ജമ്മു കാഷ്മീരിൽ മന്ത്രിയുടെ വീടിനു നേരെ ഭീകരാക്രമണം.

10:36 am 27/3/2017 ശ്രീനഗർ: മെഹബൂബ മന്ത്രിസഭയിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി)യുടെ മന്ത്രി ഫറൂഖ് അന്ദ്രാബിയുടെ അനന്ത്നാഗിലെ വീടിനുനേർക്കാണ് ആക്രമണമുണ്ടായത്. വെടിവയ്പിനെ തുടർന്ന് രണ്ടു പോലീസുകാർക്കു പരിക്കേറ്റു. ആയുധങ്ങൾ തട്ടിയെടുത്തതായും റിപ്പോർട്ടുണ്ട്. ആക്രമണ സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല.

ചൈനയിലെ യാംഗ്ബി കൗണ്ടിയിൽ ഭൂചലനം.

10:24 am 27/3/2017 ബെയ്ജിംഗ്: ചൈനയിലെ യാംഗ്ബി കൗണ്ടിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. പ്യൂപിംഗ് ഗ്രാമത്തിലെ ചില വീടുകൾ തകർന്നതായി റിപ്പോർട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തകർ എത്തിച്ചേർന്നതായും അധികൃതർ അറിയിച്ചു.

ഇറ്റായിൽ പിഞ്ചുകുഞ്ഞ് കൂട്ടമാനഭംഗത്തിനിരയായി.

07:02 am 27/3/2017 ഇറ്റാ: ഉത്തർപ്രദേശിലെ ഇറ്റായിൽ പിഞ്ചുകുഞ്ഞ് കൂട്ടമാനഭംഗത്തിനിരയായി. ജയ്തേര കോട്വാലിയിലെ നാഗ്ല ബീച്ച് വില്ലേജിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ആറു വയസുകാരിയായ കുഞ്ഞിനെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. അയൽവാസിയായ യുവാവാണ് കുട്ടിയെ വീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയത്. കേസുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ മ​രി​ച്ചു.

05:45 pm 26/3/2017 ദു​ലെ: മ​ഹാ​രാ​ഷ്ട്ര​യി​ൽ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ ദു​ലെ അ​ക്ബ​ർ ചൗ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. ക്ഷേ​ത്ര പൂ​ജാ​രി​യാ​യ രാം ​ശ​ർ​മ (45), ഇ​യാ​ളു​ടെ അ​മ്മ ശോ​ഭ (62), ഭാ​ര്യ ജ​യ​ശ്രീ (35), മ​ക്ക​ളാ​യ സാ​യി റാം (12), ​രാ​ധേ റാം (10) ​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​നി​ല​കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​യ​ത്. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് പു​ക വ്യാ​പി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. സി​ഗ്ന​ൽ ഉ​പ​യോ​ഗി​ച്ച് പ്രവർത്തിക്കുന്ന വാ​തി​ൽ പു​ക ഉ​യ​ർ​ന്ന​തോ​ടെ തു​റ​ക്കാ​നാ​വാ​തെ​വ​ന്നു. Read more about മ​ഹാ​രാ​ഷ്ട്ര​യി​ൽ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ മ​രി​ച്ചു.[…]

ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ രാ​ജി​വ​ച്ചു.

03:30 0m 26/3/2017 കോ​ഴി​ക്കോ​ട്: ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ രാ​ജി​വ​ച്ചു. ലൈം​ഗി​കാ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് രാ​ജി. താ​ൻ തെ​റ്റ് ചെ​യ്തി​ട്ടി​ല്ല‌െ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഏ​ത് ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ടും അ​ന്വേ​ഷി​പ്പി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ്റ​സ​മ്മ​ത​മ​ല്ല ത​ന്‍റെ രാ​ജി​യെ​ന്നും രാ​ഷ്ട്രീ​യ ധാ​ർ​മ്മി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നാ​ണ് ഒ​ഴി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​യു​ടെ​യും മു​ന്ന​ണി​യു​ടെ​യും അ​ന്ത​സ് സം​ര​ക്ഷി​ക്കു​മെ​ന്നും ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രാ​തി​യു​മാ​യെ​ത്തി​യ യു​വ​തി​യോ​ട് ഫോ​ണി​ലൂ​ടെ ലൈം​ഗി​ക​ചു​വ​യു​ള്ള ‌സം​ഭാ​ഷ​ണം ന​ട​ത്തി എ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് രാ​ജി. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി ത​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും സ്വ​മേ​ധ​യാ രാ​ജി​വ​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പിണറായി Read more about ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ രാ​ജി​വ​ച്ചു.[…]

ബം​ഗ്ലാ​ദേ​ശി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ‌ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

02:04 pm 26/3/2017 ധാ​ക്കാ: ബം​ഗ്ലാ​ദേ​ശി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ‌ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച ദാ​മു​റു​ദ ഉ​പ​ശി​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ആ​ളു​ക​ളെ ക​യ​റ്റി​വ​ന്ന ലോ​റി​യി​ൽ ട്ര​ക്ക് ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ട്ര​ക്കി​ന്‍റെ ഡ്രൈ​വ​റും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

കോംഗോയിൽ വിമതർ 40 പോലീസുകാരെ വധിച്ചു.

