കനയ്യയുടെ ഹര്‍ജി നാളെ പരിഗണിക്കും

04:05pm 18/02/2016 ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാര്‍ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജീവന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജാമ്യംതേടി കീഴ്‌കോടതിയെ സമീപിക്കാനാവുന്നില്‌ളെന്നും ജയിലില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രനും സോളി സൊറാബ്ജിയും കനയ്യ കുമാറിന് വേണ്ടി ഹാജരാകും

251 രൂപയുടെ ഫോണ്‍ കിട്ടില്ല!

04:00pm 18/02/2016 ന്യൂഡല്‍ഹി: 251 രൂപയുടെ ഫോണെന്ന് കേട്ടപ്പോള്‍ കമ്പനിയുടെ സൈറ്റില്‍ ഇടിച്ചു കയറിയത് സെക്കന്റില്‍ ആറു ലക്ഷം പേര്‍! ഇതോടെ സൈറ്റിന്റെ സെര്‍വറും പോയി. തല്‍ക്കാലം ഞങ്ങള്‍ക്ക് ഇത്തിരി സമയം തരൂ, സേവനം മെച്ചപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ തിരിച്ചത്തൊമെന്ന് ക്ഷമാപണത്തോടെ പറയേണ്ടി വന്നു ‘റിങ്ങിങ് ബെല്‍ ഫ്രീഡം 251’ അധികൃതര്‍ക്ക്. തങ്ങളെ അമ്പരിപ്പിച്ച് ഇടിച്ചു കയറിയവര്‍ക്ക് ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ടാണ് അവര്‍ തല്‍ക്കാലം പിന്‍വാങ്ങിയത്. 251 രൂപക്ക് സ്മാര്‍ട് ഫോണ്‍ എന്നത് വിശ്വസിക്കാനാവാതെ അമ്പരന്ന് Read more about 251 രൂപയുടെ ഫോണ്‍ കിട്ടില്ല![…]

ആലപ്പുഴ കൊലപാതക കേസ്സില്‍ ആര്‍.എസ്.എസിനെ സര്‍ക്കാര്‍ സഹായിക്കുന്നെന്ന്: പ്രതിപക്ഷം

12:46pm 18/02/2016 തിരുവനന്തപുരം: ആലപ്പുഴയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഷിബു കൊല്ലപ്പെട്ട സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ആലപ്പുഴ കൊലപാതകം കൂടാതെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകവും പി. ജയരാജന്റെ അറസ്റ്റും കാരായിമാര്‍ തദ്ദേശ സ്ഥാപനങ്ങളിലെ പദവികള്‍ രാജിവെച്ച സംഭവവും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എ.എം ആരിഫ് സഭയില്‍ ഉന്നയിച്ചു. ആര്‍.എസ്.എസുകാര്‍ പ്രതികളായ കേസുകളില്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. ആര്‍.എസ്.എസുകാര്‍ക്ക് ജാമ്യം ലഭിക്കുന്നതിന് Read more about ആലപ്പുഴ കൊലപാതക കേസ്സില്‍ ആര്‍.എസ്.എസിനെ സര്‍ക്കാര്‍ സഹായിക്കുന്നെന്ന്: പ്രതിപക്ഷം[…]

പാട്യാല ഹൗസ് കോടതിയിലെ സംഘര്‍ഷം

12:37pm 18/02/2016 ന്യൂഡല്‍ഹി: പാട്യാല ഹൗസ് കോടതി വളപ്പില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി. അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കോടതികളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല. കോടതി അസ്ഥിരമായാല്‍ ഭരണസംവിധാനം തകരുന്ന സ്ഥിതിയുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ജെ.എന്‍.യു കേസുമായി ബന്ധപ്പെട്ട് ക്രമസമാധാനനില തകരുന്നതില്‍ ആശങ്കയുണ്ട്. പ്രകോപനം കൂടാതെ ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ആര്‍ക്കു വേണമെങ്കിലും എതിര്‍ക്കാം. വിഷയം ഇനിയും വഷളാകരുത്. Read more about പാട്യാല ഹൗസ് കോടതിയിലെ സംഘര്‍ഷം[…]

