ശ്രീനഗർ ലോക്സഭാ മണ്ഡലത്തിൽ വോെട്ടടുപ്പിനിടെ ഉണ്ടായ അക്രമത്തിൽ മൂന്നൂ പേർ മരിച്ചു.

01:33 pm 9/4/2017 ശ്രീനഗർ : ശ്രീനഗർ ലോക്സഭാ മണ്ഡലത്തിൽ വോെട്ടടുപ്പിനിടെ ഉണ്ടായ അക്രമത്തിൽ മൂന്നു പേർ മരിച്ചു. ചരാർ –ഇ–ഷെരീഫിനു സമീപം പഖർപൊര ഭാഗത്ത് പോളിങ്ങ് സ്റ്റേഷനുനേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. കല്ലെറിഞ്ഞ പ്രതിഷേധക്കാെര തുരത്താൻ ബി.എസ്.എഫ് ഉദ്യോഗസ്ഥർ നിറയൊഴിച്ചതിനെ തുടർന്ന് ഒരാൾ മരിക്കുകയായിരുന്നു. അക്രമസംഭവങ്ങളെ തുടർന്ന് രണ്ടുപോളിങ്ങ് സ്റ്റേഷനുകളിൽ േവാെട്ടടുപ്പ് നിർത്തി വെച്ചിരിക്കുകയാണ്. ശ്രീനഗറിലെ ബുദ്ഗാമിലും പോളിങ്ങ് സ്റ്റേഷനു നേരെ കല്ലേറുണ്ടായി. അക്രമ സംഭവങ്ങൾ പോളിങ്ങിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചില ബൂത്തുകളിൽ Read more about ശ്രീനഗർ ലോക്സഭാ മണ്ഡലത്തിൽ വോെട്ടടുപ്പിനിടെ ഉണ്ടായ അക്രമത്തിൽ മൂന്നൂ പേർ മരിച്ചു.[…]

പോളണ്ടിൽ മൂന്നു നില കെട്ടിടം തകർന്നു വീണ് ആറു പേർ മരിച്ചു. നാലു പേർക്കു പരിക്കേറ്റു.

01:24 pm 9/4/2017 വാഴ്സോ: ദക്ഷിണ പോളണ്ടിൽ മൂന്നു നില കെട്ടിടം തകർന്നു വീണ് ആറു പേർ മരിച്ചു. നാലു പേർക്കു പരിക്കേറ്റു. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. 18 ഓളം പേർ താമസിക്കുന്ന പാർപ്പിട സമുച്ചയമാണ് തകർന്നു വീണത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് കെട്ടിടം തകരാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.

ഫ്ളോറിഡയിൽ ജിംനേഷ്യത്തിൽ വെടിവയ്പ്.

10:48 am 9/4/2017 ഫ്ളോറിഡ: യുഎസ് സംസ്ഥാനമായ ഫ്ളോറിഡയിൽ ജിംനേഷ്യത്തിൽ വെടിവയ്പ്. രണ്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു. കോറൽ ഗാബിൾസ് ജിംനേഷ്യത്തിലാണ് വെടിവയ്പുണ്ടായത്. ഫിറ്റ്നസ് ട്രെയിനറായ അബേക്കു വിൽസണാണ് വെടിവയ്പു നടത്തിയത്. ഇയാൾ പിന്നീട് സ്വയം നിറയൊഴിച്ചു ജീവനൊടുക്കിയതായും പോലീസ് അറിയിച്ചു.

ഉത്തരകൊറിയക്കെതിരെ ശക്തമായ നടപടിക്ക് അമേരിക്ക നീങ്ങുന്നതായി റിപ്പോർട്ട്.

10:30 am 9/4/2017 വാഷിങ്ടൺ: രാജ്യാന്തര വിലക്കുകളെ വെല്ലുവിളിച്ച് നിരന്തരമായി ആണവ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തരകൊറിയക്കെതിരെ ശക്തമായ നടപടിക്ക് അമേരിക്ക നീങ്ങുന്നതായി റിപ്പോർട്ട്. വിമാനവാഹനി കപ്പൽ അടക്കമുള്ള ആയുധങ്ങളുമായി യു.എസ് നേവി പസഫിക് സമുദ്രത്തിലെ കൊറിയൻ ഉപദ്വീപിൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുകയാണെന്നും റിപ്പോർട്ടുണ്ട്. അമേരിക്കയുടെ വിമാനവാഹനി കപ്പലായ യു.എസ്.എസ് കാൾ വിൻസനാണ് കൊറിയൻ ഉപദ്വീപിൽ നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും Read more about ഉത്തരകൊറിയക്കെതിരെ ശക്തമായ നടപടിക്ക് അമേരിക്ക നീങ്ങുന്നതായി റിപ്പോർട്ട്.[…]

മോസ്കോയിലുണ്ടായ ട്രെയിൻ അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു.

08:18 am 8/4/2017 മോസ്കോ: മോസ്കോയിലുണ്ടായ ട്രെയിൻ അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. മോസ്കോ സിറ്റി ആരോഗ്യ വകുപ്പാണ് ഈ വിവരം പുറത്തു വിട്ടത്. നേരത്തെ 20 ലേറെപ്പേർക്ക് പരിക്കേറ്റു എന്നായിരുന്നു വാർത്തകൾ. രണ്ടു ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തെക്കഉറിച്ച് അന്വേഷണം ആരംഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ക്രൈസ്തവർ ഇന്ന് ഓശാന പെരുന്നാൾ ആഘോഷിക്കുന്നു.

