ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നെന്നു സംശയിക്കപ്പെടുന്ന മലയാളികളിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു.

08:15 am 14/4/2017 കാസർഗോഡ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നെന്നു സംശയിക്കപ്പെടുന്ന മലയാളികളിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. കാസർഗോഡ് തൃക്കരിപ്പൂർ പടന്ന സ്വദേശി മുർഷിദ് അഹമ്മദ് അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. ഐഎസിൽ ചേർന്ന തൃക്കരിപ്പൂർ സ്വദേശി ഹഫീസുദീൻ എന്നയാളും നേരത്തെ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25നാണ് ഹഫീസുദ്ദീൻ കൊല്ലപ്പെട്ടെന്ന വിവരം വീട്ടുകാർക്ക് ലഭിച്ചത്.

ക​ലൂ​ർ ദേ​ശാ​ഭി​മാ​നി ജം​ഗ്ഷ​നി​ൽ ബാ​ങ്കി​നു തീ​പി​ടി​ച്ചു.

08:11 am 14/4/2017 കൊ​ച്ചി: ക​ലൂ​ർ ദേ​ശാ​ഭി​മാ​നി ജം​ഗ്ഷ​നി​ൽ ബാ​ങ്കി​നു തീ​പി​ടി​ച്ചു. സി​ൻ‌​ഡി​ക്കേ​റ്റ് ബാ​ങ്കി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബാ​ങ്ക് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

കണ്ണൂരിൽ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ കു​ത്തേ​റ്റു മ​രി​ച്ചു.

09:48 pm 13/4/2017 ക​ണ്ണൂ​ർ: താ​ഴെ​ചൊ​വ്വ​യി​ൽ മ​ദ്യ​പ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ കു​ത്തേ​റ്റു മ​രി​ച്ചു. ത​ല​ശേ​രി സ്വ​ദേ​ശി അ​റ​ഫാ​ത്താ​ണ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ആംബുലൻസും കഐസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു.

02:11 pm 13/4/2017 പുനലൂർ: പുനലൂർ കുന്നിക്കോട്ടായിരുന്നു അപകടം. ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരാണ് മരിച്ചത്. മരിച്ചവരെല്ലാം പത്തനാപുരം സ്വദേശികളാണ്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണു സൂചന.

ദേ​​വി​​കു​​ളം സ​​ബ് ക​​ള​​ക്ട​​ർ ശ്രീ​​റാം വെ​​ങ്കി​​ട്ട​​രാ​​മ​​നെ സി​​പി​​എം, ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ വ​​ള​​ഞ്ഞി​​ട്ട് ആ​​ക്ര​​മി​​ച്ചു

