തനിക്കെതിരേ ഗൂഢാലോചന നടന്നതായി സർക്കാരും മുന്നണിയും സംശയിക്കുന്നതായി എ.കെ. ശശീന്ദ്രൻ.

05:17 pm 30/3/2017 കോഴിക്കോട്: ഫോണ്‍വിളി വിവാദത്തിൽ തനിക്കെതിരേ ഗൂഢാലോചന നടന്നതായി സർക്കാരും മുന്നണിയും സംശയിക്കുന്നതായി എ.കെ. ശശീന്ദ്രൻ. പരാതിയുമായി സമീപിച്ച ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല. ജുഡീഷ്യൽ അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ട്. തന്‍റെ വാക്കും പ്രവൃത്തിയും അന്വേഷണത്തെ ബാധിക്കരുതെന്നു കരുതിയാണ് മന്ത്രിസ്ഥാനം രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

തിരുവട്ടാര്‍ ആര്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു

11:37 am 30/3/2017 – പി. പി. ചെറിയാന്‍ വാളകം: സുപ്രസിദ്ധ സുവിശേഷ പ്രസംഗികനും, വാഗ്മിയും ദൈവവചന പണ്ഡിതനും, വ്യാഖ്യാതാവുമായ തിരുവട്ടാര്‍ ആര്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു. ബ്രദരണ്‍ സഭാംഗമാണ്. 82 വയസ്സായിരുന്നു. ചില വര്‍ഷങ്ങളായി രോഗാതുരനായി കഴിഞ്ഞിരുന്ന കൃഷ്ണന്‍ കുട്ടി മാര്‍ച്ച് 30 രാവിലെ 8. 30 നാണ് അന്തരിച്ചത്. അമേരിക്കയില്‍ നിരവധി പ്രസംഗ പരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള കൃഷ്ണന്‍ കുട്ടിക്ക് വലിയൊരു സുഹൃദ് വലയമാണ് ഇവിടെയുള്ളത്. ഹൈന്ദവ പശ്ചാത്തലത്തില്‍ നിന്നും െ്രെകസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന Read more about തിരുവട്ടാര്‍ ആര്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു[…]

വി എസ് അച്യുതാനന്ദനെതിരെ മന്ത്രി എം എം മണി

11:10 am 30/3/2017 തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെതിരെ മന്ത്രി എം എം മണി. ടാറ്റക്കെതിരെ സമരം നടത്തിയ വിഎസ് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലെന്നു മണി പറഞ്ഞു. ഭൂമാഫിയയുടെ ആളാരാണെന്ന് അറിയാമെന്നും പാർട്ടി വിലക്കുളളതിനാൽ ഒന്നും പറയുന്നില്ലെന്നും മണി പറഞ്ഞു.

ചിറയിൻകീഴിൽ വ്യത്യസ്ത ആക്രമണങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടു.

07:07 am 30/3/2017 തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ വ്യത്യസ്ത ആക്രമണങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പാണ്ടകശാല സ്വദേശി ബിനു, തെനൂർകോണം സ്വദേശി നിസാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ബിനുവിനെ ഒരു സംഘം ആളുകൾ ചേർന്നു വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നിസാറിനെ മൂന്നംഗ സംഘം മർദിച്ചു കൊലപ്പെടുത്തിയതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ക്രോണിന് കോടതി ജാമ്യം അനുവദിച്ചു.

07:04 am 30/3/3017 കൊച്ചി: സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന് കോടതി ജാമ്യം അനുവദിച്ചു. കേരളം വിട്ടുപോകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്പോൾ ഹാജരാകണമെന്നുമുള്ള ഉപാധികളിലാണ് ജാമ്യം. ആത്മഹത്യാ പ്രേരണക്കുറ്റവും പോക്സോയും അടക്കമുള്ള കേസുകളാണ് ഇയാളുടെ മേൽ ചുമത്തിയിരിക്കുന്നത്. ഈ മാസം അഞ്ചിനാണ് പാലാരിവട്ടത്തെ സ്ഥാപനത്തിൽ സിഎ വിദ്യാർഥിനിയായ മിഷേലിനെ കാണാതാവുന്നത്. കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലിൽനിന്നു കലൂർ പള്ളിയിലേക്കെന്നുപറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയും, പിറ്റേദിവസം കായലിൽനിന്നു മൃതദേഹം ലഭിക്കുകയുമായിരുന്നു. മിഷേലിന്‍റെ കേസുമായി ബന്ധപ്പെട്ടു ഛത്തീസ്ഗഡിൽ Read more about ക്രോണിന് കോടതി ജാമ്യം അനുവദിച്ചു.[…]

തെരുവ് നായ കടിച്ച് നാല് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

06:40 pm 29/3/2017 പത്തനംതിട്ട: വള്ളിക്കോട് തീയറ്റർ ജംഗ്ഷനിൽ തെരുവ് നായ കടിച്ച് നാല് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര നിലയിലുള്ള ചൈത്രത്തിൽ ഷൈമയെ (48) കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ കൊണ്ടുപോയി. കൃഷ്ണവിലാസം ഹരിദാസ് (55), രാഘവൻ (76), മീനാക്ഷിയമ്മ (72) എന്നിവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളിക്കോട് പഞ്ചായത്തിലെ 4, 5, 10 വാർഡുകളിലുള്ളവർക്കാണ് കടിയേറ്റത്.

