നോട്ട് അസാധുവാക്കൽ തീരുമാനത്തെ വർഗ്ഗീയമായി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമം ജനം പരാജയപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

06:23 pm 25/12/2016 നോട്ട് അസാധുവാക്കൽ തുടക്കമെന്ന് മോദി: ‘വർഗ്ഗീയ നടപടിയായി ചിത്രീകരിക്കാൻ ശ്രമം നടന്നു’ ദില്ലി: നോട്ട് അസാധുവാക്കൽ തീരുമാനത്തെ വർഗ്ഗീയമായി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമം ജനം പരാജയപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നോട്ട് അസാധുവാക്കൽ തുടക്കം മാത്രമാണെന്നും കള്ളപ്പണവിരുദ്ധ നടപടികളിൽ നിന്ന് ഒരു കാരണവശാലും പിൻമാറില്ലെന്നും പ്രധാനമന്ത്രി മൻകി ബാത്തിൽ വ്യക്തമാക്കി. ഇതിനിടെ വണ്ടി ചെക്ക് നല്കുന്നുവരെ ജാമ്യം നല്കാതെ ജയിലിൽ അടയ്ക്കാനുള്ള വ്യവസ്ഥ കൊണ്ടു വരാൻ സർക്കാർ നീക്കം തുടങ്ങി. വൻശക്തികൾ Read more about നോട്ട് അസാധുവാക്കൽ തീരുമാനത്തെ വർഗ്ഗീയമായി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമം ജനം പരാജയപ്പെടുത്തിയെന്ന് പ്രധാനമന്ത്രി[…]

92 യാത്രക്കാരുമായി കാണാതായ റഷ്യൻ സൈനിക വിമാനം തകർന്നതായി സ്ഥിരീകരിച്ചു.

11:41 am 25/12/2016 മോസ്​കോ: 92 യാത്രക്കാരുമായി കാണാതായ റഷ്യൻ സൈനിക വിമാനം തകർന്നതായി സ്ഥിരീകരിച്ചു. തകർന്ന വിമാനത്തിൻറെ അവശിഷ്ടങ്ങൾ കരിങ്കടലിൽ നിന്ന് റഷ്യൻ രക്ഷാസേനയുടെ ഹെലികോപ്റ്ററുകൾ കണ്ടെത്തി. സോചിയിലെ കരിങ്കടൽ തീരത്ത് ഏകദേശം 1.5 കിലോമീറ്റർ ദൂരത്തിലാണ് വിമാനത്തിൻെറ ഭാഗങ്ങൾ ലഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അപകടത്തെ അതിജീവിച്ച ആരെയും ഇതുവരെ കണ്ടെത്തിയിട്ടില്ല. ടി.യു 154 എന്ന വിമാനമാണ്​ കാണാതായത്​. റഷ്യയിലെ സോച്ചിയിലെ ബ്ലാക്ക്​ സീ റിസോർട്ടിൽ നിന്ന്​ സിറിയയി​​ലെ ലതാക്കായിലേക്ക് പോയ വിമാനമാണ്​ Read more about 92 യാത്രക്കാരുമായി കാണാതായ റഷ്യൻ സൈനിക വിമാനം തകർന്നതായി സ്ഥിരീകരിച്ചു.[…]

സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളുടെ പേരില്‍ തുർക്കിൽ അറസ്റ്റ് വേട്ട .

08:25 am 25/12/2016 അങ്കാറ: സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളുടെ പേരില്‍ തുർക്കിൽ അറസ്റ്റ് വേട്ട തുടരുന്നു. ആറുമാസത്തിനിടെ 1,600 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വംശീയ വിദ്വേഷമുളവാക്കുന്നതും സംഘർഷഭരിതവും തീവ്രവാദ നിലപാടുകളെ അനുകൂലിച്ചു നവമാധ്യമ ഇടപെടലുകൾ നടത്തിയെന്ന് കണ്ടെത്തിയ 1,600 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് 3700ലേറെപ്പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് 1600 ലേറെപ്പേരെ അറസ്റ്റ് ചെയ്തത്. ഇന്റർനാഷണൽ ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂഷന്റെ സഹായത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഇത്തരം പരിശോധനകൾ Read more about സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളുടെ പേരില്‍ തുർക്കിൽ അറസ്റ്റ് വേട്ട .[…]

മാവോവാദികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെതിരെ കേസെടുത്തു

08:18 am 25/12/2016 കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോവാദികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെതിരെ കേസെടുത്തു. പി.യു.സി.എല്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.എ. പൗരന്‍െറ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബെഹ്റ, തണ്ടര്‍ബോള്‍ട്ട് സ്പെഷല്‍ ഓഫിസര്‍ വിജയകുമാര്‍, സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ജാഫര്‍ മാലിക് എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ക്രൈംബ്രാഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായക്കു നല്‍കിയ പരാതിയില്‍ Read more about മാവോവാദികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെതിരെ കേസെടുത്തു[…]

ഛത്രപതി ശിവജി സ്മാരകത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിപൂജ നടത്തി.

