ഇസ്താംബൂളിലെ ഫുട്ബാള്‍ സ്റ്റേഡിയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു

10:18 am 11/12/2016 ഇസ്താംബൂള്‍: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ഫുട്ബാള്‍ സ്റ്റേഡിയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 166ലധികം പേർക്ക് പരിക്കേറ്റു. ഇസ്താംബൂളിലെ ബെസിക്ടാസ് ഫുട്ബാള്‍ ടീമിന്‍റെ ഹോം ഗ്രൗണ്ടായ മൈതാനത്തിന് സമീപമായിരുന്നു ഭീകരാക്രമണം. തുര്‍ക്കി സമയം പുലര്‍ച്ചെ രണ്ടു മണിയോടെ മൈതാനത്തിന്‍റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന പൊലീസുകാരെയും അവരുടെ വാഹനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ബെസിക്ടാസും ബുരാസപോറും തമ്മിലുള്ള മത്സരത്തിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞ് ആക്രമണം നടന്നതിനാലാണ് മരണസംഖ്യ ഉയരാതിരുന്നത്. കാര്‍ബോംബ് സ്ഫോടനവും ചാവേര്‍ ആക്രമണവും Read more about ഇസ്താംബൂളിലെ ഫുട്ബാള്‍ സ്റ്റേഡിയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു[…]

തമിഴ്നാട്ടിൽ ജയലളിതയുടെ പിൻഗാമി ശശികല തന്നെ.

04:20 PM 10/12/2016 ചെന്നൈ: എ.ഐ.ഡി.എം.കെയുടെ പുതിയ ജനറൽ സെക്രട്ടറിയാകണമെന്ന് ശശികലയോട് പാർട്ടിയുടെ മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. പാർട്ടിയുടെ ഒൗദ്യോഗിക ചാനലായ ജയ ടി.വിയാണ് വാർത്ത പുറത്തുവിട്ടത്. 27 വർഷത്തിന് ശേഷമാണ് പാർട്ടിക്ക് പുതിയ ജനറൽ സെക്രട്ടറി വരുന്നത്. നേരത്തേ ജയലളിതയുടെ പിൻഗാമിയായി അർഹതപ്പെട്ട വ്യക്​തിയെ തന്നെ തെരഞ്ഞെടുക്കുമെന്ന്​ പാർട്ടി വക്​താവ്​ പൊന്നയ്യൻ പറഞ്ഞിരുന്നു. തീരുമാനം പെട്ടെന്ന് തന്നെ ഉണ്ടാകും. പാർട്ടി സെക്രട്ടറിയെ ഐകകണ്ഠേനയായിരിക്കും തെരഞ്ഞെടുക്കുക എന്നും പൊന്നയ്യൻ ട്വിറ്ററിൽ കുറിച്ചു. രണ്ടു ദിവസമായി മുഖ്യമന്ത്രി പന്നീർസെൽവം Read more about തമിഴ്നാട്ടിൽ ജയലളിതയുടെ പിൻഗാമി ശശികല തന്നെ.[…]

വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗി ഉള്‍പ്പെടെ മൂന്നു പേരെയും സി.ബി.ഐ കസ്​റ്റഡിയിൽ റിമാൻഡ്​​ ചെയ്​തു