സിനിമാ നിര്‍മ്മാതാവ് മഹാ സുബൈറിനെ ആക്രമിച്ച സംഭവത്തില്‍ 14 പേര്‍ കസ്റ്റഡിയില്‍.

12:47 pm 29/3/2017 കൊച്ചി: കൊച്ചിയില്‍ പ്രമുഖ സിനിമാ നിര്‍മ്മാതാവ് മഹാ സുബൈറിനെ ആക്രമിച്ച സംഭവത്തില്‍ 14 പേര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രിയോടെയാണ് സുബൈറിന് നേരെ ആക്രമണമുണ്ടായത്. മുഖ്യപ്രതി സനീഷിന് വേണ്ടിയുളള തെരച്ചില്‍ തുടരുകയാണ്. കൊച്ചി തമ്മനത്തുള്ള ഹോട്ടലിന് മുന്നില്‍ വച്ചാണ് സുബൈറിനും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബാദുഷക്കും നേരെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഒമ്പരയോടെയാണ് സംഭവം. സുബൈര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചില്‍ പുരോഗമിച്ച് വരികയാണ്. ഷൂട്ടിന് ശേഷം ഹോട്ടലിലെത്തി വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെയായിരുന്നു ആക്രണം. തലയില്‍ Read more about സിനിമാ നിര്‍മ്മാതാവ് മഹാ സുബൈറിനെ ആക്രമിച്ച സംഭവത്തില്‍ 14 പേര്‍ കസ്റ്റഡിയില്‍.[…]

വെടിക്കെട്ട് കഴിഞ്ഞ വര്‍ഷത്തേത് പോലെ നിയമപരമായി നടത്താനുള്ള അനുമതി നല്‍കുമെന്ന് കേന്ദ്ര വാണിജ്യവകുപ്പ് മന്ത്രി

09:31 am 29/3/2017 തൃശൂര്‍ പൂരം വെടിക്കെട്ട് കഴിഞ്ഞ വര്‍ഷത്തേത് പോലെ നിയമപരമായി നടത്താനുള്ള അനുമതി നല്‍കുമെന്ന് കേന്ദ്ര വാണിജ്യവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍. മന്ത്രി വി എസ് സുനില്‍ കുമാറുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഉറപ്പ് നല്‍കിയത്. മറ്റ് പൂരങ്ങള്‍ക്കുള്ള നിയന്ത്രണത്തില്‍ നിന്ന് തൃശൂര്‍ പൂരത്തെ ഒഴിവാക്കണമെന്നായിരുന്നു സംസ്ഥാനത്തിന്‍റെ ആവശ്യം. ഇക്കാര്യം പരിഗണിക്കുമെന്നും തൃശൂര്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘത്തിന്‍റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മൂന്ന് ദിവസത്തിനകം പുതിയ മാര്‍ഗരേഖ പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി വീണ്ടും Read more about വെടിക്കെട്ട് കഴിഞ്ഞ വര്‍ഷത്തേത് പോലെ നിയമപരമായി നടത്താനുള്ള അനുമതി നല്‍കുമെന്ന് കേന്ദ്ര വാണിജ്യവകുപ്പ് മന്ത്രി[…]

സാറ ജോസഫിനും യു.എ. ഖാദറിനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം

09:18 am 29/3/2017 തൃശൂര്‍: സാറ ജോസഫിനും യു.എ. ഖാദറിനും സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം. അരലക്ഷം രൂപയും രണ്ടുപവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. ഒ.വി. ഉഷ, മുണ്ടൂര്‍ സേതുമാധവന്‍, വി. സുകുമാരന്‍, ടി.ബി. വേണുഗോപാലപ്പണിക്കര്‍, പ്രയാര്‍ പ്രഭാകരന്‍, ഡോ.കെ. സുഗതന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവന പുരസ്‌കാരം. മലയാള സാഹിത്യത്തിനു ഗണ്യമായ സംഭാവനകള്‍ നല്കിയ 60 വയസുപിന്നിട്ട എഴുത്തുകാരെയാണ് 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമടങ്ങുന്ന ഈ പുരസ്‌കാരത്തിനു പരിഗണിച്ചത്. 2015ലെ പുരസ്‌കാരങ്ങളാണ് ഇവയെല്ലാം. ചില Read more about സാറ ജോസഫിനും യു.എ. ഖാദറിനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം[…]

പെണ്‍കുട്ടിയെ ജോലിവാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം.

09:11 am 29/3/2017 കോഴിക്കോട്: ബംഗ്ലാദേശ് പെണ്‍കുട്ടിയെ ജോലിവാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തവും ഒന്നേകാൽ ലക്ഷം രൂപ പിഴയും. മൂന്നാം പ്രതി എറണാകുളം കടവന്ത്ര ആനാംതുരുത്തിപ്പാറ ഷമീറിനെയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക ജില്ലാ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. നാലാം പ്രതി മലപ്പുറം വൈലത്തൂർ അതൃശേരി ഈങ്ങോപ്പടലിൽ ജാഫറലി(35)ക്ക് 10 വർഷമാണ് കഠിന തടവ്. 2014 ഏപ്രിൽ രണ്ടിനാണ് സംഭവം. ബംഗ്ലാദേശ് പെണ്‍കുട്ടിയെ ബംഗളൂരുവിൽ ജോലി വാഗ്ദാനംചെയ്ത് പിതൃസഹോദര പുത്രൻ ജിയമുല്ലയും Read more about പെണ്‍കുട്ടിയെ ജോലിവാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം.[…]