കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായതായി മുഖ്യമന്ത്രി.
07:30 pm 20/4/2017 മൂന്നാർ: അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടറെയാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. സൂര്യനെല്ലി പാപ്പാത്തിചോലയിൽ റവന്യു ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഒഴിപ്പിക്കൽ നടപടിയിൽ കൂടിയാലോചന വേണമായിരുന്നു. സർക്കാർ ഭൂമിയെന്ന് ഉറപ്പുണ്ടായിരുന്നെങ്കിൽ ബോർഡ് സ്ഥാപിച്ചാൽ മതിയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവികുളം തഹസിൽദാറുടെയും ഭൂസംരക്ഷണ സേനയുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച പുലർച്ചെ ആറ് മുതലാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്. സംഘർഷ സാധ്യത Read more about കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായതായി മുഖ്യമന്ത്രി.[…]