03:17 pm 10/12/2017 ന്യൂഡല്‍ഹി: അഗസ്റ്റവെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗി ഉള്‍പ്പെടെ മൂന്നു പേരെയും ഡിസംബർ 14വ​രെ സിബി​​െഎ കസ്​റ്റഡിയിൽ റിമാൻഡ്​​ ചെയ്​തു. പ്രതികളെ ഡിസംബർ 14ന്​ ഹാജരാക്കണമെന്ന്​ പട്യാല കോടതി ഉത്തരവിട്ടു. 3546 കോടി രൂപയുടെ വി.വി.​െഎ.പി കോപ്​റ്റർ ഇടപാടിലെ ക്രമക്കേടിന്​ പിന്നിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങി​െൻറ ഒഫീസാണെന്ന്​ ത്യാഗി കോടതിയിൽ ആരോപിച്ചു. വിവാദ കോപ്​റ്റർ ഇടപാടുമായി ബന്ധപ്പെട്ട്​ ഇന്നലെയാണ്​ ത്യാഗിയെയും മറ്റ്​ മൂന്ന്​ പേരെയും സി.ബി.​െഎ Read more about വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗി ഉള്‍പ്പെടെ മൂന്നു പേരെയും സി.ബി.ഐ കസ്​റ്റഡിയിൽ റിമാൻഡ്​​ ചെയ്​തു[…]

എച്ച്​–1ബി വിസയുടെ കാര്യത്തിൽ നിലപാട്​ വ്യക്​തമാക്കി ട്രംപ്​.

01:04 pm 10/12/2016 വാഷിങ്​ടൺ​: വിദേശികൾക്ക്​ അമേരിക്കയിൽ തൊഴിലെടുക്കുവാനുള്ള എച്ച്​–1ബി വിസയുടെ കാര്യത്തിൽ നിലപാട്​ വ്യക്​തമാക്കി നിയുക്​ത പ്രസിഡൻറ്​ ഡൊണൾഡ്​ ട്രംപ്​. ഇനി മുതൽ എച്ച്​-1ബി വിസ അനുവദിക്കാനാവില്ലെന്ന്​ ​ട്രംപ്​ അറിയിച്ചു​. എച്ച്​-1ബി വിസ ഉ​പയോഗിച്ച്​ രാജ്യത്ത്​ തൊഴിലെടുക്കുന്ന വിദേശ തൊഴിലാളികൾക്ക്​ പകരം അമേരിക്കൻ പൗരൻമാർ തൊഴിൽ മേഖലയി​ലേക്ക്​ എത്തുമെന്നും അദ്ദേഹം പറഞ്ഞു. അവസാനത്തെ അമേരിക്കൻ പൗരനെ വരെ സംരക്ഷിക്കുമെന്നും ട്രംപ്​ കൂട്ടിച്ചേർത്തു. ഇന്ത്യൻ ​െഎ.ടി മേഖലയിലടക്കം വൻ തിരിച്ചടിക്ക്​ കാരണമായേക്കാവുന്ന തീരുമാനമാണ്​ ഇപ്പോൾ ട്രംപ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. Read more about എച്ച്​–1ബി വിസയുടെ കാര്യത്തിൽ നിലപാട്​ വ്യക്​തമാക്കി ട്രംപ്​.[…]

ബിവറേജസ്​ കോർപറേഷന്​ 144 കോടിയുടെ നഷ്​ടമുണ്ടായതായി എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷ്​ണൻ.

01:01 pm 10/12/2016 കോഴിക്കോട്​: നോട്ട്​ പിൻവലിക്കൽ തീരുമാനത്തെ തുടർന്ന്​ ബിവറേജസ്​ കോർപറേഷന്​ 144 കോടിയുടെ നഷ്​ടമുണ്ടായതായി എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷ്​ണൻ. നികുതി ഇനത്തിൽ മാത്രം 80 കോടിയുടെ നഷ്​ടമുണ്ടായി. സമൂഹത്തെ ആകെ ബാധിച്ച പ്രശ്​നം ബെവ്​കോയെയും ബാധിക്കുകയായിരുന്നുവെന്ന്​ മന്ത്രി പറഞ്ഞു. ബിവറേജസ്​ കോർപറേഷനുണ്ടാകുന്ന നഷ്​ടം സർക്കാറി​െൻറ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോലിയുടെ ഭാഗമായുണ്ടാകുന്ന അക്രമണങ്ങൾ തടയുന്നതിനായി എക്​സൈസ്​ ജീവനക്കാർക്ക്​ കൂടുതൽ ആയുധങ്ങൾ നൽകുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട്​ Read more about ബിവറേജസ്​ കോർപറേഷന്​ 144 കോടിയുടെ നഷ്​ടമുണ്ടായതായി എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷ്​ണൻ.[…]

