സംസ്ഥാനത്ത് യു.ഡി.എഫും ബിജെപിയും ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ തുടങ്ങി.

07:34 am 6/4/2017 തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മക്കും ബന്ധുക്കള്‍ക്കും നേരെ ഇന്നലെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യു.ഡി.എഫും ബിജെപിയും ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ തുടങ്ങി. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും അവിടെ നിരാഹാര സമരം തുടരുകയാണ്. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ മലപ്പുറം ഒഴികെയുള്ള ജില്ലകളിലെല്ലാം പൂര്‍ണ്ണമാണ്. ഏതാനും ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളില്‍ നിരത്തിലിറങ്ങിയത്. Read more about സംസ്ഥാനത്ത് യു.ഡി.എഫും ബിജെപിയും ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ തുടങ്ങി.[…]

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരായ പൊലീസ് നടപടിയില്‍ വന്‍ പ്രതിഷേധം.

06:08 pm 5/4/2017 തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരായ പൊലീസ് നടപടിയില്‍ വന്‍ പ്രതിഷേധം. ഡി ജി പിയോട് മഹിജയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വി എസ് അച്യുതാനന്ദന്‍ ഡിജിപിയെ ഫോണില്‍ വിളിച്ച് ശകാരിച്ചു. നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്, ആദ്യ മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ പ്രതിപക്ഷം ബഹിഷ്‌കരിക്കും. ജിഷ്ണു കേസില്‍ സര്‍ക്കാരിനെ പൂര്‍ണ്ണമായും പ്രതിരോധത്തിലാക്കുന്നതായി പൊലീസ് ആസ്ഥാനത്തെ നടപടികള്‍. കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ച ഡിജിപി, ജിഷ്ണുവിന്റെ അമ്മയെ ബലംപ്രയോഗിച്ച് Read more about ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരായ പൊലീസ് നടപടിയില്‍ വന്‍ പ്രതിഷേധം.[…]

പാക്കിസ്ഥാനിലെ ലാഹോറിലുണ്ടായ ചാവേർ സ്ഫോടനത്തിൽ നാല് സൈനികരുൾപ്പെടെ ആറ് പേർ മരിച്ചു

06:05 pm 5/4/2017 ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിലുണ്ടായ ചാവേർ സ്ഫോടനത്തിൽ നാല് സൈനികരുൾപ്പെടെ ആറ് പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ലാഹോറിലുണ്ടായിരുന്ന സൈനിക വാഹനത്തിനു സമീപമാണ് ചാവേർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടർന്നു സുരക്ഷാ ഉദ്യോഗസ്ഥർ നഗരത്തിലെ മാർക്കറ്റ് അടയ്ക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്.

10:00 am 5/4/2017 സിയൂൾ: ലോക രാജ്യങ്ങളെ പ്രകോപിപ്പിച്ചുകൊണ്ട് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ബുധനാഴ്ച രാവിലെ ജപ്പാൻ കടൽ തീരത്തിനു സമീപമാണ് പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയൻ വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായിരിക്കുന്നത്. ഉത്തരകൊറിയ ഉയർത്തുന്ന ആണവ ഭീഷണി നേരിടുന്നതിനു ചൈനയുടെ സഹകരണം തേടുമെന്നും അവർ വിസമ്മതിച്ചാൽ ഏകപക്ഷീയ നടപടിക്ക് അമേരിക്ക തയാറാവുമെന്നും ട്രംപ് Read more about ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്.[…]

സിറിയയിലുണ്ടായ രാസായുധ പ്രയോഗത്തിൽ കുട്ടികളടക്കം 58 പേര്‍ കൊല്ലപ്പെട്ടു.