08:50 am 13/4/2017 മൂ​​ന്നാ​​ർ: മൂ​​ന്നാ​​റി​​ലെ കൈ​​യേ​​റ്റ​​മൊ​​ഴി​​പ്പി​​ക്കാ​​ൻ നേ​​രി​​ട്ടെ​​ത്തി​​യ ദേ​​വി​​കു​​ളം സ​​ബ് ക​​ള​​ക്ട​​ർ ശ്രീ​​റാം വെ​​ങ്കി​​ട്ട​​രാ​​മ​​നെ സി​​പി​​എം, ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ വ​​ള​​ഞ്ഞി​​ട്ട് ആ​​ക്ര​​മി​​ച്ചു. സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​ണ്ടാ​​യി​​രു​​ന്ന പോ​​ലീ​​സ് സ​​ന്നാ​​ഹം കാ​​ഴ്ച​​ക​​ണ്ടു നോ​​ക്കി​​നി​​ന്നു. എ​​ക്സി​​ക്യൂ​​ട്ടീ​​വ് മ​​ജി​​സ്ട്രേ​​റ്റു​​കൂ​​ടി​​യാ​​യ സ​​ബ് ക​​ള​​ക്ട​​ർ അ​​ക്ര​​മി​​ക​​ളെ അ​​റ​​സ്റ്റ്​​ ചെ​​യ്യാ​​ൻ ഉ​​ത്ത​​ര​​വി​​ട്ടി​​ട്ടും പോ​​ലീ​​സ് അ​​ന​​ങ്ങി​​യി​​ല്ല. അ​​റ​​സ്റ്റ്ചെ​​യ്യാ​​ത്ത​​തി​​ന്‍റെ കാ​​ര​​ണം എ​​ഴു​​തി​​ന​​ൽ​​കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ൾ ച​​ട​​ങ്ങി​​നാ​​യി അ​​ക്ര​​മി​​ക​​ളി​​ൽ ഒ​​രാ​​ളെ പി​​ടി​​കൂ​​ടി​​യെ​​ങ്കി​​ലും പ​​രാ​​തി ഇ​​ല്ലെ​​ന്ന കാ​​ര​​ണം​​കാ​​ട്ടി പിന്നീടു വെ​​റു​​തെ​​വി​​ടു​​ക​​യും ചെ​​യ്തു. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് പ​​ന്ത്ര​​ണ്ടോടെ​​യാ​​ണു സം​​ഭ​​വം. ദേ​​വി​​കു​​ളം സ​​ബ് ക​​ള​​ക്ട​​റു​​ടെ കാ​​ര്യാ​​ല​​യ​​ത്തി​​നു തൊ​​ട്ടു​​സ​​മീ​​പം Read more about ദേ​​വി​​കു​​ളം സ​​ബ് ക​​ള​​ക്ട​​ർ ശ്രീ​​റാം വെ​​ങ്കി​​ട്ട​​രാ​​മ​​നെ സി​​പി​​എം, ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ വ​​ള​​ഞ്ഞി​​ട്ട് ആ​​ക്ര​​മി​​ച്ചു[…]

കലാഭവൻ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി.

08:45 am 13/4/2017 കൊച്ചി: കേസ് ഏറ്റെടുക്കില്ലെന്ന് നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു. കരൾ രോഗമാണ് മണിയുടെ മരണത്തിനു കാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസേറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചത്. അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് മണിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.

വ്യത്യസ്തനാണെന്ന് തെളിയിക്കാന്‍ അഭിനയം നടത്തുന്നവരുണ്ടാകാം: കാനത്തിനെ വിമര്‍ശനിച്ച് ഇ.പി ജയരാജന്‍

08:22 am 13/4/2017 കാനത്തിനെ വിമര്‍ശനിച്ച് ഇ.പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പോലീസിന് നേരെയും ആദ്യന്തര വകുപ്പിന് നേരേയും നടത്തിയ വിമര്‍ശനങ്ങളും കുത്തുവാക്കുകളും എല്ലാ സീമകളും മുന്നണി മര്യാദകളും ലംഘിക്കുന്നതാണ്. ഇത്തരം ജല്‍പ്പനങ്ങള്‍ ഇടതുപക്ഷ മനസുള്ള കേരളീയര്‍ക്ക് ക്ഷമിക്കുവാന്‍ കഴിയുന്നതല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേലാവിയായി കാനം രാജേന്ദ്രനെ ആരും ചുമതലപ്പെടുത്തിയതായി അറിവില്ല. എല്‍ ഡി എഫ് നയം പറയേണ്ടത് മുന്നണി ചര്‍ച്ച ചെയ്തിട്ടാണ്. ഏതെങ്കിലും കക്ഷികളെ മുന്നണിയില്‍ എടുക്കില്ല എന്നോ Read more about വ്യത്യസ്തനാണെന്ന് തെളിയിക്കാന്‍ അഭിനയം നടത്തുന്നവരുണ്ടാകാം: കാനത്തിനെ വിമര്‍ശനിച്ച് ഇ.പി ജയരാജന്‍[…]

ആര്‍.സി.ഇ.പി. സ്വതന്ത്രവ്യാപാരക്കരാര്‍ കേന്ദ്രസര്‍ക്കാര്‍ രഹസ്യസ്വഭാവം കൈവെടിയണം: ഇന്‍ഫാം

