ഡ​മാ​സ്ക്ക​സി​ൽ ഇ​ര​ട്ട​സ്ഫോ​ടനം: 44 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

09:05 am 12/3/2017 ഡ​മാ​സ്ക്ക​സ്: സി​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ഡ​മാ​സ്ക്ക​സി​ൽ ഇ​ര​ട്ട​സ്ഫോ​ട​ന​ത്തി​ൽ 44 പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബാ​ബ് അ​ൽ സാ​ഖി​റി​ലെ ഷി​യ പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു സ്ഫോ​ട​നം. ആ​ദ്യ സ്ഫോ​ട​നം ചാ​വേ​ർ ന​ട​ത്തി​യ​താ​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാ​മ​ത്തെ സ്ഫോ​ട​നം എ​ത്ത​ര​ത്തി​ലു​ള്ള​താ​ണെ​ന്ന് അ​റി​വി​ല്ല. സ്വ​കാ​ര്യ​ബ​സ് ക​ട​ന്നു​പോ​കു​ന്പോ​ൾ റോ​ഡ് അ​രി​കി​ൽ​നി​ന്നി​രു​ന്ന ചാ​വേ​ർ സ്വ​യം​പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ൽ 44 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 45 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​റാ​ക്കി​ൽ​നി​ന്നു​ള്ള ഷി​യ തീ​ർ​ഥാ​ട​ക​രും കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

വിശ്വാസത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

09:11 am 12/3/2017 ദില്ലി: ബിജെപിയിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദി അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിക്ക് നല്‍കിയ വന്‍ വിജയത്തിന് ട്വിറ്ററിലൂടെയാണ് മോദി നന്ദി അറിയിച്ചത്. ബിജെപിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ജനങ്ങളോട് നന്ദിയുണ്ടെന്ന് പറഞ്ഞ മോദി ജനാധിപത്യം നീണാള്‍വാഴട്ടെ എന്നും വ്യക്തമാക്കി.

മഡഗാസ്കറിലുണ്ടായ എനാവോ കൊടുങ്കാറ്റിൽ 38 പേർ മരിച്ചു.

06:22 pm 11/3/2017 അന്‍റനാനറീവോ: ആഫ്രിക്കൻ ദ്വീപ് രാജ്യമായ മഡഗാസ്കറിലുണ്ടായ എനാവോ കൊടുങ്കാറ്റിൽ 38 പേർ മരിച്ചു. ചൊവ്വാഴ്ച മഡഗാസ്കറിലെ വടക്കുകിഴക്കൻ തീരത്ത് രൂപംകൊണ്ട ചുഴലിക്കാറ്റിൽ വൻ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടർന്നു 1,53,000 ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപാർപ്പിച്ചതായി ദേശീയ ദുരന്തനിവാരണസേന അറിയിച്ചു. ചുഴലിക്കാറ്റിൽ റോഡു ഗതാഗതവും വാർത്തവിനിമയ മാർഗങ്ങളും താറുമാറായി. വ്യാഴാഴ്ചയോടെ കാറ്റിന്‍റെ ശക്തി കുറഞ്ഞതായി കാലവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 45-50 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വിശുന്നത്.

തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി നടന്നെന്ന് ബിഎസ്പി നേതാവ് മായാവതി.

02:22 pm 11/3/2017 ലക്നോ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി നടന്നെന്ന് ബിഎസ്പി നേതാവ് മായാവതി. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നതായാണ് മായാവതി ആരോപിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷനു പരാതി നൽകുമെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ അട്ടിമറി നടക്കുമെന്ന് തനിക്ക് നേരത്തേ റിപ്പോർട്ട് ലഭിച്ചിരുന്നു. എന്നാൽ ആ മുന്നറിയിപ്പ് താൻ അവഗണിച്ചു. യുപിയിലെ മുസ്ലീങ്ങൾ ബിജെപിക്കു വോട്ടു ചെയ്തു എന്നു വിശ്വസിക്കാൻ സാധിക്കില്ല. അതിനാൽ വോട്ടിംഗ് യന്ത്രം മാറ്റിവച്ച് ബാലറ്റിൽ വോട്ടെടുപ്പ് നടത്തണമെന്നും മായാവതി പറഞ്ഞു.

