ബി.ജെ.പി ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു കുമ്മനം വട്ടിയൂര്‍ക്കാവിലും രാജഗോപാല്‍ നേമത്തും

06:43pm 13/3/2016 തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 22 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ നേമത്തും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലും മത്സരിക്കും. ശോഭാ സുരേന്ദ്രന്‍ പാലക്കാടും കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും ജനവിധി തേടും. മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ കഴക്കൂട്ടത്താണ് മത്സരിക്കുക. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ജോര്‍ജ് കുര്യനെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്.

യു.എസ് പ്രസിഡന്‍ തെപഞ്ഞെടുപ്പ് : മത്സരാര്‍ഥികള്‍ വിദ്വേഷ പ്രസ്താവന നടത്തരുത് :ഒബാമ

09:28am 13/3/2016 വാഷിങ്ടണ്‍: പ്രകോപനപരമായ പ്രസ്താവനകളില്‍ നിന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്നവര്‍ അകന്നു നില്‍കണമെന്ന് ബറാക് ഒബാമയുടെ ആഹ്വാനം. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി പട്ടികയിലുള്ള ഡൊണാള്‍ഡ് ട്രംപിന് ഷിക്കാഗോ റാലി റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഒബാമയുടെ പ്രതികരണം. മത്സരാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണം. മധ്യ അമേരിക്കാരെ അധിക്ഷേപിക്കരുത്. അധിക്ഷേപിക്കുന്നതിന് പകരം രാജ്യത്തെ മെച്ചപ്പെടുത്താനാണ് മത്സരാര്‍ഥികള്‍ ശ്രമിക്കേണ്ടത്. വംശത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുകയല്ല വേണ്ടതെന്നും ഓബമ വ്യക്തമാക്കി. ഡെളസ്സില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ധനസമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു Read more about യു.എസ് പ്രസിഡന്‍ തെപഞ്ഞെടുപ്പ് : മത്സരാര്‍ഥികള്‍ വിദ്വേഷ പ്രസ്താവന നടത്തരുത് :ഒബാമ[…]

ലോട്ടറി അച്ചടി വിവാദമാകുന്നു

09:17am 13/3/2016 തിരുവനന്തപുരം: കേരള ബുക്‌സ് ആന്‍ഡ് പബ്‌ളിക്കേഷന്‍ സൊസൈറ്റി (കെ.ബി.പി.എസ്) അടക്കമുള്ള സര്‍ക്കാര്‍ പ്രസുകളെ ഒഴിവാക്കി ലോട്ടറി അച്ചടി സ്വകാര്യ പ്രസിന്. സിഡ്‌കോക്ക് ഓഹരി പങ്കാളിത്തമുള്ള കേരള സിഡ്‌കോ ഹൈടെക് സെക്യൂരിറ്റി പ്രിന്റിങ് സൊല്യൂഷന്‍സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് ലോട്ടറി അച്ചടിക്ക് അനുമതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന മാര്‍ച്ച് നാലിനാണ് നികുതി വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. 1984 മുതല്‍ കെ.ബി.പി.എസാണ് ഭാഗ്യക്കുറി അച്ചടിക്കുന്നത്. എന്നാല്‍, ലോട്ടറികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ഇവര്‍ക്ക് ഇത്രയധികം അച്ചടിക്കാനുള്ള Read more about ലോട്ടറി അച്ചടി വിവാദമാകുന്നു[…]