08:30 am 5/4/2017 ദമസ്കസ്: വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇദ്ലിബിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ എട്ടു വയസ്സിന് താഴെയുള്ള 11 കുട്ടികളുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. 300 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്തെ എല്ലാ ആശുപത്രികളും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നടന്നത് രാസായുധ ആക്രമണമാണെന്ന് മൃതദേഹങ്ങളുടെ അവസ്ഥയിൽ വ്യക്തമാകുന്നതായി സിറിയൻ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. വായിൽ നിന്ന് നുര പുറത്ത് വന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. 60 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. വിമതരുടെ കീഴിലുള്ള ഖാൻ ഷൈകൗൻ പട്ടണത്തിലാണ് ആക്രമണം നടന്നത്. Read more about സിറിയയിലുണ്ടായ രാസായുധ പ്രയോഗത്തിൽ കുട്ടികളടക്കം 58 പേര്‍ കൊല്ലപ്പെട്ടു.[…]

എകെ ശശീന്ദ്രനെ ഫോണ്‍കെണിയില്‍ പെടുത്തിയ കേസില്‍ ചാനല്‍ മേധാവി അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

08:08 am 5/4/2017 തിരുവനന്തപുരം: മുന്‍മന്ത്രി എകെ ശശീന്ദ്രനെ ഫോണ്‍കെണിയില്‍ പെടുത്തിയ കേസില്‍ ചാനല്‍ മേധാവി അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ചാനലിലെ മാധ്യമ പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍ എല്ലാം. ചാനല്‍ സിഇഒ അജിത്ത് കുമാര്‍, ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം തലവന്‍ ജയചന്ദ്രന്‍ എന്നിവര്‍ അറസ്റ്റിലായവരിലുണ്ട്. പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയ പ്രകാരം എട്ടു പേർ ഇന്നു രാവിലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാവുകയായിരുന്നു. മന്ത്രിയെ ഫോൺ വിളിച്ചതായി സംശയിക്കുന്ന പെൺകുട്ടിയും ചാനൽ ഡയറക്ടറും ഹാജരായില്ല. അറസ്റ്റ് തടയണമെന്ന പ്രതികളുടെ Read more about എകെ ശശീന്ദ്രനെ ഫോണ്‍കെണിയില്‍ പെടുത്തിയ കേസില്‍ ചാനല്‍ മേധാവി അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍[…]

രാ​ജ​സ്ഥാ​നി​ലെ അ​ല്‍​വാ​റി​ല്‍ പ​ശു​ക്ക​ള്ള​ക്ക​ട​ത്താ​രോ​പി​ച്ച് ഗോ ​സം​ര​ക്ഷ സം​ഘം അ​ടി​ച്ചു​കൊ​ന്നു

08:07 am 5/4/2017 ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ അ​ല്‍​വാ​റി​ല്‍ പ​ശു​ക്ക​ള്ള​ക്ക​ട​ത്താ​രോ​പി​ച്ച് ഗോ ​സം​ര​ക്ഷ സം​ഘം മു​സ്‌​ലിം യു​വാ​വി​നെ അ​ടി​ച്ചു​കൊ​ന്നു. ഹ​രി​യാ​ന സ്വ​ദേ​ശി പെ​ഹ്‌​ലു ഖാ​നാ​ണ് മ​രി​ച്ച​ത്. പ​ശു​ക്ക​ളെ ക​ട​ത്തു​ന്ന​തി​നി​ടെ പെ​ഹ്‌​ലു ഖാ​നു​ള്‍​പ്പെ​ടു​ന്ന പ​തി​ന​ഞ്ചം​ഗ സം​ഘ​ത്തെ ര​ണ്ട് ദി​വ​സം മു​മ്പാ​ണ് ഗോ ​സം​ര​ക്ഷ​ണ സം​ഘം ആ​ക്രി​മ​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ആ​റ് പേ​ര്‍​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഹ​രി​യാ​ന​യി​ലെ നു​ഹ് ജി​ല്ല സ്വ​ദേ​ശി​ക​ളാ​യ പ​തി​ന​ഞ്ച് പേ​ര്‍​ക്ക് നേ​രെ ര​ണ്ട് ദി​വ​സം മു​മ്പാ​ണ് ഗോ ​സം​ര​ക്ഷ​ണ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ല്‍​വാ​ര്‍ ദേ​ശീ​യ Read more about രാ​ജ​സ്ഥാ​നി​ലെ അ​ല്‍​വാ​റി​ല്‍ പ​ശു​ക്ക​ള്ള​ക്ക​ട​ത്താ​രോ​പി​ച്ച് ഗോ ​സം​ര​ക്ഷ സം​ഘം അ​ടി​ച്ചു​കൊ​ന്നു[…]

യുഎസ് സഖ്യസേന നടത്തിയ ആക്രമണത്തിൽ നാല് ഭീകരർ കൊല്ലപ്പെട്ടു.

