കോളജിൽ ബിടെക് രണ്ടാം വർഷ വിദ്യാർഥി ഹോസ്റ്റലിൽ ജീവനൊടുക്കാൻ ശ്രമിച്ചു.

01:40pm 9/4/2017 ആലപ്പുഴ: കായംകുളത്ത് സ്വകാര്യ എൻജിനീയറിംഗ് കോളജിൽ ബിടെക് രണ്ടാം വർഷ വിദ്യാർഥി ഹോസ്റ്റലിൽ ജീവനൊടുക്കാൻ ശ്രമിച്ചു. വിദ്യാർഥി അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കോളജിലേക്കു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കോളജിന്‍റെ ജനലുകളും സിസിടിവി കാമറകളും പ്രവർത്തകർ അടിച്ചു തകർത്തു.

ജിഷ്ണുവിന്റെ മരണം: ഒത്തു തീർപ്പിനായി കാനം രാജേന്ദ്രൻ.

01:37 Pm 9/4/2017 തിരുവന്തപുരം: ജിഷ്ണുവിെൻറ മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ ഒത്തുതീർപ്പ് ശ്രമവുമായി സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ജിഷ്ണുവിെൻറ അമ്മ മഹിജയെ കാനം സന്ദർശിച്ചു. മഹിജയുമായി സംസാരിച്ച ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കാനം വിഷയം ചർച്ച ചെയ്തു. മഹിജക്കെതിരായ പൊലീസ് നടപടി അനാവശ്യമായിരുന്നവെന്നും കാനം പറഞ്ഞു. പൊലീസ് റിപ്പോർട്ട് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. എല്ലാ പൊലീസ് Read more about ജിഷ്ണുവിന്റെ മരണം: ഒത്തു തീർപ്പിനായി കാനം രാജേന്ദ്രൻ.[…]

പോലീസിനെ വിമർശിച്ച് ജേക്കബ് തോമസ് ഐപിഎസ് രംഗത്ത്.

01:25 pm 9/4/2017 തിരുവനന്തപുരം: പോലീസിനെ വിമർശിച്ച് ജേക്കബ് തോമസ് ഐപിഎസ് രംഗത്ത്. സംസ്ഥാനത്ത് തണലാകേണ്ടവർ താണ്ഡവമാടുകയാണ്. അധികാരത്തിലെത്തിയാൽ സ്വന്തക്കാർക്ക് കസേര ഉറപ്പാക്കുകയാണ് ചിലരുടെ ലക്ഷ്യം. അഴിമതിയുടെ നിർവചനം ഓരോ ദിവസവും മാറികൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മകന് നീതി ലഭിച്ചില്ലെങ്കിൽ സർക്കാർ നൽകിയ ധനസഹായം തിരിച്ച് നൽകുമെന്ന് ജിഷ്ണുവിെൻറ അച്ഛൻ.

10:37 am 9/4/2017 തിരുവന്തപുരം: വിശ്വസിക്കുന്ന പാർട്ടി വിഷമിപ്പിക്കുന്നതിൽ ദു:ഖമുണ്ട്. മകന് പകരമാവില്ല സർക്കാരിെൻറ പണമെന്നും ജിഷ്ണുവിെൻറ അച്ഛൻ അശോകൻ പറഞ്ഞു. വേണമെങ്കിൽ 20 ലക്ഷം രൂപ നൽകാമെന്നും അശോകൻ അറിയിച്ചു. നെഹ്റു കോളജ് വിദ്യാർഥിയായ ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപയാണ് സർക്കാർ കുടുംബത്തിന് ധനസഹായമായി നൽകിയിരുന്നത്. ജനുവരിയിൽ മന്ത്രി ടി.പി രാമകൃഷ്ണനായിരുന്നു പണം കൈമാറിയത്. നേരത്തെ ഡി.ജി.പി ഒാഫീസ് മുന്നിൽ സമരത്തിനെത്തിയ ജിഷ്ണുവിെൻറ അമ്മ മഹിജക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായിരുന്നു. ജിഷ്ണുവിെൻറ Read more about മകന് നീതി ലഭിച്ചില്ലെങ്കിൽ സർക്കാർ നൽകിയ ധനസഹായം തിരിച്ച് നൽകുമെന്ന് ജിഷ്ണുവിെൻറ അച്ഛൻ.[…]

ക്ലിഫ് ഹൗസിന് സമീപം മൂന്ന് പേരെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

08:15 am 9/4/2017 തിരുവന്തപുരം: നന്ദൻകോട് ക്ലിഫ് ഹൗസിന് സമീപം മൂന്ന് പേരെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. റിട്ടയർ ഡോക്റും കുടുംബവുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലുമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോട് കൂടി ക്ലിഫ് ഹൗസിനടുത്തള്ള വീട്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ട അയൽവാസികൾ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. Read more about ക്ലിഫ് ഹൗസിന് സമീപം മൂന്ന് പേരെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി[…]

