം. മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം ഇന്നും ബഹളം തുടരുകയാണ്. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ എം.എൽ.എമാർ രംഗത്തെത്തി. പെമ്പിളൈ ഒരുമൈ സമരക്കാർക്കെതിരെയും മൂന്നാർ സബ്കലക്ടർക്കെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് എം.എം മണി നടത്തിയത്. പരാമർശങ്ങളിൽ പ്രതിഷേധിച്ച് പെമ്പിളൈ ഒരുമൈ പ്രവർത്തകർ മൂന്നാറിൽ സമരത്തിലാണ്.

അഡ്വ. ടോമി കണയംപ്ലാക്കല്‍ സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു

09:04 am 26/4/2017 ചങ്ങനാശേരി : രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകന്‍ അഡ്വ. ടോമി കണയംപ്ലാക്കല്‍ (48) സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു. കൊല്ലത്ത് യോഗത്തില്‍ പങ്കെടുത്തശേഷം തിങ്കളാഴ്ച രാത്രി ചങ്ങനാശേരിയിലെത്തി തൃക്കൊടിത്താനത്തുള്ള വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. വാഴൂര്‍ റോഡിലെ മേല്‍പ്പാലത്തില്‍നിന്നു ഫാത്തിമാപുരത്തേക്കുള്ള റെയില്‍വേ ഗുഡ്‌സ്‌ഷെഡ് റോഡില്‍ ക്ലൂണി പബ്ലിക് സ്കൂളിനു സമീപം സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ഓടയിലേക്കു മറിയുകയായിരുന്നു. രാത്രി വൈകിയിട്ടും വീട്ടിലെത്താതെ വന്നതോടെ ഭാര്യ നിഷ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്നു സുഹൃത്തുക്കളും Read more about അഡ്വ. ടോമി കണയംപ്ലാക്കല്‍ സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു[…]