സി.പി.എം വയനാട് ജില്ലാ സെക്രട്ടറി സി. ഭാസ്കരൻ അന്തരിച്ചു

10:02 AM 27/08/2016 കോഴിക്കോട്: സി.പി.എം വയനാട് ജില്ലാ സെക്രട്ടറി സി. ഭാസ്കരൻ (66) അന്തരിച്ചു. രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾരോഗ ബാധയെ തുടർന്ന് ആഗസ്റ്റ് 17നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയനാട്ടിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവാണ് ഭാസ്കരൻ. സി.കെ ശശീന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ തുടർന്നാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല ഭാസ്കരന് നൽകിയത്. 1995 മുതല്‍ സി.ഐ.ടി.യു വയനാട് ജില്ലാ സെക്രട്ടറി കൂടിയായിരുന്നു. കോഴിക്കോട് നന്മണ്ട ചീക്കിലോട് പരേതരായ ചാത്തോത്ത് Read more about സി.പി.എം വയനാട് ജില്ലാ സെക്രട്ടറി സി. ഭാസ്കരൻ അന്തരിച്ചു[…]

പെല്ലറ്റ് തറച്ച് കശ്മീരില്‍ വീണ്ടും മരണം

09:58 am AM 27/08/2016 ശ്രീനഗര്‍: പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് കൊല്ലപ്പെട്ടു. പെല്ലറ്റ് തറച്ച് ഗുരുതരമായി പരിക്കേറ്റ 18കാരന്‍ ശക്കീല്‍ അഹ്മദ് ഗനായ് ആണ് മരിച്ചത്. നെഞ്ചില്‍ പെല്ലറ്റുകളേറ്റ നിലയില്‍ യുവാവിനെ പുല്‍വാമ ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. രജ്പൊര ഭാഗത്തെ നികാസ് അറബലിലാണ് സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഇതോടെ കശ്മീരില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67 ആയി ഉയര്‍ന്നു. അതിനിടെ Read more about പെല്ലറ്റ് തറച്ച് കശ്മീരില്‍ വീണ്ടും മരണം[…]

ഷീന ബോറ വധം: പീറ്റർ മുഖർജിയെ കുറ്റപ്പെടുത്തി മകൻ രാഹുൽ

08;50 PM 26/08/2016 മും​ൈബ: ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിയുടെ ഭർത്താവ്​ പീറ്റർ മുഖർജിയെ മകൻ രാഹുൽ കുറ്റപ്പെടുത്തുന്നതി​െൻറ ഫോൺ സംഭാഷണങ്ങൾ പുറത്ത്​. ഷീനയെ കാണാതായാൽ എന്താണ്​ പ്രശ്​നമെന്നും എന്തിനാണ് പ്രശ്നങ്ങൾ സൃഷ്​ടിക്കുന്നതെന്നും രാഹുലിനോട് പീറ്റർ ചോദിക്കുന്നുണ്ട്. ത​െൻറ കാമുകിയെ കാണാതായതിൽ പിതാവിനെ രാഹുൽ സംശയിക്കുന്നു. ഷീന​ ബോറ​െയ പെ​െട്ടാന്നൊരു ദിവസം കാണാതായാൽ എന്തുസംഭവിക്കുമെന്ന്​ സംഭവത്തിന്​ ഒരു വർഷം മുമ്പ്​ പീറ്റർ ​േചാദിച്ച കാര്യവും രാഹുൽ ഒാർമിപ്പിക്കുന്നുണ്ട്​. ഷീന ഉപേക്ഷിച്ച് പോയതിൽ രാഹുലിനെ പീറ്റർ ആശ്വസിപ്പിക്കുന്നതും Read more about ഷീന ബോറ വധം: പീറ്റർ മുഖർജിയെ കുറ്റപ്പെടുത്തി മകൻ രാഹുൽ[…]

സൊമാലിയന്‍ തലസ്ഥാനത്ത് ഭീകരാക്രമണം; ഏഴ് മരണം

01:00 PM 26/8/2016 മൊഗാഡിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാഡിഷുവിലെ ഹോട്ടലില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. ബീച്ചിനു സമീപമുള്ള ഹോട്ടലിനു പുറത്ത് സ്‌ഫോടനം നടത്തിയശേഷം ഭീകരര്‍ ഉള്ളില്‍ കടക്കുകയും നാലുപാടും വെടിയുതിര്‍ക്കുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. അല്‍-ഷബാബ് തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു. ഈ വര്‍ഷമാദ്യം ലിഡോ ബീച്ചിലെ ഹോട്ടലിനുനേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ 17പേര്‍ കൊല്ലപ്പെട്ടിരുന്നു.

വിനോദ്കുമാറിനെ ക്വാര്‍ട്ടേഴ്സില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

12:32 PM 26/08/2016 മഞ്ചേരി: വളാഞ്ചേരിയിലെ വ്യാപാരിയായിരുന്ന എറണാകുളം എളംകുളം വൃന്ദാവന്‍ കോളനിയിലെ വിനോദ്കുമാറിനെ (54) ക്വാര്‍ട്ടേഴ്സില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. എറണാകുളം എളംകുളം വെട്ടിച്ചിറ വൃന്ദാവന്‍ കോളനിയില്‍ ‘സുശൈല’ത്തില്‍ പന്തനാനിക്കല്‍ ജസീന്ത ജോര്‍ജ് എന്ന ജ്യോതി, ഇവരുടെ സുഹൃത്ത് എടപ്പള്ളി എളമക്കര ബി.ടി.എസ് മാമംഗലം ക്രോസ് റോഡില്‍ ‘പ്ലവര്‍ എന്‍ഗ്ലൈവി’ല്‍ നമ്പത്ത് വീട്ടില്‍ മുഹമ്മദ് യൂസുഫ് എന്ന സാജിദ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൂടാതെ പ്രതികള്‍ക്ക് 42,500 രൂപ പിഴയും മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ Read more about വിനോദ്കുമാറിനെ ക്വാര്‍ട്ടേഴ്സില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം[…]