08:20 am 13/4/2017 കൊച്ചി: ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിന്റെ ജീവനോപാധിയായ കാര്‍ഷികമേഖലയ്ക്ക് വന്‍വെല്ലുവിളിയുയര്‍ത്തുന്ന റീജിയണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് (ആര്‍സിഇപി) രാജ്യാന്തര സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കരാര്‍ ഉടമ്പടിയുടെ ഇതിനോടകം നടന്ന 17-ാം റൗണ്ട് ചര്‍ച്ചകളുടെയും വിശദാംശങ്ങള്‍ സര്‍ക്കാര്‍ രഹസ്യമാക്കിവെച്ചിരിക്കുന്നത് അപലപനീയമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. ഇന്ത്യയും ചൈനയുമുള്‍പ്പെടെ 16 രാജ്യങ്ങളുടെ നികുതിരഹിതവും നിയന്ത്രണമില്ലാത്തതുമായ ഇറക്കുമതിയാണ് കരാറിന്റെ മുഖ്യലക്ഷ്യം. വ്യാപാര സേവന നിക്ഷേപമേഖലകളും കരാറിന്റെ Read more about ആര്‍.സി.ഇ.പി. സ്വതന്ത്രവ്യാപാരക്കരാര്‍ കേന്ദ്രസര്‍ക്കാര്‍ രഹസ്യസ്വഭാവം കൈവെടിയണം: ഇന്‍ഫാം[…]

തുടർച്ചയായ അവധി ദിനങ്ങളിൽ ഭൂമി കൈയേറാൻ സാധ്യതയുണ്ടെന്ന് റവന്യു വകുപ്പ്.

06:44 pm 12/4/2017 തിരുവനന്തപുരംഏപ്രിൽ 13 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ തുടർച്ചയായി അവധി ദിനങ്ങൾ വരുന്ന സാഹചര്യത്തിൽ ഭൂമി കൈയേറ്റം, മണ്ണ് മണൽ കടത്ത്, കുന്നിടിക്കൽ തുടങ്ങിയ ഭൂമി സംബന്ധമായ നിയമവിരുദ്ധ പ്രവർത്തികൾ നടക്കാൻ സാധ്യതയുള്ളത് കണക്കിലെടുത്ത് ഇത് തടയുന്നതിന് കർശനമായ സംവിധാനങ്ങൾ ജില്ലാ കലക്ടർമാർ ഉറപ്പു വരുത്തണം എന്നാണ് റവന്യു വകുപ്പ് മന്ത്രി ലാന്‍റ് റവന്യു കമ്മീഷണർക്ക് നിർദേശം നൽകിയത്. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് ഭയാശങ്ക കൂടാതെ പരാതികൾ അറിയിക്കാനുള്ള സൗകര്യം ഏർപ്പെടുത്താനും അതിനായുള്ള ഫോൺ Read more about തുടർച്ചയായ അവധി ദിനങ്ങളിൽ ഭൂമി കൈയേറാൻ സാധ്യതയുണ്ടെന്ന് റവന്യു വകുപ്പ്.[…]

മോഷ്ടാവ് ബണ്ടിച്ചോര്‍ കുറ്റക്കാരനാണന്ന് കോടതി.

2:33 pm 12/4/2017 തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിച്ചോര്‍ കുറ്റക്കാരനാണന്ന് കോടതി. ഭവനഭേദനം, മോഷണം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റം. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി ക്യഷ്ണകുമാര്‍ കേസില്‍ ഏപ്രില്‍ 22 ന് വിധി പറയും. 2013 ജനുവരി ഇരുപതാം തീയതി തിരുവനന്തപുരം പട്ടത്തെ കെ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നടത്തിയ കവര്‍ച്ച കേസിലാണ് ബണ്ടിച്ചോര്‍ കുറ്റക്കാരനാണന്ന് കോടതി കണ്ടെത്തിയത്. ആഡംബര കാറും,മെബൈല്‍ഫോണും ഇലക്ട്രോണിക്ക് ഉപകരണങ്ങളും മോഷ്ടിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെക്കുകയായിരുന്നു. Read more about മോഷ്ടാവ് ബണ്ടിച്ചോര്‍ കുറ്റക്കാരനാണന്ന് കോടതി.[…]