പൊലീസ് നടപടി ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് .

07:22 pm 5/4/2017 കോട്ടയം: ജിഷ്ണുവിെൻറ മാതാവിനെ ക്രൂരമായി റോഡിലൂടെ വഴിച്ചിഴച്ച പൊലീസ് നടപടി ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ഇതിനു നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ഡി.ജി.പിയെ പുറത്താക്കുകയും ചെയ്യണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പൊലീസിനെ നിയന്ത്രിക്കാനറിയില്ലെങ്കിൽ പിണറായി വിജയൻ വേറെ പണിനോക്കുന്നതായിരിക്കും നല്ലത്. ആദ്യ സർക്കാറിെൻറ 60ാം വാർഷികം ഒരമ്മയെ തെരുവിൽ വലിച്ചിഴച്ചാണ് പിണറായി സർക്കാർ ആഘോഷിച്ചത്. പ്രതിഷേധവും മകനെ നഷ്ടപ്പെട്ട മാതാവിെൻറ വികാരവും തമ്മിലുള്ള Read more about പൊലീസ് നടപടി ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് .[…]

ഉമ്മൻ ചാണ്ടി പ്രതിയായ സോളാർ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി.

06:14 pm 5/4/2017 ബംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതിയായ സോളാർ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി. വിധി അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി പരിഗണിച്ചാണ് കോടതി വിധി റദ്ദാക്കിയത്. തന്‍റെ ഭാഗം കേൾക്കാതെയാണ് വിധി വന്നതെന്ന് ഉമ്മൻ ചാണ്ടി കോടതിയെ ബോധിപ്പിച്ചിരുന്നു. ജൂണ്‍ ഒന്ന് മുതൽ കേസിൽ വീണ്ടും വാദം കേൾക്കും. സോളാർ പ്ലാന്‍റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന ബംഗളൂരു വ്യവസ്ഥായി തോമസ് Read more about ഉമ്മൻ ചാണ്ടി പ്രതിയായ സോളാർ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി.[…]

പോലീസ് ശ്രദ്ധയോടെ കാര്യങ്ങളെ സമീപിച്ചിരുന്നെങ്കിലും പോലീസ് ആസ്ഥാനത്തിന് മുൻപിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു: കാനം

06:11 pm 5/4/2017 മലപ്പുറം: പോലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കും എതിരായ നടപടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതൃപ്തി. വിഷയത്തിൽ പോലീസ് ജാഗ്രതയോടെ പ്രവർത്തിക്കണമായിരുന്നുവെന്ന് കാനം അഭിപ്രായപ്പെട്ടു. മലപ്പുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് ശ്രദ്ധയോടെ കാര്യങ്ങളെ സമീപിച്ചിരുന്നെങ്കിലും പോലീസ് ആസ്ഥാനത്തിന് മുൻപിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു. അത്തരമൊരു ജാഗ്രതക്കുറവ് സംഭവിച്ചിട്ടുണ്ടെന്നും കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി.

അ​റ​സ്റ്റി​ലാ​യ പാ​മ്പാ​ടി നെ​ഹ്റു കോ​ള​ജ് ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​ദാ​സി​നെ പോ​ലീ​സ് വി​ട്ട​യ​ച്ചു

08:00 am 5/4/2017 തൃ​ശൂ​ർ: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ പാ​മ്പാ​ടി നെ​ഹ്റു കോ​ള​ജ് ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​ദാ​സി​നെ പോ​ലീ​സ് വി​ട്ട​യ​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ അ​ഞ്ചു മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷ​മാ​ണ് കൃ​ഷ്ണ​ദാ​സി​നെ വി​ട്ട​യ​ച്ച​ത്. മു​ൻ​കൂ​ർ ജാ​മ്യ​മു​ള്ള​തി​നാ​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. ആവശ്യമായിവന്നാൽ കൃഷ്ണദാസിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. കൃ​ഷ്ണ​ദാ​സി​നെ ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് കൃ​ഷ്ണ​ദാ​സി​നെ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. Read more about അ​റ​സ്റ്റി​ലാ​യ പാ​മ്പാ​ടി നെ​ഹ്റു കോ​ള​ജ് ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​ദാ​സി​നെ പോ​ലീ​സ് വി​ട്ട​യ​ച്ചു[…]

