അരുണാചൽ പ്രദേശിലെ മഞ്ഞുവീഴ്ചയെ തുടർന്ന് കുടുങ്ങിപ്പോയ 127 വിനോദ സഞ്ചാരികളെ സുരക്ഷാസേന രക്ഷപ്പെടുത്തി.
08:33 am 20/3/2017 ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാംഗിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കുടുങ്ങിപ്പോയ 127 വിനോദ സഞ്ചാരികളെ സുരക്ഷാസേന രക്ഷപ്പെടുത്തി. ജപ്പാൻ, ന്യൂസിലാൻഡ്, ബൾഗേറിയ എന്നിവിടങ്ങളിൽനിന്നുള്ള അഞ്ചു വിദേശ സഞ്ചാരികളും ഇതിൽ ഉൾപ്പെടുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അഹിർഗ്രാഹ്, നുറനാംഗ് എന്നിവിടങ്ങളിലാണ് സഞ്ചാരികൾ കുടുങ്ങിപ്പോയത്. മഞ്ഞുവീഴ്ചയെ തുടർന്ന് റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.