06:29 pm 4/4/2017 മൊസൂൾ: ഇറാക്കിലെ മൊസൂളിൽ യുഎസ് സഖ്യസേന നടത്തിയ ആക്രമണത്തിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഐഎസ് ശക്തികേന്ദ്രങ്ങളിൽ ചൊവ്വാഴ്ച സഖ്യസേന നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. 16 മണിക്കൂർ നീണ്ടുനിന്ന ആക്രമണങ്ങൾക്കൊടുവിലാണ് ഭീകരരെ വധിക്കുവാൻ സാധിച്ചതെന്നു സൈനിക വക്താവ് അറിയിച്ചു.

എച്ച് 1 ബി വീസ ദുരുപയോഗപ്പെടുത്തുന്നതിന് എതിരേ യുഎസ് ആഭ്യന്തര വകുപ്പ് നടപടികൾ കർശനമാക്കി.

01:59 pm 4/4/2017 വാഷിംഗ്ടണ്‍: എച്ച് 1 ബി വീസ ദുരുപയോഗപ്പെടുത്തുന്നതിന് എതിരേ യുഎസ് ആഭ്യന്തര വകുപ്പ് നടപടികൾ കർശനമാക്കി. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. വരും ദിവസങ്ങളിൽ നടപടികൾ കൂടുതൽ കർശനമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിൽ ഏർപ്പെടാൻ വിദേശികൾക്ക് അമേരിക്ക നൽകുന്ന താത്കാലിക വീസയാണ് എച്ച് വൺ ബി. എന്നാൽ യുഎസിൽ ഇത്തരം ജോലിക്കാർ ഇല്ലെങ്കിൽ മാത്രമെ പുറത്ത് നിന്ന് റിക്രൂട്ട് ചെയ്യാവൂ Read more about എച്ച് 1 ബി വീസ ദുരുപയോഗപ്പെടുത്തുന്നതിന് എതിരേ യുഎസ് ആഭ്യന്തര വകുപ്പ് നടപടികൾ കർശനമാക്കി.[…]

വിജിലന്‍സിനെതിരെയുള്ള പരാമര്‍ശങ്ങളില്‍ നിലപാട് വ്യക്തമാക്കി ഹൈക്കോടതി.

01:55 pm 4/4/2017 കൊച്ചി: വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ചാനലുകള്‍ഇക്കാര്യം തെറ്റിദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും ജസ്റ്റിസ് പി ഉബൈദ് പറഞ്ഞു. ബെഞ്ചിലെ മറ്റൊരു കേസുമായി ഇതിനെ ബന്ധപ്പെടുത്തി ചാനലുകളില്‍ നടത്തിയ ചര്‍ച്ച നീതി നിര്‍വഹണത്തിലുള്ള ഇടപെടലും കോടതിയലക്ഷ്യവുമാണെന്നും ജസ്റ്റിസ് പി ഉബൈദിന്റെ ഉത്തരവില്‍ പറയുന്നു.ബജറ്റ് നിര്‍ദേശവുമായി ബന്ധപ്പെട്ട കേസ് പരിഗണക്കവെയാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്. സര്‍ക്കാരിന്റെ അവകാശരത്തില്‍ വിജിലന്‍സ് അമിതാധികാരം കാണിച്ചു. അതുകൊണ്ടുതന്നെ വിജിലന്‍സ് ഡയറക്ടറുടെ അമിതാധികാരം എന്തുകൊണ്ടാണ് നിയന്ത്രിക്കാത്തത് എന്നും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് Read more about വിജിലന്‍സിനെതിരെയുള്ള പരാമര്‍ശങ്ങളില്‍ നിലപാട് വ്യക്തമാക്കി ഹൈക്കോടതി.[…]