ഉത്തർപ്രദേശും, ഉത്തരാഖണ്ഡില്‍ ബിജെപി ഭരിക്കും.

01:05 pm 11/3/2017 ഉത്തരാഖണ്ഡില്‍ ബിജെപി ഭരണം തിരിച്ചുപിടിക്കും. ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. നലവിൽ കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റുകളിൽ ബിജെപി മുന്നിലാണ്. ആദ്യ ഫലസൂചനകള്‍ വന്നുതുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നു മുന്നില്‍. ഉത്തരാഖണ്ഡില്‍ ആകെ 79 സീറ്റുകളാണ് ഉള്ളത്. ഭരണവിരുദ്ധവികാരം കോണ്‍ഗ്രസിന് ക്ഷീണമാകുമെന്നു വിലയിരുത്തലുകളുണ്ടായിരുന്നു. ബിജെപി ഭരണം തിരിച്ചുപിടിക്കുമെന്നുമായിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍.

പഞ്ചാബിൽ കോ​​​ൺ​​​ഗ്ര​​​സ്

10:18 am 11/3/2017 തെരെഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന് പ​​​ഞ്ചാ​​​ബിൽ അധികാരമേറ്റു.. അ​​​ധി​​​കാ​​​രം തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​ൻ ആ​​​വു​​​ന്ന​​​തെ​​​ല്ലാം കോ​​​ൺ​​​ഗ്ര​​​സ് ചെ​​​യ്തി​​​ട്ടു​​​മു​​​ണ്ട്. ഏ​​​റ്റ​​​വും ജ​​​ന​​​സ​​​മ്മ​​​തി​​​യു​​​ള്ള നേ​​​താ​​​വ് ക്യാ​​​പ്റ്റ​​​ൻ അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗി​​​നെ വീ​​​ണ്ടും ക​​​ള​​​ത്തി​​​ലി​​​റ​​​ക്കി. പ്ര​​​ശ​​​സ്ത ഇ​​​ല​​​ക്ഷ​​​ൻ ത​​​ന്ത്ര​​​ജ്ഞ​​​ൻ പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​റി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ പ്ര​​​ചാ​​​ര​​​ണം ക്ര​​​മീ​​​ക​​​രി​​​ച്ചു. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ അ​​​ട​​​ക്കം പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ സ​​​ർ​​​വ​​​സാ​​​ധ്യ​​​ത​​​ക​​​ളും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി. ക​​​ർ​​​ഷ​​​ക​​​രേ​​​യും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളേ​​​യും ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു പൊ​​​തു​​​വേ വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്. അ​​​ഞ്ചു​​​വ​​​ർ​​​ഷം കൊ​​​ണ്ട് എ​​​ല്ലാ കു​​​ടും​​​ബ​​​ത്തി​​​ലേ​​​ക്കും തൊ​​​ഴി​​​ൽ എ​​​ത്തി​​​ക്കും, പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കു പി​​​എ​​​ച്ച്ഡി വ​​​രെ സൗ​​​ജ​​​ന്യ വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ൽ​​​കും എ​​​ന്നീ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ Read more about പഞ്ചാബിൽ കോ​​​ൺ​​​ഗ്ര​​​സ്[…]

ഗോവയിൽ മുഖ്യമന്ത്രി 676 വോട്ടിന് തോറ്റു

10:02 am 1 1/3/2017 പനാജി: ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പർസേക്കർ തോറ്റു. 676 വോട്ടിനാണ് പർസേക്കർ തോറ്റത്. മുഖ്യമന്ത്രി തോറ്റത് ബിജെപിക്കു കനത്ത തിരിച്ചടിയായി. മണ്‍ഡ്രേം മണ്ഡലത്തിൽ കോണ്‍ഗ്രസിന്‍റെ ദയാനന്ത് സോപ്തെയാണ് മുഖ്യമന്ത്രിയെ വീഴ്ത്തിയത്. ബിജെപി ഭരിച്ചുകൊണ്ടിരുന്ന ഗോവയിൽ ആദ്യ സൂചനകൾ പ്രകാരം കോണ്‍ഗ്രസും ബിജെപിയും തമ്മിൽ കനത്ത പോരാട്ടം നടക്കുകയാണ്. കോണ്‍ഗ്രസ് ആറു സീറ്റുകളിലും ബിജെപി നാലു സീറ്റുകളിലും മുന്നിട്ടുനിൽക്കുകയാണ്.

