പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ബുധനാഴ്ച ഏകദിന ഉപവാസം നടത്തും.

06:08 pm 28/3/2017 തിരുവനന്തപുരം: എസ്എസ്എൽസി കണക്കു പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബുധനാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്തും. സംഭവത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ കണ്ടു. ക്ലിഫ് ഹൗസിൽ എത്തിയാണ് അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം കത്തു നിൽകിയത്.

മി​ഷേ​ൽ ഷാജിയെ ബോ​ട്ട് മാ​ർ​ഗം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി അ​പാ​യ​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നു പി​താ​വ്.

06:06 pm 28/3/2017 കൊ​ച്ചി: കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സി​എ വി​ദ്യാ​ർ​ഥി​നി മി​ഷേ​ൽ ഷാജിയെ ബോ​ട്ട് മാ​ർ​ഗം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി അ​പാ​യ​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നു പി​താ​വ് ഷാ​ജി. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ ​സം​ഘ​ത്തി​നു ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് ഷാ​ജി ഇ​ത്ത​ര​ത്തി​ലൊ​രു സം​ശ​യ​മു​ന്ന​യി​ച്ച​ത്. മി​ഷേ​ലി​നെ കാ​ണാ​താ​യ ദി​വ​സം കൊ​ച്ചി​ക്കാ​യ​ലി​ൽ വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി ഉ​ല്ലാ​സ​ക്ക​പ്പ​ൽ എ​ത്തി​യി​രു​ന്നു. ഇ​ത്ത​രം ക​പ്പ​ലി​ലേ​ക്കു പെ​ണ്‍​കു​ട്ടി​ക​ളെ ബോ​ട്ടി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന സം​ഘം കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന സം​ശ​യ​മാ​ണു ഷാ​ജി വ​ർ​ഗീ​സി​ന്‍റെ പു​തി​യ മൊ​ഴി​യി​ലു​ള്ള​ത്. പ​രി​ച​യ​മു​ള്ള ആ​രെ​ങ്കി​ലും മി​ഷേ​ലി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ബോ​ട്ടി​ൽ ക​യ​റ്റി​യി​ട്ടു​ണ്ടാ​കാ​മെ​ന്നും Read more about മി​ഷേ​ൽ ഷാജിയെ ബോ​ട്ട് മാ​ർ​ഗം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി അ​പാ​യ​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നു പി​താ​വ്.[…]

.കെ.ശശീന്ദ്രനെ ബോധപൂര്‍വ്വം കുടുക്കിയതാണോയെന്ന സംശയം പ്രാഥമിക പരിശോധന നടത്തിയ പൊലീസിനുണ്ട്.

10:45 am 28/3/2017 തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ ബോധപൂര്‍വ്വം കുടുക്കിയതാണോയെന്ന സംശയം പ്രാഥമിക പരിശോധന നടത്തിയ പൊലീസിനുണ്ട്. അതേസമയം, ശശീന്ദ്രന്‍ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാത്തതും ദുരൂഹത ഉയര്‍ത്തുന്നു. സ്‌ത്രീകളെ ഉപയോഗിച്ച് വ്യക്തികളെ കുടുക്കുന്ന ഹണി ട്രാപ്പില്‍ ശശീന്ദ്രന്‍ കുടുങ്ങിയോ എന്ന സംശയമാണ് പ്രാഥമിക വിവരശേഖരണം നടത്തുന്ന പൊലീസിനുള്ളത്. ഏറെനാള്‍ അടുപ്പമുള്ള ഒരാളുമായി സംസാരിക്കുന്ന രീതിയിലുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. മന്ത്രിയുടെ രാജിക്കും ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനത്തിനും ശേഷവും പരാതിക്കാരാരും രംഗത്തെത്തിയിട്ടില്ല. ഗോവയില്‍ നിന്നാണ് ശശീന്ദ്രന്‍ സംസാരിക്കുന്നതെന്ന സൂചനകളാണ് ടേപ്പിലുള്ളത്. മന്ത്രിയായിരിക്കെ Read more about .കെ.ശശീന്ദ്രനെ ബോധപൂര്‍വ്വം കുടുക്കിയതാണോയെന്ന സംശയം പ്രാഥമിക പരിശോധന നടത്തിയ പൊലീസിനുണ്ട്.[…]

തി​രു​വ​ന​ന്ത​പു​രം നാ​ച്വ​റ​ല്‍ ഹി​സ്റ്റ​റി മ്യൂ​സി​യം ആ​റു മാ​സ​ത്തേ​ക്ക് അ​ട​ച്ചി​ടും.

07:42 am 28/3/2017 തി​രു​വ​ന​ന്ത​പു​രം: ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യാ​ണ് മ്യൂ​സി​യം അ​ട​യ്ക്കു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ച​താ​യി മ്യൂ​സി​യം ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

ആ​ർ​എ​സ്എ​സ്- സി​പി​എം സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്

07:22 am 28/3/2017 തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ർ​എ​സ്എ​സ്- സി​പി​എം സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച കാ​ട്ടാ​യി​ക്ക​ട ചാ​യി​ക്കു​ള​ത്താ​യി​രു​ന്നു സം​ഘ​ർ​ഷം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

യു​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ കെ.​എം മാ​ണി​വേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ടി തോ​മ​സ്.

