വലിയ ആണവേതര ബോംബ് ഇന്ന് അഫ്ഗാനിസ്ഥാനില്‍ പ്രയോഗിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു

08:45 am 14/4/2017 ന്യൂയോര്‍ക്ക്: ഏറ്റവും വലിയ ആണവേതര ബോംബ് ഇന്ന് അഫ്ഗാനിസ്ഥാനില്‍ പ്രയോഗിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയാണ് ‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്നറിയപ്പെടുന്ന MOAB പ്രയോഗിച്ചത്. അഫ്ഗാനിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ ഇന്ന് രാവിലെ 7.32നാണ് ബോംബിട്ടതെന്ന് യു.എസ് സൈന്യം അറിയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നടന്നുവരുന്ന ആക്രമണത്തിന്റെ ഭാഗമായായിരുന്നു ആക്രമണം. GBU-43 എന്ന പേരിലുള്ള മാസീവ് ഓര്‍ഡന്‍സ് എയര്‍ ബ്ലാസ്റ്റ് (MOAB) ബോംബാണ് MC-130 വിമാനത്തില്‍ നിന്ന് പ്രയോഗിച്ചത്. ഇത് ആദ്യമായാണ് ഇത്തരം ബോംബ് ആക്രമണത്തിന് Read more about വലിയ ആണവേതര ബോംബ് ഇന്ന് അഫ്ഗാനിസ്ഥാനില്‍ പ്രയോഗിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു[…]

ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു.

08:39 am 14/4/2017 യേശുക്രിസ്തുവിനെ കുരിശിലേറ്റിയതിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ്‌ ദുഃഖവെള്ളി ആചരിക്കുന്നത്‌. ദുഃഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും.

അറ്റ്ലാന്‍റാ മെട്രോ ട്രെയിനിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു.

08:17 am 14/4/2017 അറ്റ്ലാന്‍റാ: ജോർജിയയിലെ അറ്റ്ലാന്‍റാ മെട്രോ ട്രെയിനിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിന്‍റെ പടിഞ്ഞാറൻ മേഖലയിൽ പ്രാദേശിക സമയം 4.30നാണ് സംഭവം. ട്രെയിനുള്ളിൽ കയറിയ തോക്കുധാരി യാതൊരു പ്രകോപനവുമില്ലാത്തെ യാത്രക്കാർക്ക് നേർക്ക് തുരുതുരെ വെടിയുതിർക്കുകയായിരുന്നു. വെസ്റ്റ് ലേക്ക് സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ അക്രമിയെ അറസ്റ്റ് ചെയ്തു. അക്രമിയും ഇരകളും മുപ്പത് വയസിനടുത്തു പ്രായമുള്ളവരാണെന്ന് മെട്രോപോളിറ്റൻ അറ്റ്ലാന്‍റ റാപ്പിഡ് ട്രാൻസിറ്റ് അഥോറിറ്റി ഡെപ്യൂട്ടി ചീഫ് ജോസഫ് Read more about അറ്റ്ലാന്‍റാ മെട്രോ ട്രെയിനിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു.[…]

ഏവർക്കും ട്രൂമാക്സ് മീഡിയുടെ വിഷു ആശംസകൾ.

10:45 pm 13/4/2017 മോടപുലരിയിൽ വർഷാരംഭത്തെ കാർഷിക അഭിവൃത്തി സമൃദ്ധമാക്കാൻ ഒരു വിഷുക്കാലം കൂടി. ഏവർക്കും ട്രൂമാക്സ് മീഡിയുടെ വിഷു ആശംസകൾ.

റഷ്യയുമായുള്ള ബന്ധം തകർന്നതായി യു.എസ് പ്രസിഡൻറ് .

09:55 pm 13/4/2017 വാഷിങ്ടൻ: മുൻകാലങ്ങളെ അപേക്ഷിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ അവസ്ഥയിലാണെന്ന് വൈറ്റ്ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണവേളകളിലുടീളം റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനെ വാനോളം പുകഴ്ത്തിയ ട്രംപ് ഭരണത്തിലേറിയാൽ റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സിറിയൻ വിഷയത്തിലാണ് ഇരുരാജ്യങ്ങളുമായുള്ള ബന്ധം തകർച്ചയുടെ വക്കിെലത്തിയത്. പുടിനും റഷ്യയുമായി നല്ല ബന്ധം വളർത്തുക എന്നത് വളരെ നല്ല കാര്യമായിരുന്നു. അത് സംഭവിക്കുമെന്നുതന്നെയായിരുന്നു പ്രതീക്ഷ. എന്നാൽ, ഇപ്പോൾ അങ്ങനെയൊരു ബന്ധം നിലനിർത്താനുള്ള സാഹചര്യമല്ല. Read more about റഷ്യയുമായുള്ള ബന്ധം തകർന്നതായി യു.എസ് പ്രസിഡൻറ് .[…]

ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായികിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

09;54 pm 13/4/2017 മുംബൈ: സാക്കിർ നായിക്ക് ഇതുവരെ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻെറ വാദത്തെ തുടർന്നാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. സമൻസുകൾ നായിക് കൈപറ്റുന്നില്ലെന്നും അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട് ഈ ആഴ്ചയാണ് ഇ.ഡി കോടതിയെ സമീപിച്ചത്. കേസിൽ ചോദ്യം ചെയ്യലിന് എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നായിക്കിനോട് ആവശ്യപ്പെട്ടതായും എന്നാൽ അദ്ദേഹം വിസമ്മതിക്കുകയുമായിരുന്നെന്നാണ് കേന്ദ്ര ഏജൻസി വ്യക്തമാക്കിയത്. സാക്കിർ നായിക്കിനെ യു.എ.ഇയിൽ നിന്നും Read more about ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായികിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.[…]

