ജിഷ്ണു കേസിൽ സമരം നടത്തിയവർക്ക് ഒന്നും നേടാനായില്ലെന്ന് മുഖ്യമന്ത്രി
10:53 am 11/4/2017 തിരുവനന്തപുരം: ജിഷ്ണു കേസിൽ സമരം നടത്തിയവർക്ക് ഒന്നും നേടാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കാര്യങ്ങളും സർക്കാർ ചെയ്തിട്ടുണ്ട്. എന്തു കാര്യമാണ് അവർക്ക് സമരത്തിലൂടെ നേടാനുണ്ടായിരുന്നത്. സമരത്തിലേക്ക് പോകണോ വേണ്ടയോ എന്നത് കുടുംബം തീരുമാനിക്കേണ്ടതാണ്. സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി. വീഴ്ചയുണ്ടായാൽ നടപടി എടുക്കും. മകൻ നഷ്ടപ്പെട്ട അമ്മയുടെ മാനസികാവസ്ഥ പലരും മുതലെടുക്കുകയാണ്. അവർക്കുണ്ടായ മാനസിക ബുദ്ധിമുട്ട് എല്ലാവർക്കും ബോധ്യപ്പെട്ടതാണ്. ഡി.ജി.പി ഒാഫീസിൻെറ മുന്നിൽ സംഭവിക്കാൻ പാടില്ലാത്ത രംഗങ്ങളുണ്ടായിയെന്നും മുഖ്യമന്ത്രി പറഞ്ഞു. Read more about ജിഷ്ണു കേസിൽ സമരം നടത്തിയവർക്ക് ഒന്നും നേടാനായില്ലെന്ന് മുഖ്യമന്ത്രി[…]