08:08 am 9/4/2017 തിരുവനന്തപുരം: യേശു ക്രിസ്തുവിന്റെ ജറുശലേം പ്രവേശനത്തിന്‍റെ ഓ‌ർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ഓശാന പെരുന്നാൾ ആഘോഷിക്കുന്നു. പള്ളികളിൽ ഇന്ന് പ്രത്യേക തിരുകർമ്മങ്ങളും കുരുത്തോല പ്രദിക്ഷിണവും നടക്കും. വിശുദ്ധ വാരാചണത്തിന്റെ തുടക്കം കൂടിയാണ് ഓശാന ഞായർ.

ഒഡീഷയിലെ ഭദ്രകിൽ കർഫ്യൂ പ്രഖ്യാപിച്ചു.

06:11 on 8/4/2017 ഭദ്രക്: രാമനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട ഒഡീഷയിലെ ഭദ്രകിൽ കർഫ്യൂ പ്രഖ്യാപിച്ചു. സെക്ഷൻ 144 പ്രകാരം ഞായറാഴ്ച രാവിലെ എട്ടു മണിവരെയാണ് ജില്ലാ ഭരണകൂടം കർഫ്യൂ ഏർപ്പെടുത്തിയത്. കൂടാതെ മുൻകരുതലായി ദാംനഗർ, ബസുദേവ് പൂർ എന്നിവിടങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി 15 പ്ലാറ്റൂൺ പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി അസിഥ് തൃപതി, ഡി.ജി.പി കെ.ബി സിങ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. Read more about ഒഡീഷയിലെ ഭദ്രകിൽ കർഫ്യൂ പ്രഖ്യാപിച്ചു.[…]

സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി

10:37 am 8/4/2017 സ്റ്റോക്ഹോം: സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. 15 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പിടിയിലായവരിലൊരാൾ ഉസ്ബെക്കിസ്താൻ സ്വദേശിയായ 39കാരനാണ്. നഗരത്തിലെ തിരക്കേറിയ ക്വീൻസ് സ്ട്രീറ്റിൽ കാൽനടക്കാർക്ക് വേണ്ടിയുള്ള തെരുവായ ഡ്രോട്ട്നിങ്ഗാറ്റനിൽ കഴിഞ്ഞ ദിവസം മൂന്നു മണിയോടെയായിരുന്നു സംഭവം. ഭീകരാക്രമണമാണ് ഉണ്ടായതെന്നും രാജ്യം ആക്രമിക്കപ്പെെെട്ടന്നും സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫാൻ ലൂഫ് വാൻ അറിയിച്ചിരുന്നു.

അമേരിക്കയിൽ ഉണ്ടായ വിമാനാപകടത്തിൽ നാലു പേർ മരിച്ചു.

07:59 am 8/4/2017 വാഷിംഗ്ടൺ: ഒറിഗോൺ സംസ്ഥാനത്താണ് സംഭവം. എന്താണ് അപകടകാരണമെന്ന് വ്യക്തമായിട്ടില്ലെന്ന് വ്യോമയാന വകുപ്പ് അധികൃതർ അറിയിച്ചു. കാലാവസ്ഥാസംബന്ധമായ പ്രശ്നങ്ങളാണോ സാങ്കേതിക തകരാറാണോ അപകട കാരണമെന്ന് പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. വിമാനത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത് ഇവരുടെ മൃതദേഹങ്ങൾ ലഭിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വെടിക്കെട്ട് ദുരന്തത്തിന് പിന്നില്‍ അട്ടിമറിയെന്ന് കേസില്‍ പ്രതികളായ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍.

07:58 am 8/4/2017 കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് പിന്നില്‍ അട്ടിമറിയെന്ന് കേസില്‍ പ്രതികളായ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍. സ്ഫോടനം നടത്തിയത് പുറത്ത് നിന്നെത്തിയ ചിലരാണെന്നും ദുരന്തം നടന്നയുടൻ കമ്മിറ്റി ഓഫീസ് ചിലര്‍ ആക്രമിച്ചുവെന്നും ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് പിഎസ് ജയലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുറ്റിങ്ങല്‍ ദുരന്തവുമായി ബന്ധപ്പെട്ട് 15 ക്ഷേത്രഭാരവാഹിള്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. വെടിക്കെട്ട് നടത്തരുതെന്ന് കളക്ടര്‍ ഉത്തരവിട്ടിട്ടും അത് ചെവിക്കൊള്ളാതെ മത്സരക്കമ്പം നടത്തി. 110 പേരുടെ മരണത്തിന് പ്രധാന ഉത്തരവാദികള്‍ ക്ഷേത്രഭാരവാഹികളാണെന്നതിന് Read more about വെടിക്കെട്ട് ദുരന്തത്തിന് പിന്നില്‍ അട്ടിമറിയെന്ന് കേസില്‍ പ്രതികളായ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍.[…]