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരക്കൊമ്പൊടിഞ്ഞ് വീണ് വിദ്യാര്‍ഥിനി മരിച്ചു

12:30pm 18/02/2016 ശ്രീകൃഷ്ണ കോളജില്‍ അപകടനിടയാക്കിയ മരംമുറിച്ച് മാറ്റുന്നു ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരക്കൊമ്പൊടിഞ്ഞ് വീണ് വിദ്യാര്‍ഥിനി മരിച്ചു. ശ്രീകൃഷ്ണ കോളജിലെ ഒന്നാംവര്‍ഷ എക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥിനി അനുഷയാണ് മരിച്ചത്. ചിറ്റിലപ്പിള്ളി സ്വദേശി അശോകന്റെ മകളാണ് അനുഷ. അഞ്ച് വിദ്യാര്‍ഥിനികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നയന, സുജില, ഹരിത, ശ്രീലക്ഷ്മി എന്നിവരാണ് പരിക്കേറ്റ വിദ്യാര്‍ഥിനികള്‍. ഒരു ആണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. നയനയുടെ ആരോഗ്യനില അതീവ ഗുരുതരമായതിനാല്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. പരിക്കേറ്റ Read more about ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരക്കൊമ്പൊടിഞ്ഞ് വീണ് വിദ്യാര്‍ഥിനി മരിച്ചു[…]

ജെ.എന്‍.യുവില്‍ മോദി ഇടപെടുന്നു

04:02PM 17/2/2016 ന്യുഡല്‍ഹി: ജെ.എന്‍.യു വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. ഈ കാര്യത്തില്‍ മോദിയുടെ ഓഫീസ് ഡല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ് ബസ്സിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. അതേസമയം, ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ ചുമത്തിയ രാജ്യാദ്രോഹകുറ്റം നിലനില്‍ക്കില്ലെന്ന് വ്യക്തമായി. കനയ്യ കുമാര്‍ പ്രകോപനപരമായി സംസാരിക്കുയോ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിന് സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കി. ചില പോലീസ് ഓഫീസര്‍മാരുടെ അമിതാവേശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സി.പി.ഐ മാവോയിസ്റ്റിന്റെ വിദ്യാര്‍ത്ഥി നേതാക്കളാണ് Read more about ജെ.എന്‍.യുവില്‍ മോദി ഇടപെടുന്നു[…]

ജെ.എന്‍.യു വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം

1:07pm 17/2/2016 ന്യുഡല്‍ഹി: ജെ.എന്‍.യു വിഷയത്തില്‍ സുപ്രീം കോടതിയിലും നാടകീയ രംഗങ്ങള്‍. പട്യാല കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. കോടതി മുറിയിലേക്ക് കടന്നുവന്ന ഒരു സംഘം അഭിഭാഷകര്‍ ‘വന്ദേമാതരം’ വിളിച്ചു. ഇവരെ പിന്നീട് സുരക്ഷാജീവനക്കാര്‍ പുറത്താക്കി. ഇതുവരെ കോടതി നടപടികള്‍ തടസ്സപ്പെട്ടു. കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ സുരക്ഷാ പാലിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് വാദിക്കുന്ന അഭിഭാഷകരെയും അഞ്ച് മാധ്യമ Read more about ജെ.എന്‍.യു വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം[…]

