ഇന്ത്യൻ വംശജനെ ആക്രമിക്കുന്നതു തടയാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ അമേരിക്കൻ പൗരന് ഇന്ത്യൻ സമൂഹത്തിന്‍റെ ആദരവ്.

09:14 am 29/3/2017 കൻസാസ്: ഇന്ത്യൻ വംശജനെ ആക്രമിക്കുന്നതു തടയാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ അമേരിക്കൻ പൗരന് ഇന്ത്യൻ സമൂഹത്തിന്‍റെ ആദരവ്. ഹൂസ്റ്റണിലെ ഇന്ത്യൻ-അമേരിക്കൻ അസോസിയേഷനാണ് കൻസാസ് സ്വദേശിയായ ഇയാൻ ഗ്രില്ലറ്റിനെ ആരദിച്ചത്. നന്ദിസൂചകമായി ഒരു ലക്ഷം ഡോളറിന്‍റെ ചെക്ക് അദ്ദേഹത്തിനു സമ്മാനിച്ചു. ഫെബ്രുവരി 22ന് അമേരിക്കയിലെ ബാറിലുണ്ടായ വെടിവയ്പിൽ ഇന്ത്യൻ എൻജിനീയറായ ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് കുച്ചിബോത്ല എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ശ്രീനിവാസിനൊപ്പമുണ്ടായിരുന്ന ഇന്ത്യക്കാരനായ സുഹൃത്തിനു വെടിയേറ്റു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രില്ലറ്റിന് വെടിയേറ്റത്. കൈയിലും നെഞ്ചിലും Read more about ഇന്ത്യൻ വംശജനെ ആക്രമിക്കുന്നതു തടയാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ അമേരിക്കൻ പൗരന് ഇന്ത്യൻ സമൂഹത്തിന്‍റെ ആദരവ്.[…]

ജമ്മുകശ്‍മീരില്‍ സുരക്ഷാ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു

06:11 pm 28/3/2017 ജമ്മുകശ്‍മീരില്‍ സുരക്ഷാ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു. തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ അവിടെയെത്തിയ പ്രക്ഷോഭകാരികള്‍ സുരക്ഷാ സേനയ്‍ക്കു നേരെ കല്ലെറിയുകയും പ്രകോപനം സൃഷ്‌ടിക്കുകയും ചെയ്തെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിശദീകരണം. ഒരു തീവ്രവാദിയേയും സുരക്ഷാ സേന വധിച്ചിട്ടുണ്ട്. അക്രമം ഒന്നിനും പരിഹാരമല്ലെന്നും സമാധാനവും ചര്‍ച്ചകളുമാണ് ശാന്തിക്കുള്ള മാര്‍ഗമെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു.

യമനിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ആറു സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടു.

10:44 am 28/3/2017 സന: യമനിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ആറു സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടു. തെക്കൻ യമനിലെ ലഹ്‌ജി പ്രവിശ്യയിലുള്ള സർക്കാർ മന്ദിരത്തിനു നേരെയാണ് ബോംബാക്രമണമുണ്ടായത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ അൽക്വയ്ദയാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

പിണറായി വിജയനെ കൊലപ്പെടുത്താൻ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച ആർ.എസ്.എസ് നേതാവ് കുന്ദൻ ചന്ദ്രാവത് അറസ്റ്റിൽ.

10:33 pm 28/3/2017 ഭോപ്പാൽ: മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച ആർ.എസ്.എസ് നേതാവ് കുന്ദൻ ചന്ദ്രാവത് അറസ്റ്റിൽ. ഉൈജ്ജനിൽ നിന്ന് ഇന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൗ മാസം മൂന്നിന് ഉൈജ്ജനിലെ ശഹീദ് പാർക്കിൽ നടന്ന ചടങ്ങിലായിരുന്നു പിണറായിയെ വധിക്കുന്നവർക്ക് തെൻറ സ്വത്ത് വിറ്റിട്ടായാലും ഒരു കോടി രൂപ നൽകുമെന്ന് ഇയാൾ പ്രഖ്യാപിച്ചത്. പ്രസ്താവന വിവാദമായതിനെ തുടർന്ന് ബി.ജെ.പിയും ആർ.എസ്.എസും ഇയാളെ തള്ളിപ്പറയുകയും ആർ.എസ്.എസിെൻറ Read more about പിണറായി വിജയനെ കൊലപ്പെടുത്താൻ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച ആർ.എസ്.എസ് നേതാവ് കുന്ദൻ ചന്ദ്രാവത് അറസ്റ്റിൽ.[…]

വൈറ്റ് ഹൗസിന്‍റെ മതിലുചാടാൻ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

07:37 am 28/3/2017 വാഷിംഗ്ടൺ: വൈറ്റ് ഹൗസിന്‍റെ മതിലുചാടാൻ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മുൻപ് രണ്ടു തവണ ഇതേ കാര്യത്തിനു അറസ്റ്റിലായ ഇവർ മൂന്നാമതും മതിലുചാടാൻ ശ്രമിക്കവേയാണ് പിടിയിലായത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി തിനിക്ക് സംസാരിക്കണം എന്നാണ് യുവതി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ആദ്യ രണ്ടു തവണ ഇവരെ വെറുതെ വിട്ട സുരക്ഷാ ഉദ്യോഗസ്ഥർ പുക്ഷേ, ഇത്തവണ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ചു കയറയതിനും ഒപ്പം കോടതി Read more about വൈറ്റ് ഹൗസിന്‍റെ മതിലുചാടാൻ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.[…]

ലണ്ടൻ പാർലമെന്‍റ് ആക്രമണം:ഭീകര സംഘടനകളുമായി ബന്ധമില്ലെന്ന് പോലീസ്.