തുർക്കിയിൽ ഹെലികോപ്റ്റർ ടെലിവിഷൻ ടവറിൽ ഇടിച്ചു തകർന്ന് ഏഴു പേർ മരിച്ചു

09:36 am 11/3/2017 തുർക്കി: തുർക്കിയിലെ ഈസ്റ്റാംബൂളിൽ ഹെലികോപ്റ്റർ ടെലിവിഷൻ ടവറിൽ ഇടിച്ചു തകർന്ന് നാലു റഷ്യൻ പൗരന്മാരടക്കം ഏഴു പേർ മരിച്ചു. അറ്റതുർക്ക് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ ബയുസെക്മെസ് ജില്ലയിലെ ഹൈവേയിൽ തകർന്നു വീഴുകയായിരുന്നു. രണ്ടു പൈലറ്റുമാരും ഒരു തുർക്കിഷ് ഉദ്യോഗസ്ഥനും മരിച്ചവരിൽ ഉൾപ്പെടുന്നു. മൂടൽമഞ്ഞു കാരണം പൈലറ്റിന്‍റെ കാഴ്ച മറഞ്ഞതാണ് അപകട കാരണമെന്നു കരുതുന്നു. എക്സസിബാസി ഗ്രൂപ്പ് ഓഫ് കന്പനിയുടെ ഉടമസ്ഥയിലുള്ളതാണ് ഹെലികോപ്റ്റർ.

ബി.ജെ.പിക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലം.

09:30 am 11/3/2017 ന്യൂഡല്‍ഹി: യു.പി ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലം പ്രമുഖ ഹിന്ദി പത്രമായ ദൈനിക് ജാഗരണില്‍ പ്രസിദ്ധീകരിച്ചതിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് റിപ്പോര്‍ട്ട്. ദ വയര്‍ ഡോട്ട് ഇന്‍ എന്ന വെബ്പോര്‍ട്ടലാണ് വിവരം പുറത്തുവിട്ടത്. നിയമവിരുദ്ധമായി എക്സിറ്റ് പോള്‍ ഫലം പ്രസിദ്ധീകരിച്ചതിന് തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് പത്രം അത് പിന്‍വലിക്കുകയായിരുന്നു. പരസ്യത്തിന്‍െറ ഭാഗമായാണ് ഇത് പ്രസിദ്ധീകരിച്ചതെന്ന് വിശദീകരണം നല്‍കിയെങ്കിലും പത്രത്തിന്‍െറ ഓണ്‍ലൈന്‍ എഡിറ്ററായ ശേഖര്‍ ത്രിപാഠി Read more about ബി.ജെ.പിക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലം.[…]

വോ​ട്ടെണ്ണൽ തുടങ്ങി, ഫലം ഇന്ന് ഉച്ചയോടെ.

09:28 am 11/3/2017 ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീത്തെ നിർണ്ണയിക്കുന്ന അഞ്ചു സംസ്​ഥാനങ്ങ​ളിലെ വോ​ട്ടെണ്ണൽ തുടങ്ങി. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‍െറ പോസ്​റ്റൽ വോ​െട്ടണ്ണലാണ്​ തുടങ്ങിയത്​. ആദ്യഫല സൂചനകളിൽ പാർട്ടികൾ ഒപ്പത്തിനൊപ്പമാണ്​. ഇലക്​ട്രോണിക്​ വോട്ടുകൾ എണ്ണിത്തുടങ്ങിയാൽ 10.30ഒാ​ടെ ആദ്യ ഫലമറിയാം. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു ചുറ്റും പതിനായിരക്കണക്കിന് കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പിന്‍െറ പ്രവണതകളുമായി കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ യു.പിയിലും മറ്റും ബി.ജെ.പിക്ക് മേല്‍കൈ പ്രവചിക്കുന്നു. എന്നാല്‍, എക്സിറ്റ് പോള്‍ ഫലങ്ങള്‍ Read more about വോ​ട്ടെണ്ണൽ തുടങ്ങി, ഫലം ഇന്ന് ഉച്ചയോടെ.[…]