ചൈനയിലെ രണ്ടു സ്വർണ ഖനികളിലായുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു.

12:38 pm 25/3/2017 ബെയ്ജിംഗ്: ചൈനയിലെ രണ്ടു സ്വർണ ഖനികളിലായുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. ഹെനൻ പ്രവിശ്യയിലെ ഖനികളിലാണ് അപകടമുണ്ടായത്. ഖനികളിൽ നിന്ന് പുക ക്രമാതീതമായി ഉയർന്നതാണ് അപകടകാരണമെന്നാണ് നിഗമനം. ലിംഗ്ബാംവോ നഗരത്തിലുള്ള നാഷണൽ ഗോൾഡ് ഗ്രൂപ്പിന്‍റെ ഖനിയിലാണ് അദ്യം അപകടം നടന്നത്. ഈ സമയം 12 തൊഴിലാളികളും ആറ് മാനേജ്മെന്‍റ് സ്റ്റാഫുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരിൽ ഏഴു പേർ മരിച്ചു. ബാക്കിയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊട്ടടുത്തു തന്നെയുള്ള ഖനിയിൽ ആറു പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ Read more about ചൈനയിലെ രണ്ടു സ്വർണ ഖനികളിലായുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു.[…]

മല്യയെ തിരിച്ചെത്തിക്കാനുള്ള നടപടികൾ പൂർത്തിയാകാറായി

08:02 am 25/3/2017 ദില്ലി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന മദ്യവ്യവസായിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്. മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ അനുമതി കിട്ടി. യു.കെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് അനുമതി നല്‍കിയ സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‍ട്രേറ്റിന്റെ പരിഗണനയ്‌ക്ക് വിട്ടു. മല്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് അയക്കുന്ന കാര്യത്തില്‍ ജില്ലാ ജഡ്ജി തീരുമാനമെടുക്കും. വിദേശകാര്യ വക്താവ് ഗോപാല്‍ ബഗ്‍ലേയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പ്പയെടുത്ത ശേഷം കഴിഞ്ഞ Read more about മല്യയെ തിരിച്ചെത്തിക്കാനുള്ള നടപടികൾ പൂർത്തിയാകാറായി[…]

പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ നാവിക സേന പിടിച്ചെടുത്തു.

07:49 am 25/3/2017 അഹമ്മദാബാദ്: ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ നാവിക സേന പിടിച്ചെടുത്തു. സംഭവത്തിൽ ഒന്പത് മത്സ്യബന്ധന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. കുച്ച് ജില്ലയിലെ ജക്കാവു തീരത്താണ് സംഭവം. ഇന്ത്യൻ സമുദ്രാതിർത്തിയോടു ചേർന്നുവന്ന ബോട്ടാണ് നാവിക സേന പിടച്ചെടുത്തത്.

കുണ്ടറ പീഡനക്കേസ്: പ്രതിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു‍.

07:10 pm 24/3/2017 കൊല്ലം: കുണ്ടറ പീഡനക്കേസ് പ്രതിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു‍. 13കാരിയെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന് ഒത്താശ ചെയ്തെന്ന പരാതിയിലാണ് നടപടി. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇവരുടെ അറിവോടെയായിരുന്നു പീഡനം നടന്നതെന്ന് പോലീസിന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിലാണ് നടപടി. നേരത്തേ ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയായ മുത്തച്ഛനെ അറസ്റ്റ് ചെയ്തത്. എന്നാൽ പെൺകുട്ടിയെ കൂടുതൽ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഭാര്യയുടെ പങ്ക് വ്യക്തമായത്. കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവാണ് 13കാരി. പ്രതി മൂന്ന് വര്‍ഷമായി തന്നെ Read more about കുണ്ടറ പീഡനക്കേസ്: പ്രതിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു‍.[…]

ഉത്തർപ്രദേശിൽ 300 അറവുശാലകൾ അടച്ചുപൂട്ടി.

7:00 pm _24/3/2017 ലക്നോ: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനധികൃത അറവുശാലകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നു പോലീസിനു നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നു പോലീസ് നടത്തിയ പരിശോധനകളിലാണ് സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്ന 300 അറവുശാലകൾ അടച്ചുപൂട്ടിയത്. അതേസമയം യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂരിൽ മാംസത്തിനും വിലക്കേർപ്പെടുത്തി. മണ്ഡലത്തിൽ നൂറോളം അറവുശാലകളാണ് ഒറ്റ രാത്രി കൊണ്ട് പൂട്ടിയത്. ലൈസൻസ് പുതുക്കാതെ അനധികൃതമെന്ന പേരിലാണ് അറവുശാലകൾ പൂട്ടിയത്. ബീഫിനു പുറമെ കോഴി, ആട്, മത്സ്യം തുടങ്ങിയവയും ഗോരഖ്പൂരിൽ Read more about ഉത്തർപ്രദേശിൽ 300 അറവുശാലകൾ അടച്ചുപൂട്ടി.[…]

ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി

01:06 pm 24/3/2017 അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. ഒബാമ കെയറിന് പകരം ട്രംപ് കൊണ്ടുവന്ന ഹെൽത്ത് കെയര്‍ ബില്ല് യുഎസ് കോണ്‍ഗ്രസിൽ വോട്ടിനിടാനായില്ല. ബില്ല് പാസാകാൻ ആവശ്യമായ ഭൂരിപക്ഷം സഭയിൽ ഇല്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് വോട്ടെടുപ്പ് ഇന്നത്തേയ്‍ക്കു മാറ്റിവയ്ക്കുന്നതായി സ്പീക്കർ പോൾ റയൻ അറിയിച്ചത്. ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച് റിപബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ ഉയർന്ന എതിർപ്പുകളാണ് ട്രംപ് കെയറിന് തിരിച്ചടിയായത്. യാഥാസ്ഥിതികവാദികളായ ഫ്രീഡം കോക്കസ് വിഭാഗമാണ് ട്രംപ് കെയറിലെ വ്യവസ്ഥകളിൽ എതിർപ്പ് Read more about ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി[…]

ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് ആസ്ഥാനത്ത് വൻ തീപിടിത്തം.

