യുഡിഎഫിലേക്കുള്ള ക്ഷണം കെ.എം.മാണി വീണ്ടും നിരസിച്ചു.

04;44 pm 18/4/2017 കോട്ടയം: യുഡിഎഫിലേക്ക് ഉടൻ മടങ്ങിപ്പോകാൻ കേരള കോണ്‍ഗ്രസ്-എം ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോടും അന്ധമായ വിരോധമോ അമിതമായ സ്നേഹമോ ഇല്ല. ചരൽക്കുന്നിലെ പാർട്ടി ക്യാന്പിൽ യുഡിഎഫ് വിടാൻ കൈക്കൊണ്ട തീരുമാനം തത്കാലം പുനപരിശോധിക്കേണ്ട സ്ഥിതിയില്ല. കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താൻ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കെ.എം.മാണി പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ കേരള കോണ്‍ഗ്രസിനും പങ്കുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് നൽകിയ പിന്തുണ യുഡിഎഫിനുള്ളതല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അരനൂറ്റാണ്ട് കാലമായി ലീഗുമായി തുടരുന്ന സൗഹാർദവും സ്നേഹവും തുടരുന്നതുകൊണ്ടാണ് Read more about യുഡിഎഫിലേക്കുള്ള ക്ഷണം കെ.എം.മാണി വീണ്ടും നിരസിച്ചു.[…]

വാളയാർ പീഡനക്കേസുമായി ബന്ധപ്പെട്ട് മരിച്ച പെൺകുട്ടികളുടെ അയൽവാസിയായ ഒരാളെ കൂടി പൊലീസ് പിടികൂടി.

04:43 pm 18/4/2017 പാലക്കാട്: വാളയാർ പീഡനക്കേസുമായി ബന്ധപ്പെട്ട് മരിച്ച പെൺകുട്ടികളുടെ അയൽവാസിയായ ഒരാളെ കൂടി പൊലീസ് പിടികൂടി. പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചതിനാണ് 17കാരനെ പാലക്കാട് നാർകോട്ടിക് ഡിവൈ.എസ്.പി എം.ജെ. സോജെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ ഇയാൾ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിനരയാക്കിയിതായി പൊലീസ് വെളിപ്പെടുത്തി. കേസിൽ പെൺകുട്ടികളുടെ ബന്ധു ഉൾപ്പെടെ അഞ്ച് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പെൺകുട്ടികളുടെ മരണം സംബന്ധിച്ച് ദുരൂഹത നീക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മരണം കൊലപാതകമാണെന്ന് Read more about വാളയാർ പീഡനക്കേസുമായി ബന്ധപ്പെട്ട് മരിച്ച പെൺകുട്ടികളുടെ അയൽവാസിയായ ഒരാളെ കൂടി പൊലീസ് പിടികൂടി.[…]

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിക്ക് വലിയ അത്ഭുതമില്ലെന്ന് ഒ.രാജഗോപാൽ

04:37 pm 18/4/2017 പാലക്കാട്: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിക്ക് വലിയ അത്ഭുതമില്ലെന്ന് ഒ.രാജഗോപാൽ എംഎൽഎ. ശക്തമായ നരേന്ദ്ര മോദി വികാരം നിലനിൽക്കുന്ന സംസ്ഥാനത്ത് ജനം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. വർഗീയ നിലപാടുകളിലൂടെ വോട്ട് നേടിയ ശേഷം ഇപ്പോൾ എല്ലാവരും മതേതരത്വം പ്രസംഗിച്ചു നടക്കുകയാണെന്നും രാജഗോപാൽ പറഞ്ഞു. ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിന് കയറും മുൻപായിരുന്നു മലപ്പുറം തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം.

കൊട്ടിയം പറക്കുളത്ത് തടി മില്ലിന് തീപിടിച്ചു.