ഗുരുദേവന്‍ അവതാരപുരുഷന്‍: ഡോ.ബാബു പോള്‍

09:22 om 4/4/2017 കോട്ടയം : ശ്രീനാരായണഗുരു സാമൂഹിക പരിഷ്കര്‍ത്താവ് എന്നതിനപ്പുറം അവതാരപുരുഷന്‍തന്നെയായിരുന്നെന്നു ഡോ.ഡി.ബാബു പോള്‍. എസ്എന്‍ഡിപിയോഗം കോട്ടയം യൂണിയന്റെ ശ്രീനാരായണ ദര്‍ശനോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് എം.മധു അധ്യക്ഷത വഹിച്ചു. കുറിച്ചി അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ.എന്‍.ഗോപാലകൃഷ്ണന്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.പി.രാജേന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി ആര്‍.രാജീവ്, യൂണിയന്‍ വൈസ് പ്രസിഡന്റ് Read more about ഗുരുദേവന്‍ അവതാരപുരുഷന്‍: ഡോ.ബാബു പോള്‍[…]

രവി കൃഷ്ണയുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

06:34 pm 4/4/2017 കോൺഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകൻ രവി കൃഷ്ണയുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. രാജസ്ഥാനിലെ 108 ആംബുലൻസ് അഴിമതിയിലാണ് നടപടി. സിക്വിറ്റ്സ ഹെൽത്ത് കെയര്‍ ലിമിറ്റഡ‍ിന്‍റെ ഡയറക്ടര്‍മാരായ രവി കൃഷ്ണ, ശ്വേത മംഗൾ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് നൽകിയത്. ഇരുവരുടേതുമായി 11 കോടി 57 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കള്ളപ്പണം വെളുപ്പിക്കുന്നതു തടയുന്ന നിയമപ്രകാരം പിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2010-ല്‍ രാജസ്ഥാനില്‍ അശോക് Read more about രവി കൃഷ്ണയുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.[…]

കാ​റി​ൽ​നി​ന്നും 50 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണം പി​ടി​ച്ചെ​ടു​ത്തു.

06:31 pm 4/4/2017 കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ല​ത്ത് കാ​റി​ൽ​നി​ന്നും 50 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണം പി​ടി​ച്ചെ​ടു​ത്തു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന കാ​റി​ൽ​നി​ന്നാ​ണ് പ​ണം ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ യൂ​സ​ഫ്, ജം​സീ​ർ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കാ​റി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ മൂന്ന് മാസത്തെ സമയം ചോദിക്കാന്‍ സര്‍ക്കാര്‍.

01:57 pm 4/4/2017 തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ മൂന്ന് മാസത്തെ സമയം ചോദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസ് മന്ത്രി ജി. സുധാകരന്‍ എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് തിങ്കളാഴ്ച സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. എടുത്തു ചാടി ജനങ്ങളെ ബാധിക്കുന്ന തീരുമാനം എടുക്കില്ല. ജനങ്ങളുമായി സംഘര്‍ഷത്തിനില്ലെന്നും യോഗത്തിന് ശേഷം മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

മദ്യലോബിക്ക് ഒത്താശ ചെയ്യുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

01:55 pm 4/4/2017 മലപ്പുറം: സർക്കാർ മദ്യലോബിക്ക് ഒത്താശ ചെയ്യുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയ-സംസംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീം കോടതി വിധി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നു. ജനവികാരങ്ങൾ കണക്കിലെടുക്കാതെ ജനവാസകേന്ദ്രങ്ങളിൽ ബിവറേജസിന്‍റെ ഒൗട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നു. പഞ്ചായത്തിന്‍റെയും നഗരസഭയുടെയും അനുമതി കൂടാതെയാണ് മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതെന്നും ചെന്നിത്തല. യുഡിഎഫിന്‍റെ മദ്യനയത്തെ സർക്കാർ തകർക്കുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞതിനുശേഷം ഇതിനെതിരേ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കോഴിക്കോട് ചേമഞ്ചേരിയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി.

08:22 am 4/4/2017 കോഴിക്കോട് കണ്ണൂർ പാതയിൽ ഗതാഗതം അഞ്ച് മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അൽപ്പസമയത്തിനകം ഗതാഗതം പുനസ്ഥാപിക്കും. അപകടകാരണം വ്യക്തമായിട്ടില്ല.