07:55 pm 27/3/2017 മ​ല​പ്പു​റം: യു​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ കെ.​എം മാ​ണി​വേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ടി തോ​മ​സ് എം​എ​ല്‍​എ. കെ.​എം മാ​ണി​യെ വേ​ണ​മോ വേ​ണ്ട​യോ എ​ന്ന് യു​ഡി​എ​ഫ് നേ​തൃ​യോ​ഗം തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മാ​ണെ​ന്നും അ​ല്ലാ​തെ ഒ​ന്നോ ര​ണ്ടോ ആ​ളു​ക​ള​ല്ല കാ​ര്യം തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും പി.​ടി തോ​മ​സ് പ​റ​ഞ്ഞു. മ​ല​പ്പു​റ​ത്ത് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി മാ​ണി എ​ത്തു​ന്ന​ത് വ്യ​ക്തി​പ​ര​മാ​ണ്. മാ​ണി യു​ഡി​എ​ഫ് വി​ട്ട സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ക്ക​ണം. ഇ​പ്പോ​ള്‍ തി​രി​ച്ചു വ​രേ​ണ്ട സാ​ഹ​ച​ര്യ​മാ​ണോ നി​ല​വി​ലു​ള്ള​തെ​ന്നും പ​രി​ശോ​ധി​ക്ക​ണം- പി.​ടി തോ​മ​സ് പ​റ​ഞ്ഞു.

എ.കെ.ശശീന്ദ്രൻ രാജിവയ്ക്കാനിടയായ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു

04:20 pm 27/3/2017 തിരുവനന്തപുരം: എ.കെ.ശശീന്ദ്രൻ രാജിവയ്ക്കാനിടയായ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം ആര് നടത്തുമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകും. കുറ്റമേറ്റെടുത്തല്ല ശശീന്ദ്രൻ രാജിവച്ചതെന്നും ധാർമികത മുൻനിർത്തിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാറിലെ പട്ടയ നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. ഏപ്രിൽ അവസാനത്തോടെ ഇത് പൂർത്തിയാക്കും. കൈയേറ്റക്കാർക്ക് എതിരേ ശക്തമായ നടപടി സ്വീകരിക്കും. ഒരു തരത്തിലുള്ള കൈയേറ്റങ്ങളും സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും കൈയേറ്റങ്ങൾക്കെതിരേ മൃദുസമീപനമില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.രാജേന്ദ്രൻ Read more about എ.കെ.ശശീന്ദ്രൻ രാജിവയ്ക്കാനിടയായ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു[…]

ബാർ കോഴക്കേസിൽ വിജിലൻസിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

11:11 am 27/3/2017 കൊച്ചി: തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ രണ്ടു സത്യവാങ്മൂലം നൽകിയതിനാണ് ഹൈക്കോടതിയുടെ വിമർശനം. വിജിലൻസിന്‍റെ ഭാഗത്തുനിന്ന് ന്യായീകരണമല്ല വേണ്ടത്, വ്യക്തമായ മറുപടിയാണ്. നിയമവും ചട്ടവും എല്ലാവർക്കും ബാധകമല്ലേയെന്നും കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ കോടതി ശാസിക്കുകയും ചെയ്തു.

ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി.

10:30 am 27/3/2017 തൃശൂർ: എരുമപ്പെട്ടിക്കടുത്ത് കടങ്ങോടിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. സാന്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് സൂചന. സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈഗ, വൈശാലി എന്നിവരാണ് മരിച്ചത്.

മോശമായി പെരുമാറിയെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മോഴിയെ തുടര്‍ന്ന് പുരോഹിതനെതിരെ പോലീസ് കെസെടുത്തു.

10:22 am 27/3/2017 പള്ളിമേടയില്‍ ആരുമില്ലാത്ത സമയത്ത് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മോഴിയെ തുടര്‍ന്ന് പുരോഹിതനെതിരെ പോലീസ് കെസെടുത്തു. രഹസ്യ വിവരത്തെ തുടരന്ന് നടത്തിയ അന്വേഷണത്തിനിടെ ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍ക്കാണ് കുട്ടി ഇങ്ങനെ മോഴി നല്‍കിയത്. മാനന്തവാടി രൂപതിയിലെ പുരോഹിതനായിരുന്ന ജിനോ മേക്കാട്ടിനെതിരെയാണ് കേസ് പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടി ചൂഷണത്തിനിരയായെന്ന് രണ്ടു ദിവസം മുമ്പ് ജില്ലാ ചൈല്‍ഡ് പ്രട്ടക്ഷന്‍ ഓഫീസര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ പുറത്തുവരുന്നത്. കഴിഞ്ഞ Read more about മോശമായി പെരുമാറിയെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മോഴിയെ തുടര്‍ന്ന് പുരോഹിതനെതിരെ പോലീസ് കെസെടുത്തു.[…]