എല്ലാ അനിശ്ചിതത്വവും അവസാനിച്ചു വി.എസ് മലമ്പുഴയില്‍, പിണറായി ധര്‍മടത്ത്

09:14am 13/3/2016 തിരുവനന്തപുരം: . നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചു. വി.എസ് മലമ്പുഴയിലും പിണറായി ധര്‍മടത്തും സ്ഥാനാര്‍ഥികളാവും. ശനിയാഴ്ച നടന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ധാരണ. കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ ഇരുവരെയും മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇക്കാര്യം ശനിയാഴ്ചത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി റിപ്പോര്‍ട്ട് ചെയ്തു. ഇത് യോഗം അംഗീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി യെച്ചൂരി വി.എസുമായി ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് ആറ് പേരെ Read more about എല്ലാ അനിശ്ചിതത്വവും അവസാനിച്ചു വി.എസ് മലമ്പുഴയില്‍, പിണറായി ധര്‍മടത്ത്[…]

മലമ്പുഴയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ വി.എസിന്റെ പേരില്ല.

06:13pm 12/3/2016 പാലക്കാട്: മലമ്പുഴയിലേക്ക് സി.ഐ.ടി.യു നേതാവ് എ.പ്രഭാകരന്റെ പേരാണ് ജില്ലാ ഘടകം നിര്‍ദേശിച്ചത്. കഴിഞ്ഞ തവണയും പ്രഭാകരന്റെ പേരാണ് പരിഗണിക്കപ്പെട്ടിരുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അതരിപ്പിച്ച പട്ടികയിലാണ് വി.എസിന്റെ പേര് ഒഴിവാക്കിയത്. മലമ്പുഴ വി.എസിന് വേണ്ടി ഒഴിപ്പിച്ചിട്ടിരിക്കുകയാണ് എന്നാണ് പ്രചാരണം. പാലക്കാട് ഒഴിച്ചിട്ടിരിക്കുന്നത് ചിറ്റൂര്‍ മണ്ഡലം മാത്രമാണ്.

വിജയ് മല്യ വിവാദം: പ്രധാനമന്ത്രി മറുപടി പറയണം :കെജ് രിവാള്‍

5:59pm 12/3/2016 ന്യൂഡല്‍ഹി: വിജയ് മല്യ രാജ്യം വിട്ടതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സി.ബി.ഐ പ്രധാനമന്ത്രിയുടെ കീഴിലാണ്. അതിനാല്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ഉന്നതങ്ങളിലെ അറിവോടെയല്ലാതെ മല്യക്ക് രാജ്യം വിടാനാകില്ല കെജ്‌രിവാള്‍ പറഞ്ഞു.

ട്രക്ക് തൊഴിലാളികളുടെ സമരം വല്ലാര്‍പാടം ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നു

1:25pm 12/3/2016 കെ പി വൈക്കം കൊച്ചി: വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലിലെ ട്രക്ക് തൊഴിലാളികളുടെ അനിശ്ചിതകാലസമരം ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സമരം തുടര്‍ന്ന് വല്ലാര്‍പാടം വഴിയുള്ള ചരക്കു ഗതാഗതം പൂര്‍ണമായും നിലച്ചു. ഇതിനാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്യമാണ് കയറ്റുമതി ഇറക്കുവമതി മേഖലയില്‍ ഉണ്ടായിരിക്കുന്നത്. വല്ലാര്‍പാടത്ത് അടിക്കിടെ ഉണ്ടാകുന്ന സമരത്തില്‍ പ്രമുഖ ഷിപ്പിങ് കമ്പനികള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സമരത്തെ തുടര്‍ന്ന് ടെര്‍മിനലില്‍ കണ്ടെയ്‌നര്‍ കൈകാര്യം നടക്കാത്തിനാല്‍ പല കപ്പലുകളുടെയും മടക്കയാത്ര Read more about ട്രക്ക് തൊഴിലാളികളുടെ സമരം വല്ലാര്‍പാടം ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നു[…]

കേരള അര്‍ബന്‍ ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷനില്‍(കെ.യു.ആര്‍.ടി.സി) ഇന്നലെ നടത്തിയ ഇന്റര്‍വ്യു നടത്താനുളള ശ്രമം ഡി.വൈ.എഫ്.ഐ തടഞ്ഞു