08:16 pm 24/12/2016 മുംബൈ: വൻ തുക ചെലവഴിച്ച്​ അറബിക്കടലിൽ സ്ഥാപിക്കുന്ന ഛത്രപതി ശിവജി സ്മാരകത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിപൂജ നടത്തി. മുംബൈ മറൈൻ ഡ്രൈവിൽ നിന്ന്​ ഒന്നരകിലോമറ്റീര്‍ അകലെ അറബിക്കടലിലാണ് 3600 കോടി ചെലവിട്ട് സ്മാരകം നിര്‍മ്മിക്കുന്നത്. 15 ഹെക്​ടർ സ്ഥലം ദ്വീപാക്കി മാറ്റിയാണ്​ 210 മീറ്റർ ഉയരമുള്ള ശിവജി പ്രതിമ സ്ഥാപിക്കുക. 2019 ൽ പദ്ധതി പൂർത്തിയാകുമെന്നാണ്​ പ്രതീക്ഷ. സ്​മാരകം സ്മാരകം സ്ഥാപിക്കുന്ന ഭാഗത്തേക്ക്​ ഹോവര്‍ക്രാഫ്റ്റില്‍ എത്തിയ മോദി ജലപൂജയും നടത്തി. മുഖ്യമന്ത്രി Read more about ഛത്രപതി ശിവജി സ്മാരകത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിപൂജ നടത്തി.[…]

കന്നുകാലികളെ കടത്തുകയാണെന്ന്​ ആരോപിച്ച്​ അതിർത്തി രക്ഷാ സേന മുസ്​ലിം യുവാവിനെ വെടി​വെച്ച്​ കൊന്നു.

05:51 pm 24/12/2016 ത്രിപുര: കന്നുകാലികളെ കടത്തുകയാണെന്ന്​ ആരോപിച്ച്​ അതിർത്തി രക്ഷാ സേന മുസ്​ലിം യുവാവിനെ വെടി​വെച്ച്​ കൊന്നു. കഴിഞ്ഞ ദിവസം രാത്രി ത്രിപുരയിലെ ബംഗ്ലാദേശ്​ അതിർത്തി ഗ്രാമത്തിലാണ്​ സംഭവം. അരാബർ റഹ്​മാൻ എന്ന യുവാവി​നെയാണ്​ സൈന്യം കൊലപ്പെടുത്തിയത്​. പെട്രോളിങ്ങി​നിടെ അനധികൃതമായി കന്നുകാലികളെ കടത്തിയ ആൾക്കു​നേരെ വെടിയുതിർത്തത്​ ബി.എസ്​.എഫ്​ തങ്ങളെ അറിയിച്ചതായി ​​െപാലീസ്​ വക്​താവ്​്​ ഉത്തംകുമാർ ​ബൊവ്​മികും പറഞ്ഞു. അതേസമയം സൈനികരുടെ ആരോപണങ്ങൾ തള്ളി കൊല്ലപ്പെട്ടയാളുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്​. യുവാവ്​ നിരപരാധിയാണെന്നാണ്​ ബന്ധുക്കൾ പറയുന്നത്​. സൈനിക​ർക്കെതിരെ പൊലീസിന്​ Read more about കന്നുകാലികളെ കടത്തുകയാണെന്ന്​ ആരോപിച്ച്​ അതിർത്തി രക്ഷാ സേന മുസ്​ലിം യുവാവിനെ വെടി​വെച്ച്​ കൊന്നു.[…]

മന്ത്രി എം.എം.മണി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

05;00 pm 24/12/2016 തൃശൂർ: അഞ്ചേരി ബേബി വധകേസിൽ വൈദ്യുതി വകുപ്പ്​ മന്ത്രി എം.എം.മണിയുടെ വിടുതൽ ഹരജി ​കോടതി തള്ളിയ സാഹചര്യത്തിൽ മന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മണി നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും എം.എൽ.എ ആയപ്പോഴും മന്ത്രി ആയപ്പോഴും ഈ കേസ് നിലവിലുണ്ടായിരുന്നു. ഇതിൽ പുതുതായി ഒന്നുമില്ല. അത് കൊണ്ട് തന്നെ രാജി ആവശ്യത്തിന് നിയമപരമായ സാംഗ്യതം ഇല്ല. മണിക്ക് മന്ത്രി സ്ഥാനത്ത് തുടരുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. Read more about മന്ത്രി എം.എം.മണി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.[…]

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ വിഭജിക്കുകയാണെന്ന്​ ​കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.

04:58 pm 24/12/2016 ധർമ്മശാല: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ വിഭജിക്കുകയാണെന്ന്​ ​കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിൽ ഒരു ശതമാനം ആളുകൾ പണക്കാരും ബാക്കി 99 ശതമാനം പേർ സാധരണക്കാരുമാണ്​. പ്രധാനമന്ത്രിയുടെ നോട്ട്​ പിൻവലിക്കൽ തീരുമാനത്തെ മുൻ നിർത്തി​ കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. 6 ശതമാനം കളളപണം മാത്രമേ രാജ്യത്തുള്ളു. ബാക്കി 94 ശതമാനവും റിയൽ എസ്​റ്റേറ്റിലും സ്വർണത്തിലും വിദേശ ബാങ്കുകളിലുമാണ്​ നിക്ഷേപിക്കപ്പെട്ടിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി.

12:34 PM 24/12/2016 തിരുവനന്തപുരം: കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. അഞ്ചേരി ബേബി വധക്കേസ് വിടുതൽ ഹരജി തള്ളിയതിൽ മാധ്യമപ്രവർത്തകർ പ്രതികരണം തേടിയപ്പോഴായിരുന്നു മണിയുടെ വിശദീകരണം. ഇതൊന്നും വിഷ‍യമല്ല. ഇനിയും കോടതികളുണ്ട്. അടുത്ത കോടതിയെ സമീപിക്കും. ഓരോ ജഡ്ജിമാരും നിയമത്തെ വ്യാഖ്യാനിക്കുന്നതാണ് പ്രശ്നം. എല്ലാം വരട്ടെ. തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മന്ത്രിയാണ് എന്നുള്ളതൊന്നും വിഷയമല്ല. രാജി വെക്കില്ല. പ്രതിപക്ഷം പറയുമ്പോൾ രാജി വെക്കലല്ല തന്‍റെ ജോലി. Read more about കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി.[…]