07:35 am 28/3/2017 ലണ്ടൻ: ലണ്ടൻ പാർലമെന്‍റ് മന്ദിരത്തിനു സമീപം ആക്രമണം നടത്തിയ ഖാലിദ് മസൂദിന് ഐഎസ്, അൽ ക്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമില്ലെന്ന് പോലീസ്. ഭീകര സംഘടനകളുമായി മസൂദിന് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നുമില്ലെന്ന് ന്യൂ സ്കോട്ട്ലൻഡ് യാർഡ് ഡെപ്യൂട്ടി അസിസ്റ്റന്‍റ് കമ്മീഷണർ നീൽ ബസു പറഞ്ഞു. 82 സെക്കൻഡ് ഭീർഘിച്ച ആക്രമണത്തിൽ അക്രമി ഉൾപ്പെടെ പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി 12 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു.

രാ​ജ്ഞി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത കൂ​റ്റ​ൻ സ്വ​ർ​ണ നാ​ണ​യം ക​ള​വ് പോ​യി.

07:33 am 28/3/2017 ബെ​ർ​ലി​ൻ: ഏ​ക​ദേ​ശം 26 കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ നാ​ണ​യ​മാ​ണ് ജ​ർ​മ​നി​യി​ലെ മ്യൂ​സി​യ​ത്തി​ൽ​നി​ന്നും ക​ള​വ് പോ​യ​ത്. ബി​ഗ് മാ​പ്പി​ൾ ലീ​ഫ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ക​നേ​ഡി​യ​ൻ നാ​ണ​യ​ത്തി​ന്‍റെ മു​ഖ​വി​ല 10 ല​ക്ഷം ഡോ​ള​റാ​ണ്. 24 കാ​ര​റ്റ് ശു​ദ്ധ സ്വ​ർ​ണ​ത്തി​ൽ തീ​ർ​ത്ത നാ​ണ​യത്തിന് 100 കി​ലോ ഭാരമാണുള്ളത്. ബെ​ർ​ലി​നി​ലെ ബോ​ഡെ മ്യൂ​സി​യ​ത്തി​ൽ​നി​ന്നാ​ണ് നാ​ണ​യം ക​ള​വ് പോ​യ​ത്. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 3.30 നാ​യി​രി​ക്കാം ക​ള​വ് ന​ട​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വ​ലി​യ നാ​ണ​യ​മാ​യ​തി​നാ​ൽ ഒ​റ്റ​യ്ക്ക് ഒ​രാ​ൾ​ക്ക് ക​ള​വ് Read more about രാ​ജ്ഞി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത കൂ​റ്റ​ൻ സ്വ​ർ​ണ നാ​ണ​യം ക​ള​വ് പോ​യി.[…]

എസ്എസ്എല്‍സി വിവാദത്തില്‍ രണ്ടു അദ്യാപകര്‍ക്കെതിരെ നടപടി

07:44 pm 37/3/2017 തിരുവനന്തപുരം: എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ വിവാദത്തില്‍ രണ്ട് അദ്യാപകര്‍ക്കെതിരെ നടപടി. ചോദ്യങ്ങള്‍ തയ്യാറാക്കിയ പാനല്‍ തലവനേയും, ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനേയും പരീക്ഷാ ചുമതലകളില്‍ നിന്ന് വിലക്കി. പരീക്ഷാനടത്തിപ്പില്‍ തെറ്റുപറ്റിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റസമ്മതം നടത്തി. പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്വസ്റ്റന്‍ ബോര്‍ഡ് തലവന്‍ കെ ജി വാസു, ചോദ്യപേപ്പര്‍ തയ്യാറാക്കിയ സുജിത്ത് കുമാര്‍ എന്നിവരെ പരീക്ഷയും മൂല്യനിര്‍ണ്ണയുവുമായി ബന്ധപ്പെട്ട Read more about എസ്എസ്എല്‍സി വിവാദത്തില്‍ രണ്ടു അദ്യാപകര്‍ക്കെതിരെ നടപടി[…]

മണിപ്പൂരിലെ സേനാപതി ജില്ലയിൽ ബസ് നദിയിലേക്കു മറിഞ്ഞ് 10 പേർ മരിച്ചു.

04:17 pm 26/3/2017 ഇംഫാൽ: 20 പേർക്കു പരിക്കേറ്റു. ഇംഫാൽ-ദിമാപൂർ ദേശീയ ഹൈവേയിൽ തിങ്കളാഴ്ച രാവിലെ 3.30 നാണ് അപകടമുണ്ടായത്. ബസ് മറിയാനുള്ള കാരണം വ്യക്തമല്ല. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

ഓസ്ട്രേലിയയിൽ മൂവായിരത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു.

10:37 am 27/3/2017 സിഡ്നി: ഓസ്ട്രേലിയയിൽ ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ക്യൂൻസ്‌ലാൻഡ് തീരപ്രദേശത്തെ മൂവായിരത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. മണിക്കൂറിൽ 240 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പു നൽകി.