08:00 am 26/3/2017 ബെനി(കോംഗോ): ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വിമതർ 40 പോലീസുകാരെ വധിച്ചു. കോംഗോയിലെ കസയ് പ്രവിശ്യയിലാണ് സംഭവം. കംവിന നസാപു എന്നറിയപ്പെടുന്ന വിമത സംഘമാണ് ആക്രമണം നടത്തിയത്. തിഷികാപ്പയിൽ നിന്ന് കനംഗയിലേക്ക് പോവുകയായിരുന്ന പോലീസ് സംഘത്തെ വിമതർ ആക്രമിക്കുകയായിരുന്നു. എന്നാൽ പ്രാദേശിക ഭാഷ സംസാരിക്കുന്ന ആറു പോലീസുകാരെ വിമതർ വെറുതെ വിട്ടതായി കസയ് അംസംബ്ലി പ്രസിഡന്‍റ് ഫ്രാൻകോയിസ് കലംബ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ കംവിന നസാപു നേതാവിനെ സുരക്ഷ സേന വധിച്ചതോടെ കസയ് മേഖലയിൽ Read more about കോംഗോയിൽ വിമതർ 40 പോലീസുകാരെ വധിച്ചു.[…]

ചൈ​ന​യി​ലെ ഗ്വാ​ൻ​ഡോം​ഗ് പ്ര​വ​ശ്യ​യി​ൽ പ​വ​ർ പ്ലാ​ന്‍റി​ലെ പ്ലാ​റ്റ്ഫോം ത​ക​ർ​ന്ന് ഒ​ന്പ​തു പേ​ർ മ​രി​ച്ചു.

07:49 am 26/3/2017 ഗ്വാ​ൻ​ഷു: തെ​ക്ക​ൻ ചൈ​ന​യി​ലെ ഗ്വാ​ൻ​ഡോം​ഗ് പ്ര​വ​ശ്യ​യി​ൽ പ​വ​ർ പ്ലാ​ന്‍റി​ലെ പ്ലാ​റ്റ്ഫോം ത​ക​ർ​ന്ന് ഒ​ന്പ​തു പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഗ്വാ​ൻ​ഷു​വി​ലെ തെ​ർ​മ​ൽ പ​വ​ർ പ്ലാ​ന്‍റ് ഏ​ഴി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു​ണ്ട്.

അമേരിക്കയിൽ അജ്ഞാതന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു.

05:49 pm 25/3/2017 വാഷിംഗ്ടൺ: സംഭവത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. അമേരിക്കയിലെ മിസോറിയിലാണ് സംഭവം. 15 വയസുകാരനായ കുട്ടിയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റവരിൽ ഒരാളുടെ നില അതീവഗുരുതരമാണ്. വെടിവയ്പിനു പിന്നിൽ ഒന്നിലേറെപ്പെരുണ്ടെന്നാണ് പോലീസ് നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

നിരോഘനം ലംഘിച്ച് കൊല്ലത്ത് വീണ്ടും മത്സര വെടിക്കെട്ട്

05:38 pm 25/3/2017 കൊല്ലം: പുറ്റിങ്ങള്‍ ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും നിരോഘനം ലംഘിച്ച് കൊല്ലത്ത് വീണ്ടും മത്സര വെടിക്കെട്ട്. മലനട ദുര്യോധന ക്ഷേത്രത്തിലാണ് ഇന്ന് പുലര്‍ച്ചെ മത്സരക്കമ്പം നടന്നത്. വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്ഷേത്രം ഭാരവാഹികളായ 22 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മത്സര വെടിക്കെട്ട് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന പുറ്റിങ്ങല്‍ ദുരന്തത്തില്‍ 118 പേരാണ് കൊല്ലം ജില്ലയിലെ പരവൂരില്‍ മരിച്ചത്. ഇതിന് ശേഷം Read more about നിരോഘനം ലംഘിച്ച് കൊല്ലത്ത് വീണ്ടും മത്സര വെടിക്കെട്ട്[…]