തി​ങ്ക​ളാ​ഴ്ച കു​ട്ട​നാ​ട്ടി​ല്‍ കാ​ര്‍​ഷി​ക ഹ​ര്‍​ത്താ​ല്‍ ന​ട​ത്തും

08:10 am 9/4/2017 ച​ങ്ങ​നാശേ​രി: കൊ​യ്ത്തു​ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും നെ​ല്ല് സം​ഭ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ര്‍​ഷ​ക​ര്‍ തി​ങ്ക​ളാ​ഴ്ച കു​ട്ട​നാ​ട്ടി​ല്‍ കാ​ര്‍​ഷി​ക ഹ​ര്‍​ത്താ​ല്‍ ന​ട​ത്തും. രാ​വി​ലെ 10മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ കു​ട്ട​നാ​ട് വി​ക​സ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ൽ​ചാ​ക്കു​ക​ള്‍ അ​ടു​ക്കി​വ​ച്ച് മ​ങ്കൊ​മ്പ് പാ​ഡി ഓ​ഫി​സി​നു​മു​ന്നി​ല്‍ ധ​ര്‍​ണ ​ന​ട​ത്തും. നെ​ടു​മു​ടി, ച​മ്പ​ക്കു​ളം തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​യ്യാ​യി​ര​ത്തി​ൽ പ​രം ഏ​ക്ക​റി​ലെ നെ​ല്ല് പാ​ട​ങ്ങ​ളി​ല്‍ കി​ട​ന്ന് ന​ശി​ക്കു​ക​യാ​ണ്. നെല്ലിന്‍റെ ഗു​ണ​നി​ല​വാ​രം മോ​ശ​മാ​ണെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് 10 മു​ത​ല്‍ 30 കി​ലോ​വ​രെ കി​ഴി​വാ​ണ് മി​ല്ലു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് Read more about തി​ങ്ക​ളാ​ഴ്ച കു​ട്ട​നാ​ട്ടി​ല്‍ കാ​ര്‍​ഷി​ക ഹ​ര്‍​ത്താ​ല്‍ ന​ട​ത്തും[…]

വരള്‍ച്ചാ ദുരിതാശ്വാസവും വായ്പ എഴുതിത്തള്ളലും അട്ടിമറിക്കപ്പെടാന്‍ അനുവദിക്കരുത്: ഇന്‍ഫാം

08:03 am 9/4/2017 കോട്ടയം: കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 24,000 കോടിയുടെ വരള്‍ച്ചാദുരിതാശ്വാസവും വിവിധ സംസ്ഥാനങ്ങളിലെ കാര്‍ഷിക വായ്പ എഴുതിത്തള്ളലും കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുന്ന രാഷ്ട്രീയനാടകമായി മാറരുതെന്നും പ്രഖ്യാപനങ്ങള്‍ക്കപ്പുറം തുടര്‍നടപടികള്‍ക്ക് റിസര്‍വ് ബാങ്കും വിവിധ ദേശസാല്‍കൃതബാങ്ക് മേധാവികളും തടസ്സവാദമുന്നയിച്ചിരിക്കുമ്പോള്‍ പദ്ധതിവിഹിതം അര്‍ഹതയുള്ള കര്‍ഷകരുടെ കൈകളിലെത്താതെ അട്ടിമറിക്കപ്പെടുവാന്‍ അനുവദിക്കരുതെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ തൊഴിലുറപ്പുപദ്ധതിക്കായി പ്രഖ്യാപിച്ച 48,000 കോടിരൂപയില്‍ നിന്നും വകമാറ്റിയാണ് ഇപ്പോള്‍ 24,000 കോടി Read more about വരള്‍ച്ചാ ദുരിതാശ്വാസവും വായ്പ എഴുതിത്തള്ളലും അട്ടിമറിക്കപ്പെടാന്‍ അനുവദിക്കരുത്: ഇന്‍ഫാം[…]

മഹിജക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ.

06:15 pm 8/4/2017 മലപ്പുറം: വിഷ്ണുവിന്‍റെ അമ്മ മഹിജക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. വിഷ്ണുവിന്‍റെ അമ്മ മഹിജ നടത്തുന്ന സമരം ആസൂത്രിതമെന്ന് സുധാകരൻ ആരോപിച്ചു. പിണറായി സർക്കാറിനെ അട്ടിമറിച്ച് ആർ.എസ്.എസിനെ വളർത്താമെന്നാണ് ഉദ്ദേശമെങ്കിൽ നടക്കില്ല. സർക്കാറുമായി സഹകരിച്ചാൽ മാത്രമെ പ്രശ്നത്തിന് പരിഹാരമുണ്ടാകൂ. ഇപ്പോൾ നടക്കുന്നതെല്ലാം മലപ്പുറം ഉപതെരഞ്ഞെടുപ്പിന് വേണ്ടിയാണെന്നും മന്ത്രി സുധാകരൻ പറഞ്ഞു. കോടതിയാണ് വിഷ്ണു പഠിച്ച കോളജിലെ മാനേജരെയും പ്രിൻസിപ്പലിനെയും സംരക്ഷിക്കുന്നത്, അല്ലാതെ സർക്കാരല്ല. ആലപ്പുഴയിൽ 17കാരനെ ആർ.എസ്.എസുകാർ അടിച്ചു കൊന്നപ്പോൾ Read more about മഹിജക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ.[…]

സർക്കാർ പത്ര പരസ്യം നൽകിയതിൽ ദുഖമുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ.

10:34 am 8/4/2017 തിരുവനന്തപുരം: ജിഷ്ണു കേസിൽ പോലീസ് നടപടിയെ ന്യായീകരിച്ച് സർക്കാർ പത്ര പരസ്യം നൽകിയതിൽ ദുഖമുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. തന്നെ വിളിക്കുക പോലും ചെയ്യാതെയാണ് പരസ്യം നൽകിയത്. സർക്കാരിനെതിരേ സംസാരിക്കേണ്ടി വന്നതിൽ ദുഖമുണ്ടെന്നും അവർ പറഞ്ഞു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു ബോംബ് ഭീഷണി.

07:44 am 8/4/2017 തിരുവനന്തപുരം: വിമാനത്തിലെ ഡോഗ് സ്ക്വാഡ് വിഭാഗത്തിലേക്കായിരുന്നു ബോംബ് ഭീഷണി അറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശമെത്തിയത്. സ്ഥലത്ത് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായി തെരച്ചിൽ നടത്തുകയാണ്.