ഇന്ന് ലോക മനുഷ്യാവകാശ ദിനം

09:36 am 10/12/2016 ഇന്ന് ലോക മനുഷ്യാവകാശ ദിനം. അവകാശങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന ദിനം കടന്നുപോകുമ്പോഴും യുദ്ധമായും ചൂഷണമായും വിലക്കായും മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മാനുഷിക മൂല്യങ്ങളില്‍ പ്രതീക്ഷകളുമായി മറ്റൊരു മനുഷ്യാവകാശ ദിനം കൂടി. അന്തസ്സോടെയും സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാനുള്ള അവകാശത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍. 1948ലെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തെ പിന്‍പറ്റി 1950 മുതല്‍ ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആചരിക്കുന്നു. ഓരോ ഓര്‍മ്മ ദിനവും രേഖപ്പെടുത്തുമ്പോഴും മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകമെങ്ങും അരങ്ങേറുന്നു. സിറിയയിലും ഇറാഖിലും പലസ്തീനിലും മറ്റും ജനങ്ങളുടെ ജീവിക്കാനുള്ള Read more about ഇന്ന് ലോക മനുഷ്യാവകാശ ദിനം[…]

സൈന്യവും ലശ്കർ ഭീകരരും തമ്മിൽ പോരാട്ടത്തിൽ രണ്ട്​ പേർ കൊല്ലപ്പെട്ടു

09:28 am 10/12/2016 ക​ശ്​മീർ: ജമ്മു കശ്​മീരിലെ അറവാനി വില്ലേജിൽ സൈന്യവും ലശ്കർ ഭീകരരും തമ്മിൽ പോരാട്ടത്തിൽ രണ്ട്​ പേർ കൊല്ലപ്പെട്ടു. മൂന്ന്​ ദിവസം നീണ്ടു​ നിന്ന പോരാട്ടത്തിനൊടുവിലാണ്​ രണ്ട്​ ലശ്കറെ തൊയ്ബ ഭീകരരെ സൈന്യം വധിച്ചത്​. സൈന്യവും ജമ്മു കശ്​മീർ പൊലീസിലെ പ്രത്യേക വിഭാഗവും ചേർന്നാണ്​ അനന്തനാഗ്​ ജില്ലയിലെ ബിജബെഹറാ നഗരത്തിനടുത്ത്​​ ആക്രമണം നടത്തിയത്​. സൈന്യത്തി​െൻറ ആക്രമണത്തിൽ ഒരു സിവിലിയനും കൊല്ലപ്പെട്ടിട്ടുണ്ടെന്ന്​​ വിവരങ്ങളുണ്ട്​. നിരവധിപ്പേർക്ക്​ പരിക്കേറ്റു. സുരക്ഷ സംവിധാനങ്ങൾ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ്​ ഗ്രാമീണർക്ക്​ പരിക്കേറ്റതെന്നാണ്​ വിവരം. Read more about സൈന്യവും ലശ്കർ ഭീകരരും തമ്മിൽ പോരാട്ടത്തിൽ രണ്ട്​ പേർ കൊല്ലപ്പെട്ടു[…]

ഉത്തരേന്ത്യയിൽ മൂടൽമഞ്ഞിൽ ഇന്നും ട്രെയിനുകൾ വൈകിയോടുകയാണ്​

09:23 am 10/12/2016 ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മൂടൽമഞ്ഞിൽ ഇന്നും ട്രെയിനുകൾ വൈകിയോടുകയാണ്​. 101 ട്രെയിനുകൾ ഇത്തരത്തിൽ വൈകിയോടു​േമ്പാൾ 18 എണ്ണം പുനക്രമീകരിച്ചു 11 എണ്ണം റദ്ദാക്കി. ഡൽഹി വിമാനത്താവളത്തി​ലെ പല വിമാനങ്ങളും മൂടൽമഞ്ഞ്​ മൂലം വൈകുകയാണ്​. ഉത്തർപ്രദേശിലെ അലഹബാദ്​ റെയിൽവേ സ്​റ്റേഷനിൽ പല ട്രെയിനുകൾ വൈകുകയാണ്​.