1:23pm 12/3/2016 കൊച്ചി: . കെ.യു.ആര്‍.ടി.സി ജനറം ബസുകളുടെ നടത്തിപ്പിനുവേണ്ടി രൂപികരിച്ച സബ്‌സിഡയറി കമ്പനിയാണ് ഡ്രൈവര്‍, കണ്ടക്ടര്‍ തുടങ്ങി എല്ലാ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നത്. അക്കൗണ്ട മാനേജര്‍, സോണല്‍ ഓഫിസര്‍ തുടങ്ങി. തസ്തികകളിലേക്ക് നിയമനം നടത്താനുള്ള നീക്കമാണ് ഡി.വൈ.എഫ്.ഐ തടഞ്ഞത്. പി.എസ്.സി വഴി നിയമനം നടത്തേണ്ടതിനു പകരം വന്‍ തു കോഴ വാങ്ങി അനധികൃത നിയമനമാണ് നടത്തുന്നതെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റം നിലനില്‍ക്കുമ്പോള്‍ നിയനം നടത്താനുള്ള ശ്രമം ഉന്നത അധികാരികളുടെ Read more about കേരള അര്‍ബന്‍ ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷനില്‍(കെ.യു.ആര്‍.ടി.സി) ഇന്നലെ നടത്തിയ ഇന്റര്‍വ്യു നടത്താനുളള ശ്രമം ഡി.വൈ.എഫ്.ഐ തടഞ്ഞു[…]

പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം അവകാശമല്ല സുപ്രീംകോടതി

1:19pm 12/3/2016 ന്യൂഡല്‍ഹി: പട്ടികജാതി, പട്ടിക വര്‍ഗ ജീവനക്കാര്‍ക്ക്? സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കേണ്ട ഭരണഘടനാ ബാധ്യതയില്ലെന്ന് സുപ്രീംകോടതി. സംവരണത്തിന് നയം രൂപീകരിക്കാന്‍ കോടതി തയാറായില്ല. ഇക്കാര്യത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച്? കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനമെടുക്കാമെന്ന്? ജസ്റ്റിസ് ദീപക് മിശ്ര, പ്രഭുല്ല സി. പന്ത് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. ഉന്നത തസ്തികകളില്‍ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്. പട്ടികജാതി പട്ടിക വര്‍ഗ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന്? സംവരണം നല്‍കാന്‍ സുപ്രീം കോടതി/ ഹൈകോടതി ജഡ്ജി ചെയര്‍മാനായ Read more about പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം അവകാശമല്ല സുപ്രീംകോടതി[…]

മല്യ രാജ്യം വിട്ടത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച്

01:01p 12/3/2016 ന്യൂഡല്‍ഹി: വിജയ്മല്യ മാര്‍ച് രണ്ടിന് രാജ്യം വിട്ടത് ഡിപ്‌ളോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് അംഗത്വം ദുരൂപയോഗപ്പെടുത്തിയാണ് മല്യ ഇതിന് കരുക്കള്‍ നീക്കിയതെന്ന് സി.ബി.ഐ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. കര്‍ണാടകയില്‍ നിന്നുളള സ്വതന്ത്ര രാജ്യസഭാംഗമാണ് വിജയ് മല്യ. മാര്‍ച്ച് രണ്ടിന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്കുള്ള ജെറ്റ് എയര്‍വെയ്‌സിലെ ഫസ്റ്റ് ക്‌ളാസ് വിഭാഗത്തിലാണ് മല്യ രാജ്യം വിട്ടത്. എമിഗ്രേഷന്‍ വൃത്തങ്ങളിലെ ജൂനിയര്‍ ഉദ്യേഗസ്ഥന്റെ അശ്രദ്ധയും ജാഗ്രതയില്ലായ്മയുമാണ് ഇതിന് കാരണമെന്നും സി.ബി.ഐ പറയുന്നു. ഇതിനു മുമ്പ് വിവാദമായ Read more about മല്യ രാജ്യം വിട്ടത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച്[…]