09:00 am 18/4/2017 കൊല്ലം: കൊട്ടിയം പറക്കുളത്ത് തടി മില്ലിന് തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ഇതേത്തുടർന്ന് അഞ്ചു അഗ്നിശമനസേനാ യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.

കാഞ്ഞിരപ്പള്ളിയിൽ പെട്രോൾ പന്പിൽ നിന്നും ഇന്ധനം ചോർന്ന് തീപിടിച്ചു.

03:39 pm 17/4/2017 കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പെട്രോൾ പന്പിൽ നിന്നും ഇന്ധനം ചോർന്ന് തീപിടിച്ചു. പേട്ടക്കവലയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെടോളിയം കമ്പനിയുടെ ഔട്ട്‌ലെറ്റിലാണ് തീപിടിത്തമുണ്ടായത്. ഇതേതുടർന്ന് നഗരത്തിലെ ജനങ്ങൾ പരിഭ്രാന്തരായി. തിങ്കളാഴ്ച പുലർച്ചെയോടെയാണ് ഔട്ട്‌ലെറ്റിൽ നിന്നും പെട്രോൾ ചോർന്നത്. ഇന്ധനം സൂക്ഷിക്കുന്ന ടാങ്കിൽ ഉണ്ടായ ചോർച്ചയാണ് പെട്രോൾ ചോരുവാൻ കാരണമായത്. ചോർന്ന പെട്രോൾ സമീപത്തെ കൈത്തോട്ടിലൂടെ ചിറ്റാർ പുഴയിലേ മാലിന്യകൂന്പാരത്തിലേക്കാണ് ഒഴുകിയെത്തിയത്. പിന്നാലെ തീപിടിക്കുകയും ചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചതിനാൽ വലിയ അപകടം തടയാൻ Read more about കാഞ്ഞിരപ്പള്ളിയിൽ പെട്രോൾ പന്പിൽ നിന്നും ഇന്ധനം ചോർന്ന് തീപിടിച്ചു.[…]

കുഞ്ഞാലിക്കുട്ടിയുടെ വിജയം അഭിനന്ദനാർഹമെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ കെ.എം. മാണി.

03:50 pm 17/4/2017 കോട്ടയം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയം അഭിനന്ദനാർഹമെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ കെ.എം. മാണി. ലീഗിന്‍റെയും കുഞ്ഞാലിക്കുട്ടിയുടെയും വിജയമാണ് ഉണ്ടായത്. യുഡിഎഫിനേക്കാളും ലീഗിന്‍റെ സ്വാധീനം വ്യക്തമാകുന്നതായും അദ്ദേഹം പറഞ്ഞു.

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുന്നു.

09:06 am 17/4/2017 തിരൂർ: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുന്നു. 8193 വോട്ടുകൾക്കാണ് കുഞ്ഞാലിക്കുട്ടി മുന്നിട്ടു നിൽക്കുന്നത്. പതിനൊന്നു മണിയോടെ അന്തിമ ലീഡ് അറിയാനാകും. പന്ത്രണ്ടു മണിയോടെ ഒൗദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകുമെന്നാണു പ്രതീക്ഷ.

വയനാട്ടിൽ ദമ്പതികൾക്ക് നാലു വർഷമായി ഊരുവിലക്ക്.