07:46 am 24/3/2017 ധാക്ക: ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് ആസ്ഥാനത്ത് വൻ തീപിടിത്തം. മോത്തിജ്ഹീലിലുള്ള 32 നില കെട്ടിടത്തിലാണ് വ്യാഴാഴ്ച രാത്രി 9.45 ഓടെ തീപിടിത്തമുണ്ടായത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥൻ അറിയിച്ചു. കെട്ടിടത്തിന്‍റെ 13-ാം നിലയിലുണ്ടായ തീ അടുത്ത നിലകളിലേക്കും പടർന്നിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ല. ബഗ്ലാദേശിലെ ഉയരം കൂടിയ കെട്ടിടങ്ങളിൽ ഒന്നാണ് 115 മീറ്റർ ഉയരമുള്ള ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് Read more about ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് ആസ്ഥാനത്ത് വൻ തീപിടിത്തം.[…]

ലണ്ടന്‍ സ്ഫോടനം; ഐ എസ് ഉത്തരവാദിത്തം ഏറ്റെടുത്തു

07:44 amm24/3/2017 ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിൻറെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ എസ്) ഏറ്റെടുത്തു. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് സംഘടന അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ബ്രിട്ടീഷ് പാർലമെൻറിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ സ്ത്രീയും പൊലീസുകാരനുമടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിലടക്കം 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ ഫ്രഞ്ച്, ദക്ഷിണകൊറിയൻ പൗരന്മാരും ഉൾപ്പെടുന്നു. ആക്രമിയെ പൊലീസ് വെടിവെച്ചു കൊന്നിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഏഴു പേരുടെ നില ഗുരുതരമാണ്. അതേസമയം അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും Read more about ലണ്ടന്‍ സ്ഫോടനം; ഐ എസ് ഉത്തരവാദിത്തം ഏറ്റെടുത്തു[…]

റോമിലെ കടലിൽ അഭയാർഥി ബോട്ട് മുങ്ങി 240 പേർ മരിച്ചു.

07:33 am 24/3/2017 റോം: മെഡിറ്ററേനിയൻ കടലിൽ അഭയാർഥി ബോട്ട് മുങ്ങി 240 പേർ മരിച്ചു. അഞ്ചു പേർ മരിച്ചതായാണ് ഒൗദ്യോഗിക അറിയിപ്പെങ്കിലും 235 പേരെ കാണാതായെന്നും അവരെല്ലാം തന്നെ മരിച്ചുവെന്നും രക്ഷാപ്രവർത്തനം നടത്തിയ പ്രോആക്ടീവ് ഓപ്പണ്‍ ആംസ് വക്താവ് ലോറ ലനുസ അറിയിച്ചു. ലിബിയയിൽ നിന്നു പോയ രണ്ടു ബോട്ടുകളാണ് മുങ്ങിയത്. വടക്കൻ ആഫ്രിക്കയിൽ നിന്നും പടിഞ്ഞാറൻ മെഡിറ്ററേനിയൻ വഴി യൂറോപ്പിലേക്ക് പുറപ്പെടുന്ന കുടിയേറ്റക്കാരിൽ നിരവധി പേരാണ് മരിക്കുന്നത്. കഴിഞ്ഞ വർഷം കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് Read more about റോമിലെ കടലിൽ അഭയാർഥി ബോട്ട് മുങ്ങി 240 പേർ മരിച്ചു.[…]

സഹപ്രവർത്തകൻ നടത്തിയ വെടിവയ്പിൽ ഒന്പത് അഫ്ഗാൻ പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

07:12 pm 23/3/2017 കാബൂൾ: കുണ്ഡൂസ് പ്രവിശ്യയിലെ ചെക്ക്പോസ്റ്റിലായിരുന്നു കൂട്ടക്കൊല നടന്നത്. അഫ്ഗാൻ ലോക്കൽ പോലീസിൽ അംഗമായ പോലീസ് ഉദ്യോഗസ്ഥൻ സഹപ്രവർത്തകർക്കു നേർക്കു വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഒന്പതുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായി കരാമ പ്രസ് റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിനുശേഷം പോലീസുകാരുടെ മൃതദേഹങ്ങൾ കത്തിക്കാനും കൊലയാളി ശ്രമിച്ചു. ഇതിനുശേഷം അക്രമി ആയുധങ്ങൾ കവർന്ന് താലിബാനിൽ ചേർന്നു. കഴിഞ്ഞദിവസം, ഹെൽമണ്ട് പ്രവിശ്യയിൽ അഫ്ഗാൻ സൈനികൻ നടത്തിയ വെടിവയ്പിൽ യുഎസ് സൈനികർക്കു പരിക്കേറ്റിരുന്നു.