എത്യോപ്യയിൽ മാലിന്യക്കൂന ഇടിഞ്ഞു വീണു മരിച്ചവരുടെ എണ്ണം 82 ആയി.

08:10 am 15/3/2017 അഡിസ് അബാബ: എത്യോപ്യയിൽ ശനിയാഴ്ച മാലിന്യക്കൂന ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 82 ആയി. എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലാണ് സംഭവം. അപകടത്തിൽ നിരവധി ആളുകളെ കാണാതായിട്ടുണ്ട്. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണെന്നു ടെലികോംമന്ത്രി നെജ്റി ലെൻചോ പറഞ്ഞു. ചൊവ്വാഴ്ച രക്ഷാപ്രവർത്തകർ ഒരു സ്ത്രീയെ ജീവനോടെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു രക്ഷിച്ചതായും ലെൻചോ പറഞ്ഞു. അപകടത്തെ തുടർന്നു രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ Read more about എത്യോപ്യയിൽ മാലിന്യക്കൂന ഇടിഞ്ഞു വീണു മരിച്ചവരുടെ എണ്ണം 82 ആയി.[…]

സത്യപ്രതിജ്ഞ ഇന്ന്

07:59 am 15/3/2017 മണിപ്പൂരിൽ മുഖ്യമന്ത്രിയായി ബിജെപിയുടെ ബിരേൻ സിംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള സത്യവാചകം ചൊല്ലിക്കൊടുക്കും. ഉച്ചക്ക് ഒരു മണിക്കാണ് ചടങ്ങ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. നാഷണൽ പീപ്പിൾസ് പാര്‍ട്ടി, നാഗാ പീപ്പിള്‍ ഫ്രണ്ട് എന്നീ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇരു പാര്‍ട്ടികള്‍ക്കും മന്ത്രിസഭയിലും പങ്കാളിത്തം ഉണ്ടാകും. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന മണിപ്പൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസിന് ഗവര്‍ണര്‍ക്ക് Read more about സത്യപ്രതിജ്ഞ ഇന്ന്[…]

ബിജെപി കൗണ്‍സിലറെ വെട്ടിക്കൊന്നു.

06:57 pm 14/3/2017 ബംഗളുരു: ബംഗളുരുവിൽ ബിജെപി കൗണ്‍സിലറെ വെട്ടിക്കൊന്നു. അനേകലിൽവച്ചാണ് ശ്രീനിവാസ് പ്രസാദിനു നേർക്ക് ആക്രമണമുണ്ടായത്. പുലർച്ചെ അഞ്ചോടെ അജ്ഞാതർ ശ്രീനിവാസിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിനുപിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന്‍റെ കാരണത്തെ സംബന്ധിച്ച് പോലീസിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

ത്രിപുരയിലെ അഗർത്തലയിൽ തൃണമൂൽ കോണ്‍ഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

02:41 pm 14/3/2017 അഗർത്തല: ത്രിപുരയിലെ അഗർത്തലയിൽ തൃണമൂൽ കോണ്‍ഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. രണ്ടു മാധ്യമപ്രവർത്തകർ ഉൾപ്പെടെ 17 പേർക്ക് സംഘർഷത്തിനിടെ പരിക്കേറ്റു. ബിജെപി പ്രവർത്തകനെ തൃണമൂൽ നേതാവിന്‍റെ സഹോദരൻ മർദിച്ചെന്ന ആരോപണമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് വെസ്റ്റ് ത്രിപുര എസ്പി അഭിജിത്ത് സപ്തർഷി പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബിജെപി പ്രവർത്തകനെ തൃണമൂൽ നേതാവ് സൂധീപ് റോയ് ബർമന്‍റെ സഹോദരൻ സന്ദീപ് റോയി മർദിച്ചെന്ന പരാതിയുമായി ബിജെപി രംഗത്തെത്തുകയായിരുന്നു. ഇതേത്തുടർന്നു വെസ്റ്റ് അഗർത്തല സ്റ്റേഷനിൽ പരാതി Read more about ത്രിപുരയിലെ അഗർത്തലയിൽ തൃണമൂൽ കോണ്‍ഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.[…]

26 വയസുകാരിയെ അഞ്ചംഗ സംഘം ചേർന്ന് മാനഭംഗപ്പെടുത്തി.

12:42pm 14/3/2017 ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലുള്ള ഫ്ളാറ്റിൽ 26 വയസുകാരിയെ അഞ്ചംഗ സംഘം ചേർന്ന് മാനഭംഗപ്പെടുത്തി. രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെയാണ് സംഘം മണിക്കൂറുകളോളം പീഡിപ്പിച്ചത്. ഒടുവിൽ രക്ഷപ്പെടാൻ കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്ന് ചാടിയ യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ എല്ലാം അറസ്റ്റിലായിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗർ മേഖലയിലുള്ള ഫ്ളാറ്റിൽ വച്ചാണ് സംഭവം. പരിചയക്കാരനായ വികാസും സുഹൃത്തുകളും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയെ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം സുഹൃത്തുക്കളെ Read more about 26 വയസുകാരിയെ അഞ്ചംഗ സംഘം ചേർന്ന് മാനഭംഗപ്പെടുത്തി.[…]

32 താലിബാൻ തടവുകാരെ മോചിപ്പിച്ചു.