ആക്​സിസ്​ ബാങ്കിൽ റെയ്​ഡ്​: 44 വ്യാജ അക്കൗണ്ടുകളിൽ 100 കോടി

09:18 pm 9/12/2016 ന്യൂഡൽഹി: ആക്​സിസ്​ ബാങ്കി​െൻറ ഡൽഹിയിലെ ചാന്ദ്​നി ചൗക്ക്​ ബ്രാഞ്ചിൽ ആദായനികുതി വകുപ്പ്​ ഉദ്യേഗസ്​ഥർ നടത്തിയ മിന്നൽ പരിശോധനയിൽ 44 വ്യാജ അക്കൗണ്ടുകളിലായി 100 കോടി രൂപ കണ്ടെത്തി. മതിയായ രേഖകളില്ലാതെയാണ്​ ഇത്രയും പണം ബാങ്കിൽ നിക്ഷേപിച്ചിരുന്നത്​. നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാത്തലത്തിൽ ഏകദേശം 450 കോടിയിൽപരം രൂപ ഇത്തരം അക്കൗണ്ടുകളിൽ നി​േക്ഷപിക്കപ്പെട്ടതായാണ്​ വിവരം. തിങ്കളാഴ്​ച​ ആക്​സിസ്​ ബാങ്കി​െൻറ കശ്​മീരി ഗേറ്റ്​ ശാഖയിലെ കള്ളപണ നിക്ഷേപവുമായി ബന്ധപ്പെട്ട്​ മാനേജർമാരായ ഷോബിത്ത്​ സിൻഹ, വിനീത്​ ഗുപ്​ത എന്നിവരെ Read more about ആക്​സിസ്​ ബാങ്കിൽ റെയ്​ഡ്​: 44 വ്യാജ അക്കൗണ്ടുകളിൽ 100 കോടി[…]

മാവോവാദി നേതാവിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെക്കാൻ അനുവദിക്കില്ലെന്ന് യുവമോർച്ച.

01:48 PM 09/12/2016 കോഴിക്കോട്: നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെക്കാൻ അനുവദിക്കില്ലെന്ന് യുവമോർച്ച. മാവോവാദി നേതാവ് കുപ്പു ദേവരാജിന്‍റെ ബന്ധുക്കള്‍ എത്തി മൃതദേഹം സ്വീകരിച്ചതിന് ശേഷം കോഴിക്കോട് വർഗീസ് സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് പൊതുദര്‍ശനത്തിനുവെച്ച് കോഴിക്കോടുതന്നെ സംസ്കരിക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ പൊതുദർശനം അനുവദിക്കില്ലെന്ന ആവശ്യവുമായി യുവമോർച്ച, ബി.ജെ.പി, ശിവസേന പ്രവർത്തകർ പൊറ്റമ്മൽ-കുതിരവട്ടം റോഡിൽ കുത്തിയിരിക്കുകയാണ്. മൃതദേഹം വിട്ടുകൊടുക്കുന്നതിൽ തങ്ങൽക്ക് എതിർപ്പില്ല. എന്നാൽ ഒരു കാരണവശാലും പൊതുദർശനം അനുവദിക്കില്ലെന്നാണ് യുവമോർച്ച പ്രവർത്തതകരുടെ Read more about മാവോവാദി നേതാവിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെക്കാൻ അനുവദിക്കില്ലെന്ന് യുവമോർച്ച.[…]