യു.എസിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജിനെ ഹഡ്സൺ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

06;11 pm 13/4/2017 ന്യൂയോർക്ക്: യു.എസിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജിനെ ന്യൂയോർക്കിലെ ഹഡ്സൺ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ന്യൂയോർക്കിലെ ഉന്നത കോടതിയിൽ ജഡ്ജിയായിരുന്ന ഷീല അബ്ബാസ് സലാമിനെ(65) ആണ് മരിച്ച നിലയിൽ കെണ്ടത്തിയത്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചക്ക് 1.45ഒാടെ മാൻഹാട്ടണിെൻറ പടിഞ്ഞാറു ഭാഗത്തായി നദിയിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾ തിരിച്ചറിഞ്ഞ മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു. വാഷിങ്ടൺ ഡി.സിയിലെ താമസക്കാരിയായ ഷീലയാണ് അപ്പീൽ കോടതിയിൽ ജഡ്ജിയാകുന്ന ആദ്യ ആഫ്രിക്കൻ^അമേരിക്കൻ Read more about യു.എസിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജിനെ ഹഡ്സൺ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി.[…]

വി​മാ​ന​ത്തി​ൽ​നി​ന്നു മൃ​ത​ദേ​ഹം താ​ഴെ​വീ​ണു.

02:06 pm 12/4/2017 മെ​ക്സി​കോ സിറ്റി: ​മെ​ക്സി​കോ​യി​ൽ പറന്നുകൊണ്ടിരുന്ന വി​മാ​ന​ത്തി​ൽ​നി​ന്നു മൃ​ത​ദേ​ഹം താ​ഴെ​വീ​ണു. ബു​ധ​നാ​ഴ്ച രാ​വി​ലെ തെ​ക്ക​ൻ സം​സ്ഥാ​ന​മാ​യ സി​ന​ലോ​വ​യി​ലാ​ണ് സം​ഭ​വം. സി​ന​ലോ​വ​യി​ലെ എൽറാഡോയിലുള്ള ആ​ശു​പ​ത്രി​യു​ടെ മു​ക​ളി​ലാ​ണ് മൃ​ത​ദേ​ഹം വീ​ണ​തെന്ന് അധികൃതർ അറിയിച്ചു. ആ​ശു​പ​ത്രി​യു​ടെ സ​മീ​പം വി​മാ​നം താ​ഴ്ന്നു പ​റ​ന്ന​താ​യും ഇ​തി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം വീ​ണ​തെ​ന്നും ദൃ​സാ​ക്ഷി​ക​ൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. മൃ​ത​ദേ​ഹ​ത്തി​ൽ കാ​ണ​പ്പെ​ട്ട മു​റി​വു​ക​ൾ വീ​ഴ്ച​യി​ൽ സം​ഭ​വി​ച്ച​താ​യി​രി​ക്കു​മെ​ന്ന് പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. എ​ന്നാ​ൽ മൃ​ത​ദേ​ഹം വി​മാ​ന​ത്തി​ൽ നി​ന്ന് വീ​ണ​താ​ണോ​യെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. സി​ലോ​നി​ൽ​നി​ന്നു മറ്റു ര​ണ്ട് Read more about വി​മാ​ന​ത്തി​ൽ​നി​ന്നു മൃ​ത​ദേ​ഹം താ​ഴെ​വീ​ണു.[…]

എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ കൊ​ച്ചി​യി​ലെ​ത്തി.

02:00 pm 12/4/2017 കൊ​ച്ചി: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യും ജ​ന​താ​ദ​ള്‍-​എ​സ് നേ​താ​വു​മാ​യ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ കൊ​ച്ചി​യി​ലെ​ത്തി. രാ​വി​ലെ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ജ​ന​താ​ദ​ൾ-​എ​സ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ചു. മ​റൈ​ൻ ഡ്രൈ​വി​ൽ പീ​പ്പി​ള്‍​സ് ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി (പി​ഡി​പി) ന​ട​ത്തു​ന്ന ഫാ​സി​സ്റ്റ് വി​രു​ദ്ധ മ​ഹാ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് അ​ദ്ദേ​ഹം കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നാ​ണ് പ​രി​പാ​ടി.

ക്രൈസ്‌തവര്‍ ഇന്ന് പെസഹ ആചരിക്കും.

08:46 am 13/4/2017 കോട്ടയം: ക്രൈസ്‌തവര്‍ ഇന്ന് പെസഹ ആചരിക്കും. കുര്‍ബാന സ്‌ഥാപിച്ചതിെൻറ സ്‌മരണയും പുതുക്കുന്ന പെസഹ കൂട്ടായ്‌മയുടെയും പങ്കുവെക്കലിെൻറയും ആചരണം കൂടിയാണ്. ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിെൻറ മാതൃകയായ യേശുവിെൻറ സ്‌മൃതിയില്‍ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. യേശു 12 ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയത് അനുസ്‌മരിച്ച്‌ വൈദികര്‍ 12 വിശ്വാസികളുടെ കാല്‍കഴുകി ചുംബിക്കും. ഇതിനൊപ്പം അപ്പം മുറിക്കല്‍ ശുശ്രൂഷയും നടക്കും. പ്രത്യേക പ്രാർഥനചടങ്ങുകളുമുണ്ടാകും. വീടുകളിലും വൈകുന്നേരം അപ്പം മുറിക്കും. ചില ദേവാലയങ്ങളിൽ ബുധനാഴ്ച വൈകുന്നേരം പെസഹ Read more about ക്രൈസ്‌തവര്‍ ഇന്ന് പെസഹ ആചരിക്കും.[…]