09:06 am 17/4/2017 മാനന്തവാടി: പ്രണയ വിവാഹത്തിന്‍റെ പേരിൽ വയനാട്ടിൽ ദമ്പതികൾക്ക് നാലു വർഷമായി ഊരുവിലക്ക്. മാനനന്തവാടി സ്വദേശികളായ അരുണിനും സുകന്യകമാണ് സമുദായ ആചാരപ്രകാരം വിവാഹം ചെയ്തില്ലെന്ന കാരണത്താൽ യാദവ സമുദായം ദ്രഷ്ട കൽപിച്ചിരിക്കുന്നത്. സുകന്യയുടെ പരാതിയെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവത്തിൽ ഇടപെട്ടു ഒരെ സമുദായത്തിൽ പെട്ട അരുണും സുകന്യയും വിവാഹിതരാക്കുന്നത് 2012ൽ.വിവാഹം രജിസ്റ്റർ ചെയ്ത് ഒരുമിച്ച് ജീവിതം തുടങ്ങുകയായിരുന്നു ഇരുവരും.ഇതോടെ യാദവ സമുദായം ഇടപെട്ടു. സമുദായ ആചാര പ്രകാരം വിവാഹം ചെയ്യാത്തതിനാൽ ഭ്രഷ്ടും കൽപ്പിച്ചു. Read more about വയനാട്ടിൽ ദമ്പതികൾക്ക് നാലു വർഷമായി ഊരുവിലക്ക്.[…]

ലോ​​ക്സ​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഫ​​ലം ഇ​​​ന്നു പ്ര​​ഖ്യാ​​പി​​ക്കും.

08:59 am 17/4/2017 മ​​​ല​​​പ്പു​​​റം: മ​​​ല​​​പ്പു​​​റം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് കോ​​​ള​​​ജി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടു​​​മ​​​ണി​​​ക്ക് വോ​​​ട്ടെ​​​ണ്ണ​​​ൽ ആ​​രം​​ഭി​​ക്കും. പ​​​തി​​​നൊ​​​ന്നു മ​​​ണി​​​യോ​​​ടെ അ​​​ന്തി​​​മ ലീ​​​ഡ് അ​​​റി​​​യാ​​​നാ​​​കും. പ​​​ന്ത്ര​​​ണ്ടു മ​​​ണി​​​യോ​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഫ​​​ലപ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​തീ​​ക്ഷ. വോ​​ട്ടെ​​ണ്ണ​​ൽ ഡ്യൂ​​​ട്ടി​​​യി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ഇ​​തു​​സം​​ബ​​ന്ധി​​ച്ചു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​ന്തി​​​മനി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കിക്ക​​​ഴി​​​ഞ്ഞു. വി​​​വി​​​ധ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ അ​​​വ​​​രു​​​ടെ കൗ​​​ണ്ടിം​​​ഗ് ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്കും പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നേ​​​ക്കാ​​​ൾ ഭൂ​​​രി​​​പ​​​ക്ഷം കൂ​​​ടു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ ത​​​ന്നെ​​​യാ​​​ണ് യു​​​ഡി​​​എ​​​ഫും അ​​​വ​​​രു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും. പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ നേ​​​രി​​​യ വ​​​ർ​​​ധ​​​ന​​​യാ​​​ണ് രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ Read more about ലോ​​ക്സ​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഫ​​ലം ഇ​​​ന്നു പ്ര​​ഖ്യാ​​പി​​ക്കും.[…]

കെ. എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ചക്രം കയറി യുവതിയും ഒരു വയസുള്ള കുഞ്ഞും മരിച്ചു.

04:21 pm 16/4/2017 ‘കാസര്‍കോട്: കെ. എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ചക്രം കയറി യുവതിയും ഒരു വയസുള്ള കുഞ്ഞും മരിച്ചു. കാനത്തൂരിലെ സുന്ദരന്റെ ഭാര്യ രജനി (28), മകന്‍ ഋഗ് വേദ് (ഒരു വയസ്) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മകൾ ആധിക (രണ്ട് വയസ്) അത്ഭുതകരമായി രക്ഷപ്പെട്ടു. രജനിയുടെ മാതാവ് രോഹിണിയെ പരിക്കുകളോടെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്തടുക്കയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍. ടി.സി ബസിലാണ് അപകടം സഭവിച്ചത്. ഇവർ പിറക് വാതിലിലൂടെ കയറുന്നതിനിടെ Read more about കെ. എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ചക്രം കയറി യുവതിയും ഒരു വയസുള്ള കുഞ്ഞും മരിച്ചു.[…]