തെരഞ്ഞെടുപ്പ് ഒട്ടത്തില്‍ കോണ്‍ഗ്രസ്: യോഗങ്ങള്‍ ഇന്ന് തുടങ്ങും

10:48am 17/02/2016 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പ് ഒരുക്കം ചര്‍ച്ചചെയ്യാന്‍ കെ.പി.സി.സി യോഗങ്ങള്‍ ബുധനാഴ്ച ആരംഭിക്കും. ജനരക്ഷായാത്രയും രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവും പകന്ന ഉന്മേഷം നഷ്ടപ്പെടുത്താതെ തെരഞ്ഞെടുപ്പ് തയാറെടുപ്പിലേക്ക് കടക്കാനാണ് പാര്‍ട്ടി തീരുമാനം. മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍, മന്ത്രിമാര്‍, കെ.പി.സി.സി. ഭാരവാഹികള്‍, പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, വക്താക്കള്‍ എന്നിവരുടെ സംയുക്തയോഗം ബുധനാഴ്ച വൈകീട്ട് അഞ്ചിനും കെ.പി.സി.സി നിര്‍വാഹകസമിതി യോഗം വ്യാഴാഴ്ചച വൈകീട്ട് മൂന്നിനും ഇന്ദിരഭവനില്‍ ചേരും. രാഹുലിന്റെ സന്ദര്‍ശനത്തിനു പിന്നാലെ സംസ്ഥാനത്തത്തെിയ ഗുലാംനബി ആസാദ് നല്‍കിയ Read more about തെരഞ്ഞെടുപ്പ് ഒട്ടത്തില്‍ കോണ്‍ഗ്രസ്: യോഗങ്ങള്‍ ഇന്ന് തുടങ്ങും[…]

സുജിത്ത് വധം: മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു; ആറുപേര്‍ കസ്റ്റഡിയില്‍

17/02/2016 സുജിത്ത് കണ്ണൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അരോളി ആസാദ് കോളനിയിലെ പരക്കോത്ത് വളപ്പില്‍ സുജിത്തിനെ (27) കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായി ജില്ലാ പൊലീസ് മേധാവി പി. ഹരിശങ്കര്‍ പറഞ്ഞു. സംഭവത്തില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. മറ്റുള്ളവരെയും ഉടന്‍ പിടികൂടുമെന്ന് അദ്ദേഹം പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കല്യാശ്ശേരി, പാപ്പിനിശ്ശേരി പ്രദേശങ്ങളില്‍ 144ാം വകുപ്പ് പ്രകാരം നിരോധാജ്ഞ ഏര്‍പ്പെടുത്തിയതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കനത്ത പൊലീസ് സന്നാഹമാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയത്. ജില്ലാ Read more about സുജിത്ത് വധം: മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു; ആറുപേര്‍ കസ്റ്റഡിയില്‍[…]

ശബരിമലയില്‍ കുപ്പി വെള്ളം നിരോധിച്ചു

10:07am 17/02/2016 കൊച്ചി: ശബരിമലയിലെ കടകളില്‍ കുപ്പിവെള്ളവും പ്‌ളാസ്റ്റിക് ഉല്‍പന്നങ്ങളും വില്‍ക്കുന്നത് ഹൈകോടതി നിരോധിച്ചു. ശബരിമല മേഖലയില്‍ കര്‍ശന പ്‌ളാസ്റ്റിക് നിരോധം നടപ്പാക്കിയ സാഹചര്യത്തിലാണ് സന്നിധാനം, നിലക്കല്‍, പമ്പ എന്നിവിടങ്ങളില്‍ വെള്ളം പ്‌ളാസ്റ്റിക് കുപ്പിയില്‍ വില്‍ക്കുന്നത് നിരോധിച്ച് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടത്. കടകളില്‍ പ്‌ളാസ്റ്റിക് വില്‍പന പാടില്‌ളെന്ന് ചൂണ്ടിക്കാട്ടി ശബരിമല എക്‌സി. ഓഫിസര്‍ പുറപ്പെടുവിച്ച ഉത്തരവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ ഹാജരാക്കി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ Read more about ശബരിമലയില്‍ കുപ്പി വെള്ളം നിരോധിച്ചു[…]