09:34 am 14/3/2017 കാബൂൾ: അഫ്ഗാനിസ്ഥാൻ സുരക്ഷാസേന 32 താലിബാൻ തടവുകാരെ മോചിപ്പിച്ചു. അഫ്ഗാനിസ്ഥാനിലെ ഹെൽമാഡ് പ്രവിശ്യയിൽ പ്രത്യേക സേനവിഭാഗം നടത്തിയ ആക്രമണത്തിലാണ് തടവുകാരെ മോചിപ്പിക്കുവാൻ സാധിച്ചതെന്നു സൈനിക വക്താവ് പറഞ്ഞു. കഴിഞ്ഞ മേയിൽ അഫ്ഗാൻ സേന 60 താലിബാൻ തടവുകാരെ മോചിപ്പിച്ചിരുന്നു. ഭീകരരുടെ ശക്തി കേന്ദ്രമായ ഹെൽമാഡിൽനിന്നുമാണ് സൈന്യം തടവുകാരെ മോചിപ്പിച്ചത്.

മാലിയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സൈനികരുൾപ്പെടെ നാലു പേർ മരിച്ചു.

09:25am 14/3/2017 ബാമാകോ: ആഫ്രിക്കൻ രാജ്യമായ മാലിയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സൈനികരുൾപ്പെടെ നാലു പേർ മരിച്ചു. നൈജർ അതിർത്തിക്കു സമീപമുള്ള അൻസോഗോ നഗരത്തിൽ തിങ്കളാഴ്ച സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ കൊല്ലപ്പെട്ടത്. പ്രദേശത്തെ വ്യാപാരികളെ സംരക്ഷിക്കുന്നതിനായി സൈന്യത്തിനെ വിന്യസിച്ചിരുന്നു. ഇവർക്കു നേരെയാണ് ഭീകരാക്രമണമുണ്ടായത്. ഭീകരർ രണ്ട് സൈനിക വാഹനങ്ങൾ തട്ടിയെടുത്തതായും സൈനിക വക്താവ് അറിയിച്ചു.

ഡോണൾഡ് ട്രംപ് തന്‍റെ ഒരു വർഷത്തെ ശമ്പളം സഹായ ധനമായി നൽകുന്നു.

09:24 am 14/3/2017 വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ ഒരു വർഷത്തെ ശമ്പളം സഹായ ധനമായി നൽകുന്നു. 400,000 ഡോളറാണ് അദ്ദേഹത്തിന്‍റെ ഒരു വർഷത്തെ ശമ്പളം. വൈറ്റ് ഹൗസ് വക്താവ് സീൻ സ്പെൻസറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശമ്പളം ഓരോ മാസവും സഹായധനമായി നൽകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെന്നാണ് വിവരം. മാസശമ്പളം ഇത്തരത്തിൽ സഹായ ധനമായി നൽകുന്ന മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്‍റാണ് ട്രംപ്. ജോൺ.എഫ്.കെന്നഡിയും ഹെർബർട്ട് ഹൂവറുമാണ് ഇതിനു മുൻപ് ശമ്പളം മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്കായി നൽകിയത്. Read more about ഡോണൾഡ് ട്രംപ് തന്‍റെ ഒരു വർഷത്തെ ശമ്പളം സഹായ ധനമായി നൽകുന്നു.[…]

വിദ്യാർഥിക്കു നേർക്ക് ബംഗളുരുവിൽ വംശീയാതിക്രമം.

07:12 pm 13/3/2017 ബംഗളുരു: വടക്കുകിഴക്കൻ സംസ്ഥാനക്കാരനായ വിദ്യാർഥിക്കു നേർക്ക് ബംഗളുരുവിൽ വംശീയാതിക്രമം. അരുണാചൽ പ്രദേശിൽനിന്നുള്ള ഹിജിഗോ ഗുങ്ടേ എന്ന യുവാവാണ് വീട്ടുടമയുടെ ആക്രമണത്തിനിരയായത്. മർദിച്ചവശനാക്കിയ ഹിജിഗോയെ വീട്ടുടമ ഷൂ നക്കിത്തുടയ്ക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഈ മാസം ആറിനായിരുന്നു സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുന്ന ഹിജിഗോ വീട്ടുടമയായ ഹേമന്ത് കുമാറുമായി വെള്ളം ഉപയോഗിക്കുന്നതിനെ ചൊല്ലി തർക്കുമുണ്ടായി. വൈകിട്ടു മദ്യപിച്ചു മുറിയിൽ കയറിയ ഹേമന്ത് മുറി കുറ്റിയിട്ടശേഷം അകാരണമായി തന്നെ മർദിക്കുകയായിരുന്നെന്ന് ഹിജിഗോ ആരോപിക്കുന്നു. എന്നാൽ ഹിജിഗോയുടെ ആരോപണം Read more about വിദ്യാർഥിക്കു നേർക്ക് ബംഗളുരുവിൽ വംശീയാതിക്രമം.[…]

ഹോളി ആഘോഷത്തിനിടെ നടപ്പാലം തകർന്നുവീണ് 12 ഓളം പേർക്ക് പരിക്ക്

O 3:54 Pm 13/3/2017 മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഹോളി ആഘോഷത്തിനിടെ അമിതഭാരത്തെ തുടർന്ന് നട പ്പാലം തകർന്നുവീണ് 12 ഓളം പേർക്ക് പരിക്ക്. രത്നഗിരിയിലെ കലംബുഷി ഗ്രാമത്തിലാണ് സംഭവം. ഇരുമ്പ് നടപ്പാലത്തിലൂടെ ആളുകൾ കൂട്ടത്തോടെ മറുകരയിലേക്ക് കടക്കുന്നതിടെ പാലം തകർന്നു വീഴുകയായിരുന്നു.