തെരുവുനാ‍യ വി‍ഷയം: കേരളാ സർക്കാറിനെതിരെ മേനകാ ഗാന്ധി

12:30 PM 26/08/2016 ന്യൂഡൽഹി: തെരുവു നാ‍യ വിഷയത്തിൽ കേരളാ സർക്കാറിനെതിരെ രൂക്ഷ വിമർശവുമായി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. കേരള സർക്കാർ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും തന്നെ ഭീകരയാക്കി രക്ഷപ്പെടാൻ സംസ്ഥാനം ശ്രമിക്കുകയാണെന്നും മേനകാ ഗാന്ധി ആരോപിച്ചു. കേരള സർക്കാർ ഉത്തരവാദിത്തം നിറവേറ്റുന്നില്ല. നായ്കളെ കൊന്നൊടുക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനം നിയമലംഘനമാണ്. നായ്കളെ കൊല്ലുന്നത് പ്രശ്നം രൂക്ഷമാക്കുന്നത്. നായ്ക്കളെ വന്ധ്യം കരിക്കുകയാണ് ഫലപ്രദമായ മാർഗമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രഫണ്ട് ഹരിയാന ഫലപ്രദമായി ഉപയോഗിച്ചു. തെരുവു നാ‍യ്ക്കളുടെ Read more about തെരുവുനാ‍യ വി‍ഷയം: കേരളാ സർക്കാറിനെതിരെ മേനകാ ഗാന്ധി[…]

വിദ്യാർഥികളടക്കം ആറു പേർക്ക് തെരുവുനായുടെ ആക്രമണം

12:09 pm 26/08/2016 തൃശൂർ: തൃശൂരിൽ വിദ്യാർഥികൾ അടക്കം ആറു പേർക്ക് നേരെ തെരുവുനായുടെ ആക്രമണം. കുരിയാപ്പള്ളി ബിജുവിന്‍റെ മകൻ ജെഫിൻ, അരിക്കപറമ്പിൽ സജിയുടെ മകൻ ആയുസ് (5), അതുൽ, അന്ന (10), ഗൗരി (53), പി.സി തോമസ് (57) എന്നിവർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് സ്കൂൾവിട്ട് വീട്ടിലേക്ക് പോകും വഴിയായിരുന്നു തെരുവുനായുടെ ആക്രമണം. മാള പൊയ്യയിൽ കൃഷ്ണൻകൊട്ട പാലത്തിന് സമീപമായിരുന്നു സംഭവം. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കൽ Read more about വിദ്യാർഥികളടക്കം ആറു പേർക്ക് തെരുവുനായുടെ ആക്രമണം[…]

മാനന്തവാടിയില്‍ തെരുവ് നായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

03:48 pm 25/8/2016 വയനാട്: മാനന്തവാടിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ആത്താറ്റുകുന്ന് കോളനി നിവാസി സരോജനിക്കാണ് നായയുടെ കടിയേറ്റത്. ഇവരെ മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

03:48 pm 25/8/2016 കണ്ണൂര്‍: മുഴക്കുന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. മണ്ഡലം കാര്യവാഹക് സുഗേഷിനാണ് വെട്ടേറ്റത്. കഴുത്തിനും വയറിനും വെട്ടേറ്റ സുഗേഷിന്റെ നില അതീവ ഗുരുതരമാണ്. ഇയാളെ തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് സംഭവം. മുഴക്കുന്നില്‍ നിര്‍മാണം നടക്കുന്ന വീട്ടിലേയ്ക്ക് ഇരച്ചുകയറിയ 30 അംഗ അക്രമി സംഘം ബോംബെറിഞ്ഞ് ഭീതിവിതച്ച ശേഷമാണ് ആക്രമണം നടത്തിയത്. സുഗേഷിനൊപ്പം മറ്റ് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്‌ടെന്നാണ് റിപ്പോര്‍ട്ട്.

പിറവത്തും തെരുവ് നായ ആക്രമണം; ടാക്‌സി ഡ്രൈവര്‍ക്ക് കടിയേറ്റു

03:30 pm 25/8/2016 പിറവം: തെരുവ് നായയുടെ ആക്രമണം പിറവത്തും. ടൗണിലെ ടാക്‌സി ഡ്രൈവറെ നായ കടിച്ചു. ഓണക്കൂര്‍ സ്വദേശി കുരുവിള(കുഞ്ഞ് -52)യ്ക്കാണ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഒന്‍പതോടെ പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപത്താണ് സംഭവം. നായയുടെ കടിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി കുതറി ഓടുന്നതിനിടെ വീണ് കുരുവിളയുടെ കൈ ഒടിഞ്ഞു. ഇതുവഴി വന്ന കോളജ് വിദ്യാര്‍ഥിനിയെ നായ കടിക്കാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി വീണ് കൈയ്ക്കു Read more about പിറവത്തും തെരുവ് നായ ആക്രമണം; ടാക്‌സി ഡ്രൈവര്‍ക്ക് കടിയേറ്റു[…]